എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, October 3, 2008

വിജയന്‍ മാസ്റ്റര്‍ പറയാതിരുന്നത്‌



എഴുതി ഞാന്‍ എന്തൊക്കെയോ
വായിച്ചു ഞാന്‍ എന്തൊക്കെയോ
പഠിച്ചു ഞാന്‍ എന്തൊക്കെയോ
പറഞ്ഞു ഞാന്‍ എന്തൊക്കെയോ
കേട്ടു ഞാന്‍ എന്തൊക്കെയോ
പഠിപ്പിച്ചു ഞാന്‍ എന്തൊക്കെയോ
എന്നോ എവിടെയോ!

ഞാന്‍ തേടി കാലടികള്‍
എത്രയോ കാലടികള്‍
ആരുടെ കാലടികള്‍
ഞാന്‍ പിന്‍പറ്റേണം.

പകലുകള്‍ അസ്തമിക്കുന്നു
ചിന്തകള്‍ പെരുകുന്നു
രംഗ ബോധമില്ലാതെ കോമാളി വീണ്ടും!

*നിസ്വാര്‍ത്ഥകര്‍മ്മാചരണത്തിനായ്‌,
കവചവും,കുണ്ഡലവും നല്‍കി.

ഇനി ബാക്കിയെന്‍ പെരുവിരല്‍ മാത്രം
പണ്ടു ശിഷ്യന്‍ ഗുരുവിനു നല്‍കിയെങ്കില്‍
ഇന്നു ഗുരു ശിഷ്യനു നല്‍കുന്നു!

പുതിയ കര്‍മ്മമണ്ഡലം
തേടി ഞാന്‍ യാത്രയാവുന്നു.

എന്‍ ചിന്തയിലൂടെ
എഴുതുക നിങ്ങള്‍
വായിക്കുക നിങ്ങള്‍
പഠിക്കുക നിങ്ങള്‍
പറയുക നിങ്ങള്‍
കേള്‍ക്കുക നിങ്ങള്‍
പഠിപ്പിക്കുക നിങ്ങള്‍
സഞ്ചരിക്കുക നിങ്ങള്‍
മാര്‍ഗം തെറ്റാതെ ലക്ഷ്യത്തിലേക്ക്‌.

*ഗാന്ധിവചനം

29 comments:

  1. മലയാ‍ള സാഹിത്യ നിരൂപണത്തിലെ ഒറ്റയാന്നായ വിജയന്‍ മാഷ് ഇന്നേക്ക് ഒരു വര്‍ഷമായി നമ്മോട് വിടപറഞ്ഞിട്ട്!ആ ഓര്‍മയില്‍ ഒരുനിമിഷം ഞാന്‍.........

    "വിജയന്‍ മാസ്റ്റര്‍ പറയാതിരുന്നത്‌"
    എന്ന എന്റെ ഒരു കവിത ഞാന്‍ ഇവിടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ!

    ReplyDelete
  2. ഇന്നു ഗുരു ശിഷ്യര്‍ക്കു നല്‍ക്കുന്നു!

    nalkunnu ennalle ?

    ReplyDelete
  3. കോറോത്ത് സാര്‍,തെറ്റു ചൂണ്ടികാണിച്ചതിനു നന്ദി,തെറ്റുതിരുത്തി.ഇനിയും ഇതു വഴി വരികയും എന്നെ വായികുമെന്ന പ്രതീക്ഷയില്‍.......

    ReplyDelete
  4. പ്രിയ സഗീര്‍ ....

    "അര്‍ഥമില്ലാത്ത വാക്കുകള്‍ ..അതില്‍

    അര്‍ത്ഥമുണ്ടെന്ന് നിനച്ചിടാം.

    പാല്‍ നിറം ചേര്‍ത്ത പാനീയം ..അത്

    പാലിന്‍ സത്ഗുണമേകുമോ?"

    സസ്നേഹം രഘുനാഥന്‍

    ReplyDelete
  5. രഘു സാര്‍,എന്താണ് ഉദേശിച്ചതെന്ന് മനസിലായില്ല!

