എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, October 1, 2008

ഗാന്ധിഗാന്ധി ആരെന്ന
ചോദ്യത്തിനുത്തരമായ്‌;
ഇന്നീ തലമുറക്കു,
ഒന്നേ ചൊല്ലാനിള്ളൂ!
ലോകം കണ്ടേറ്റവും
വലിയ ഉപ്പു-
കച്ചവടക്കാരനെന്നു മാത്രം.
ഈ ലോകമെല്ലാം മറന്നു!
മറന്നതോ അതോ........

10 comments:

 1. ധാര്‍മ്മീകതയെ കരുത്താക്കി മഹാവിജയങ്ങള്‍ നേടാമെന്ന് ലോകത്തിനു കാട്ടികൊടുത്ത ഗാന്ധിജിയെകുറിച്ച്‌ ഈ ഗാന്ധിജയന്തി ദിനത്തില്‍ ഇന്നത്തെ തലമുറയുടെ കാഴ്ച്ചപ്പാട്‌ ഉള്‍കൊണ്ടുള്ള ഒരു കൊച്ചു കവിത!

  ReplyDelete
 2. ആ സ്ത്രീയെക്കുറിച്ച് അങ്ങനെ പറഞ്ഞതു ഒട്ടും ശരിയായില്ല.

  അവരുടെ കുടുംബത്തില്‍ ആരും ഉപ്പുകച്ചവടക്കാരായി ഇല്ലല്ലോ.അവരുടെ മകനും ഉപ്പുകച്ചവടം നടത്തിയിട്ടില്ല. :)

  ReplyDelete
 3. പ്രിയ ചിത്രകാരന്‍,ഞാന്‍ പറഞ്ഞത് ഒരു തമാശയല്ല!ഇന്ന് എത്ര പേര്‍ക്കറിയാം മാഹാത്മാഗാന്ധി നമ്മുടെ രാഷട്രപിതാവാണെന്ന്!പിന്നെ ഈ ഇന്ദിര എന്ന നമ്മുടെ മുന്‍ പ്രിയ പ്രധാന മന്ത്രിയെ ഫിറോസ്ഗാണ്ഡി കല്യാണം കഴിച്ചതിഞ്ഞാലാണ്,
  ഇന്ദിരാഗാണ്ഡിയാവുന്നത്,പിന്നീട് മാധ്യമങ്ങളാണ് ഈ ഗാണ്ഡിയെ ഗാന്ധിയാക്കിയത് എന്നതും എത്രപര്‍ക്കറിയാം!എല്ലാം അറിഞ്ഞ് അറിയാത്ത പോലെ നടിക്കുന്ന ഈ ജനതയെപോലെ നമ്മളും ജീവിക്കുന്നതിന്നാലാണ് ഇത്തരത്തിലുള്ള ഈ വിവരമില്ലായ്മ വിവരമില്ലായ്മയായ് തുടരുന്നത്!

  ReplyDelete
 4. മഹാത്മാഗാന്ധിയേം കഴുവിലേറ്റി അല്ലേ? അനിമനോഹര കഞ്ചുകീതമായിരിക്കുന്നു

  ReplyDelete
 5. മാഷ്ക്കും അക്ഷരതെറ്റോ?”അനിമനോഹര കഞ്ചുകീതമായിരിക്കുന്നു“ഇതെന്താ!

  ReplyDelete
 6. അനി മനോഹരം എന്നു വച്ചാല്‍ വെറും മനോഹരവുമല്ല അതി മനോഹരവുമല്ല രണ്ടിന്‍റെയും ഇടയില്‍ നില്‍ക്കുന്ന അതായത് അതി മനോഹരത്തിന്‍റെ അനിയന്‍ ആയിട്ടു വരും. അതാണ് ‘അനി’ എന്ന വാക്കു കൊണ്ട്‌ ദ്യോതിപ്പിക്കുന്നത്.

  ReplyDelete
 7. വന്ദിച്ചില്ലെലും നിന്ദിക്കരുത്..
  ഗാന്ധിജി അരായിരുന്നു എന്നു ഇന്നത്തെ തലമുറയുടെ കാഴ്ച്ചപ്പാട്‌ വികലമായി പണ്ടാരം കവി പറഞ്ഞൂവച്ചൂ, പക്ഷെ അതു തിരുത്തി എന്താണെന്നു പറഞ്ഞില്ല. കാരണം പണ്ടാരത്തിനും അതറിയില്ല, പണ്ടാരത്തിനു പറഞ്ഞുകൊടുക്കെണ്ടിയിരൂന്ന പണ്ടാരത്തിന്റെ മാതാപിതാക്കളും അതു ചെയ്തില്ല.
  ഇത്തരം വികലമായ അഭിപ്രായങ്ങള്‍ “എന്റെ“ എന്ന ഏകവചനം മാത്രമാവും ഭംഗി. സ്വന്തം അജ്ഞത അല്ലെങ്കില്‍ ജ്ഞാനി ചമയല്‍ വല്ലവന്റെയും തലയില്‍ വച്ചു കെട്ടാതെ തനിയെ ചുമക്കടാ പണ്ടാരമെ..
  എന്തായാലും തനി ചെറ്റത്തരമായിപ്പോയി...

  ReplyDelete
 8. ഇത് സൈബര്‍ ക്രൈമുകളുടെകാലം....ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതികള്‍ക്കുനേരെ പിന്തിരിഞ്ഞുനില്‍ക്കുന്ന ഭാവികാലത്തിനോട് ഭൂതകാലത്തിനെപ്പറ്റി ചോദിച്ചാല്‍ വര്‍ത്തമാനമല്ലാതെ എന്തുപറയും......

  ReplyDelete
 9. നന്നായിരിക്കുന്നു.
  ഗാന്ധിയെ തലമുറകള്‍ മറക്കില്ല.. കാരണം ഗാന്ധി ജയന്തി അവധി ദിനമാണ്

  ReplyDelete
 10. ഈ ലോകമെല്ലാം മറന്നു!
  മറന്നതോ അതോ........


  കൊച്ചുകവിത നല്ല കവിത

  ReplyDelete