
ഈദിന് പ്രഭാതകിരണങ്ങള്‍,
ഇന്നിന് പകലില്‍ ചാര്‍ത്തി-
എന്‍ ഓര്‍മ്മയില്‍
ശോഭനമാം കിനാക്കള്‍.
സ്നേഹം സംഗീതമായ് എങ്കിലും,
പ്രവാസിയാം എനിക്കെന്നോ നഷ്ടമായ-
സ്വപ്നങ്ങളുടെ മാറാപ്പുമായി
ഒരിടം തേടി നടന്നു.
തോളില്‍ തൂങ്ങും മാറാപ്പുമായി
ഒരിടം തേടി നടന്നു.
തളരുന്ന മനസ്സും,
വിങ്ങുന്ന നോവും,
ഒന്നിറക്കാന്‍-
ഒരത്താണി തേടി
ഏകനായി ഞാന്‍ നടന്നു.
കേഴും രോദനമായ്,
കണ്ണീരുമായ് ഞാന്‍-
എന്‍ നഷ്ടമായ ഗീതമായ്,
വിധിയുമായ്,
വിതുമ്പും മനസ്സിനെ
സ്വാന്തനിപ്പിച്ചു.
ഈദ് ആശംസകള്‍ ഒപ്പം ഈദ് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പറ്റാത്ത ഒരു പ്രവാസിയുടെ ദു:ഖം അറിഞ്ഞ് എഴുതിയ ഒരു ഈദ് കവിത ഇവിടെ വായിക്കുമല്ലോ!
ReplyDeleteഈദ് ആശംസകള്‍, സഗീര്‍.
ReplyDeleteഈദ് ആശംസകള്‍,
ReplyDelete