    ReplyDelete
  6. സഗീര്‍, ഇത്രയൊക്കെ കുറെ ആള്‍ക്കാര്‍ നിരുത്സാഹപ്പെടുത്തിയിട്ടും തുടര്‍ന്നും നിങ്ങള്‍ എഴുതുന്നതില്‍, അതിന് നിങ്ങള്‍ കാട്ടുന്ന ആര്‍ജ്ജവത്തില്‍ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. തുടര്‍ന്നുമെഴുതൂ... മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നതിന് മുന്‍പ് സ്വന്തം മന:സാക്ഷിക്ക് ചെവി കൊടുത്തു കൊണ്ട്. എല്ലാവരും എല്ലാം തികഞ്ഞവരല്ലെന്ന് മനസ്സിലാക്കൂ.

    ReplyDelete
  7. പ്രിയ സഗീര്‍

    താങ്കളുടെ കവിതകളെപ്പറ്റി ഞാന്‍ എഴുതിയത് മനസ്സിലായില്ല എന്ന് പറഞ്ഞില്ലേ?

    അത് തന്നെയാണ് ഞാനും പറയാന്‍ ഉദ്ദേശിച്ചത്. ഒന്നും മനസ്സിലാകുന്നില്ല !!

    "പാല്‍ നിറം ചേര്‍ത്ത പാനീയം ..അത് പാലിന്‍ സത്ഗുണമേകുമോ?"

    എന്തെങ്കിലും എഴുതിയിട്ട് അത് കവിത എന്ന് പറഞ്ഞാല്‍ കവിതയാകുമോ സഗീര്‍??

    സസ്നേഹം രഘുനാഥന്‍

    ReplyDelete
  8. രഘു സാര്‍,എന്നാപ്പിന്നെ സാറൊരു കവിതയങ്ങ് എഴുത്! എന്നിട്ട് എനിക്കൊന്നയച്ചുതാ....പഠിക്കാമല്ലൊ എങ്ങിനെയാ കവിത എഴുതുകയെന്ന്!

    ReplyDelete
  9. ഉവ്വാ അണ്ണന്‍ എഴുതിയ കവിത എന്തൊരു കവിതയാണൊ ? ഹോ പയങ്കരം തന്നെ.. ഇങ്ങനെയൊക്കെ കവിതയെഴുതാനും ഇച്ചിരെ കഴിവു വേണം. അടിച്ചു മാറ്റാനും അതു സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാനു. വല്ലാത്ത തൊലിക്കട്ടീ തന്നെ എന്റമ്മച്ചി. കാണ്ടാമൃഗം നമിക്കുമല്ലോടെ അണ്ണാ..
    വിജയന്മാഷിനെക്കുറിച്ചു എഴുതാന്‍ പണ്ടാരം തന്നെ വേണം. മനുഷ്യനായാല്‍ അല്പം നാണവും മാനവുമൊക്കെ വേണം..ഹെന്റമ്മെ...! നമിച്ചു സഗീറെ നമിച്ചു....

    ReplyDelete
  10. ഇഗ്നൈറ്റഡ് വേഡ്സേ....,ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ,ഞാന്‍ പറഞ്ഞത് രഘുവിനോടല്ലേ? അതിന് താങ്കള്‍ക്കെന്തിനാ വലിക്കുന്നത്!ഇനി താങ്കളും,രഘുവും ഒരാളാണോ?

    ReplyDelete
  11. പ്രിയ സഗീര്‍

    കവിത എഴുതാനുള്ള വിവരമൊന്നും എനിക്കില്ല. അതുകൊണ്ടാ എഴുതാത്തത്.

    ഏതായാലും സഗീര്‍ പറഞ്ഞതല്ലേ ? ഒരു കവിത ഇതാ



    വാക്കുകള്‍.. ഒരുപിടി മലരാക്കൂ

    അതിന്‍ പൂക്കളമൊന്നു ചമയ്കൂ നീ ...

