എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, September 28, 2008

അത്താഴം



ഉള്ളവനോ വിളമ്പിയില്ല
ഇല്ലാത്തവനോ ഉണ്ടില്ല.
ഇല്ലാത്തവനോ വിളമ്പി
ഉള്ളവനോ ഉണ്ടില്ല.

രാത്രി പകലിലും
പകല്‍ രാത്രിയിലും
ചേര്‍ന്നു.
അമ്മയുടെ കണ്ണുനീര്‍
അന്നത്തിലും ചേര്‍ന്നു.

ആ കണ്ണുനീരുപ്പിന്നാലെ
ഞാനുണ്ടു എനിക്കെന്‍
അമ്മതന്നയത്താഴം.

1 comment:

  1. ഉള്ളവനോ വിളമ്പിയില്ല
    ഇല്ലാത്തവനോ ഉണ്ടില്ല.
    ഇല്ലാത്തവനോ വിളമ്പി
    ഉള്ളവനോ ഉണ്ടില്ല.

    തുടര്‍ന്നു വായിക്കുക എന്റെ
    ഒരു പുതിയ കവിത.

    ReplyDelete