    പൂവുകള്‍ പൂമണമേറിയതയാല്‍

    പൂക്കളവും ഒരു പൂവാടി ...



    സസ്നേഹം രഘുനാഥന്‍

    ReplyDelete
  12. വായിച്ചു ഞാന്‍ എന്തൊക്കെയോ?
    മനസിലാക്കി ഞാനെന്തൊക്കെയോ?

    എന്നെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നു
    ഞാനിവിടെ ചിലവിട്ട സമയമെന്ന പെരുമ്പാമ്പ്.

    സഗീര്‍ എഴുതൂ ഇനിയും ഭീഷണികള്‍ക്കും പരിഹാസങ്ങള്‍ക്കും മാറ്റിമറിക്കാനാവാത്ത ജന്മത്തെ തുറന്ന് കാട്ടി സ്വയമഭിമാനിക്കൂ.

    ReplyDelete
  13. സത്യത്തില്‍ സഗീറിനെപ്പോലെ അപൂര്‍വ്വം പ്രതിഭാഭാധനന്മാര്‍ക്ക് മാത്രമുള്ള സരസ്വതീകടാക്ഷമാണ് കവിതാരചനാപ്രാ‍വീണ്യമെങ്കിലും സഗീറിന്റെ കവിതകളുടെ നിരന്തരമായ വായന എന്നിലെ കവിചോദന ഉണര്‍ത്തുന്നു എന്നറിയിക്കാന്‍ എനിക്ക് വലിയ വീര്‍പ്പുമുട്ടലുണ്ട്. ഉള്ളില്‍ കവിത ചുരന്നു നിറഞ്ഞ് നിതാന്തമായ കാവ്യാസക്തിയില്‍ നിന്ന് ഉരുവം കൊള്ളുന്ന വീര്‍പ്പുമുട്ടല്‍. എന്റെ ആത്മസംഘര്‍ഷങ്ങളെ ബലികൊടുക്കാന്‍ രണ്ടു വരി (കവിയല്ലെങ്കിലും) ഞാനിവിടെ കുറിച്ചോട്ടെ.

    വ്യത്യസ്‌തനാമൊരു കവിയാം സഗീറിനെ
    സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ
    വ്യത്യസ്‌തനാമൊരു കവിയാം സഗീറിനെ
    സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ

    കവിത വായിക്കുന്നോര്‍ക്ക് പ്രിയനിവന്‍ സഗീര്‍
    വെറുമൊരു കവിയല്ലിവനൊരു സകലന്‍

    സഗീര്‍ ഒരു പ്രതിഭന്‍
    കവികളില്‍ മുന്നന്‍
    അതി ശ്രേഷ്‌ടന്‍
    കഥയില്‍ മന്നന്‍
    ഗ്രാഫിക് ഡിസൈനര്‍

    പുളകം വിതക്കുന്ന വരിയുമായെത്തി
    ബ്ലോഗ് മിനുക്കുന്ന കവിതപ്രകാശാ
    ആത്മാശയത്തിന്റെ സംതൃപ്തി നേടാന്‍
    അക്ഷര വാളേന്തും പണ്ടാരവീരാ

    ഖത്തര്‍ നാടിന്റെ പുളകമീ കവിരാജ്
    കേരളനാട്ടീന്ന് വേരറ്റ യുവരാജ്
    ഒന്നുമേ അറിയാത്ത കവികളെപ്പോലെ
    എല്ലാമൊളിപ്പിക്കാണ്ടെഴുതുന്ന വീരന്‍
    (സഗീര്‍ ഒരു പ്രതിഭന്‍...)

    നന്ദി.

    ReplyDelete
  14. കറുത്ത എഴുത്ത്October 4, 2008 at 11:32 AM

    എഴുതി ഞാനെന്തൊക്കെയോ, പറഞ്ഞു ഞാന്‍ എന്തൊക്കെയോ എന്നൊക്കെ പറഞ്ഞിരിക്കുന്നത് വിജയന്‍ മാഷിനെപ്പറ്റിയോ സഗീറിനെപ്പറ്റിയോ? “നിസ്വാര്‍ത്ഥകര്‍മ്മാചരണത്തിനായ് കവചവും കുണ്ഡലവും നല്‍കി..” ഗാന്ധിവചനം (ഈ വചനത്തിന്റെ അര്‍ത്ഥത്തിലൂന്തിയാണു മാഷ്‌ ജീവിച്ചിരുന്നത്‌) ശരിക്കും ഈ ഗാന്ധിവചനത്തിലൂന്തിയാണോ മാഷ് ജീവിച്ചിരുന്നത്?
    ഞാന്‍ വിചാരിച്ചു മാഷ് കമ്യൂണിസ്റ്റാണെന്ന്. അവസാനം പാര്‍ട്ടിയുമായി എന്തോ പ്രശ്നമുണ്ടായി എന്നുകേട്ടു. പക്ഷേ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നകാര്യം അറിഞ്ഞില്ല.
    ഈ കവിത കുറച്ച് ഗൌരവമുള്ളതാണെങ്കില്‍ ചിലതൊന്നും മനസ്സിലായില്ല. ചോദിക്കട്ടേ
    1.രംഗബോധമില്ലത്ത കോമാളി ആരാണ്..? കാലടികള്‍ തേടി എന്നു പറഞ്ഞ ആളാണൊ? അതോ ഗാന്ധിയോ? വിജയന്‍ മാഷോ? എങ്കില്‍ അവരെ അങ്ങനെ വിളിക്കുന്നത് തെറ്റാണ്. മറ്റെന്തെങ്കിലും വാക്കവിടെ വയ്ക്കണം.
    2. ഗാന്ധിവചനത്തില്‍ കവചവും കുണ്ഡലവും എങ്ങനെ വന്നു.. ഗാന്ധി ബുള്ളറ്റ് പ്രൂഫ് ഇട്ടിരുന്നില്ല. കടുക്കനും ഇടുമായിരുന്നില്ല..എന്റെ കൈയില്‍ ഫോട്ടൊയുണ്ട്.
    3. പെരുവിരള്‍ പണ്ടു ശിഷ്യന്‍ നല്‍കി ഇന്നു ഗുരു നല്‍കുന്നു എന്നു പറഞ്ഞത് ചീത്താര്‍ത്തത്തിലാണ്. അതു മനസ്സിലായി.. പക്ഷേ വിജയന്‍ മാഷിനു അങ്ങനെ ആരും പെരു വിരള്‍ കാണിച്ചിട്ടില്ല. മാഷും തിരിച്ചങ്ങനെ കാണിച്ചിട്ടില്ല. ഇപ്പോല്‍ കോളേജുകളില്‍ ചില പിള്ളേറ് കാണിക്കുമെന്നു വച്ച് വിജയന്‍ മാഷ് അങ്ങനെ ചെയ്തു എന്നു വിചാരിക്കാന്‍ പറ്റില്ല.
    4. എന്റെ ചിന്തയിലൂടെ നിങ്ങള്‍ എഴുതുക, വായിക്കുക.. എന്നു പറഞ്ഞത് വിജയന്‍ മാഷാണോ? അതോ ആദ്യത്തെ വരിയിലെ പോലെ സഗീറാണോ? ആരാണിങ്ങനെ പറയുന്നത് എന്ന് ഇനി മുതല്‍ പേരെഴുതിയിട്ട് എഴുതണം..ഇങ്ങനെ
    സഗീര്‍ :
    ‘പറഞ്ഞു ഞാന്‍ എന്തൊക്കെയോ’
    ഗാന്ധിജി :
    നിസ്വാര്‍ത്ഥകര്‍മ്മാചാരം..’
    മാഷ് :
    ഇന്നു ഗുരു ശിഷ്യര്‍ക്ക് നല്‍കുന്നു..
    -ആല്ലെങ്കില്‍ കവിത മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.
    5. ചിന്തയിലൂടെ എഴുതാന്‍ പറ്റുന്നതെങ്ങനെ എന്നു മറ്റൊരു സംശയവുമുണ്ട്..അതു പക്ഷേ സാരമില്ല
    ഇത്രയും ശംശയമുള്‍ലതുകൊണ്ട് മനസ്സിലാക്കാന്‍ പറ്റിയില്ല. കവിത ആഴമുള്ളതാണ്..

    ReplyDelete
  15. സഗീര്‍,
    നിങ്ങളൊരു മനുഷ്യ ജന്മമാണോ.
    ഇത്രയും കമന്‍റുകളെ വീണ്ടും വരുത്തി നിങ്ങളിലെ കവിതയെ കൊഞ്ഞനം കുത്തിക്കണമോ.
    ബൂലോകം അറിഞ്ഞ കള്ളനു കഞ്ഞി വച്ച കവിതകള്‍ വായിക്കാനൊരിടം അല്ലേ ഇത്. ഇനിയും മോഷണ ചൂഷണ പര്‍മ്പരകള്‍ പോരട്ടെ. ബൂലോകത്ത് വായി നോക്കികള്‍ ഉണ്ടല്ലോ....

    ReplyDelete
  16. നന്ദി സഗീര്‍. തൊഴിലാളിവര്‍ഗ്ഗവേദികളില്‍ എം എന്‍ വിജയന്‍ വിഗ്രഹവല്‍ക്കരിക്കപ്പെടുന്ന ഇക്കാലത്ത് വേറിട്ട് ചിന്തിക്കാന്‍ ഒരാളെങ്കിലുമുണ്ട് എന്നത് തികച്ചും സന്തോഷകരമായ ഒരു കാര്യമാണ്.

    എഴുതുന്നതിന് ശേഷം മാത്രം വായിക്കുന്ന, പറഞ്ഞതിന് ശേഷം മാത്രം കേള്‍ക്കുന്ന എന്നൊക്കെ എഴുതിയപ്പോള്‍ പ്രകടിപ്പിച്ച രാഷ്ട്രിയാവബോധം, പഠനത്തിന്‍റെ കാര്യത്തില്‍ താങ്കള്‍ സ്വീകരിക്കാതിരുന്നത് ബോധപൂര്‍വ്വമാണ് എന്നു കരുതട്ടെ. എത്ര പഠിപ്പിച്ചാലും ചില മലയാളികള്‍ ഒന്നും പഠിക്കുന്നില്ല എന്നത് വിജയന്‍ മാഷിനെപ്പോലെ സഗീറും മനസ്സിലാക്കിയിരിക്കുന്നു.

    പിന്നെ കാലടി എന്ന വാക്കുതന്നെ പാഠവും പഠനവും രണ്ടല്ല എന്ന് സൂചിപ്പിക്കുന്നു.

    സൂര്യന്‍ എന്ന ഹൈന്ദവദൈവസൂചനയെ ഒഴിവാക്കി ‘പകലു‘കള്‍ അസ്തമിക്കുന്നു എന്നു താങ്കള്‍ എഴുതുമ്പോള്‍ തലശ്ശേരിയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് വളര്‍ന്ന വര്‍ഗ്ഗീയവിഷശക്തികളെയാണ് ഉന്നമാക്കിയതെന്ന് സ്പഷ്ടം.

    ReplyDelete
  17. വിമര്‍ശനങ്ങളാണ് ഒരു കവിയെ വളര്‍ത്തുന്നതെന്ന കാര്യം സഗീറിനു മനസ്സിലാവാഞ്ഞ കാരണമാണ് ഞാനിട്ട പല കമന്റുകളും അദ്ദേഹം ഡിലീറ്റ് ചെയ്തത്. എനിക്കതില്‍ പരാതിയില്ല. മനസ്സു തുറന്നു കാണിക്കാന്‍ നമുക്കു വിദ്യകളൊന്നുമില്ല.

    കവിത എന്നത് എത്ര ശക്തമായ മാദ്ധ്യമമാണ് എന്ന് നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് സഗീറിന്റെ ഈ കവിത. കഴിഞ്ഞ “ഗാന്ധി” എന്ന കവിതയുടെ ആശം തന്നെ മനസ്സിലായത, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ അക്കാര്യം കാര്‍ട്ടൂണിലൂടെ വരച്ചപ്പോള്‍ മാത്രമാണ്. അത് എന്റെ കഴിവുകേടാണ്.

    ഈ കവിത എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്കു തന്നെ നിശ്ചയമില്ല. ഓരോ തവണയും , ഒരോവാക്കുകളും, അതിന്റെ ഗഹനതയാല്‍ എന്നെ കണ്‍ഫ്യൂഷനിലാക്കി. ജീവിച്ചിരുന്നപ്പോള്‍ ഒരു പാടു പ്രശ്നങ്ങളില്‍ പെട്ട്, തന്റെ അന്ത്യകാലം ദുഃഖത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട വിജയന്‍ മാസ്റ്ററെ, ഇത്ര ചുരുങ്ങിയ വരികളാല്‍ കവി ഇവിടെ വരച്ചുകാട്ടിയിരിക്കുന്നു.

    കവിയുടെ ലക്ഷ്യം സാമൂഹിക പരിഷ്കരണമായിരിക്കണം. അതിനാല്‍ തന്നെ സാമൂഹികവും സാംസ്കാരികവുമായ മണ്ഡലങ്ങള്‍ ശ്രദ്ധ പതിപ്പിക്കൂ, സഗീര്‍.

    ReplyDelete
  18. ഹാവൂ, സമാധാനായി. കുരച്ചീസായിട്ട് ഒരു ഉശാറുണ്ടായിരുന്നില്ല. അതോണ്ട് ഇനി ബൂലോഗത്തിലേക്കില്യാന്ന് കരുത്യേതാ. സഗീറേട്ടന്റെ പോസ്റ്റില്‍ ആളുകേറാതെ, ഗോളടിക്കാതെ ചിതലരിച്ചു കിടക്കണ കാണാന്‍ പറ്റാത്തോണ്ടാ.. ഇപ്പോ ആശ്വാസായീ. സഗീറേട്ടന്‍ ധൈര്യായിട്ടെഴുതണം. എന്നേപ്പോലുള്ളവര്‍ക്ക് ചേട്ടന്റെ കവിതകള്‍ ആശ്വാസമാണ്, ആത്മസംതൃപ്തിയാണ്.
    -ചേട്ടന്റെ സ്വന്തം..

    ReplyDelete
  19. സഗീറെ കവിത നന്നായിരിക്കുന്നു…. ഇത് തുടരൂ… അഭിനന്ദനങ്ങള്

    ഒരു ഒന്നു രണ്ട് ഓടോ കൂടെ ഇരിക്കട്ടെ….

    ഓടോ നമ്പര് വണ്:
    അഞ്ചല്‍കാരന്‍ said...
    പറയാനുള്ളത് അറിയാവുന്ന രീതിയില്‍ കഴിയുന്ന രീതിയില്‍ പറഞ്ഞ് പോകുന്ന താങ്കളുടെ ശൈലി തുടരുക. കവിത ഇങ്ങിനയേ എഴിതാവുള്ളൂ കഥ ഇങ്ങിനെയേ പാടുള്ളൂ‍ ഇവര്‍ മാത്രമേ കവിതയെഴുതാവുള്ളൂ കഥ ഇവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു തുടങ്ങിയ നാട്യങ്ങളെ അര്‍ഹിക്കുന്ന തരത്തില്‍ അവഗണിക്കുക.

    ആശംസകള്‍....

    10/11/2007 3:58

    അഞ്ചല് സാര്, അങ്ങേയ്ക്കും ഈ രക്തത്തില് മഹത്തായ ഒരു പങ്കുണ്ടല്ലേ :)

    ഓടോ നമ്പര് റ്റു:
    ഇന്നുമുതല് ഞാന് അനോണി മാഷ്, അമ്മാളു, പച്ചക്കരടി, അനോണി ആശാന്, അരൂപിക്കുട്ടന്, എം.ഒ.വി എന്നീ പേരുകളില് സഗീറിന്‍റെ പോസ്റ്റുകളില് കമന്റിടുന്നത് നിറുത്തി, പകരം സ്വന്തം പേരില് തന്നെ കമന്‍റിടുവാന് തീരുമാനിച്ചു.

    ReplyDelete
  20. അഗ്രജാ,
    സസ്പെന്‍സ് ഇപ്പോഴേ പൊളിയ്ക്കണ്ടായിരുന്നു.

    ബ്ലോഗെഴുത്ത് തുടങ്ങിയ ശേഷം എനിയ്ക്ക് പറ്റിയ ഏറ്റവും ഭീകരമായ ഒരബദ്ധമായിരുന്നു ആ കമന്റ്. എഴുതി തുടങ്ങുന്ന ഒരാളുടെ നാമ്പ് മുളയിലേ നുള്ളിക്കളയുന്ന പോലെ തോന്നി ആ ഇരിങ്ങലിന്റെ കമന്റ് കണ്ടപ്പോള്‍. സത്യത്തില്‍ ആ കമന്റ് ഇരിങ്ങലിനോടുള്ള ഒരു മറുപടിയുമായിരുന്നു. പക്ഷേ ഇന്ന് മനസ്സിലാക്കുന്നു-ഇരിങ്ങലായിരുന്നു ശരിയെന്ന്.

    കളകളെ മുളയിലേ നുള്ളിയില്ലങ്കില്‍ എന്തു സംഭവിയ്ക്കുമോ അതാണ് ഈ ബ്ലോഗില്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്. അന്ന് അങ്ങിനെയൊരു കമന്റ് ഇട്ടതില്‍ ഇന്നെനിയ്ക്ക് ആത്മനിന്ദ തോന്നുന്നു.

    ഇരിങ്ങലിന്റെ ദീര്‍ഘദര്‍ശനം എത്രയോ ശരിയായിരുന്നു.

    ഒരു കമന്റ് തിരിച്ചെടുക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണമോ ദോഷമോ സംഭവിയ്ക്കുന്നില്ല. എങ്കിലും എന്റെ ഒരു ആത്മ സംതൃപ്തിയ്ക്കായി ഞാനാ കമന്റിങ്ങ് തിരിച്ചെടുക്കുന്നു.

    സഗീറിനോട്,
    ദയവു ചെയ്ത് എന്നെ അപമാനിയ്ക്കരുത്. എന്റെ കമന്റ് ഇവിടെ കോപ്പി ചെയ്ത് പോസ്റ്റിയത് കഴിയുമെങ്കില്‍ ഒഴിവാക്കണം. താങ്കള്‍ ആരാണെന്ന് അറിയാതെ ചെയ്തു പോയൊരപരാധമാണ്. എന്റെ തെറ്റ് മനസ്സിലാക്കി എന്നെ അപമാനത്തില്‍ നിന്നും രക്ഷിയ്ക്കണം. അന്ന് അങ്ങിനെയൊരു കമന്റിട്ടു പോയതില്‍ ഞാന്‍ അതിയായി പശ്ചാത്തപിയ്ക്കുന്നു. കരുണ കാട്ടണം.

    ReplyDelete
  21. അഞ്ചലിന് ഇതു തന്നെ വേണം......അല്ലാ പിന്നെ.

    ReplyDelete
  22. ഈ അഗ്രജന്റെ ഒരു കാര്യം!

    ഞാന്‍ അഞ്ചല്‍ക്കാരന്റെ ചെവിക്കുപിടിക്കാന്‍ അതു കോപ്പിയെടുത്തുകൊണ്ടുവന്നുനോക്കിയപ്പോ താനതു തന്റെ പേരില്‍ തന്നെ കാച്ചിയിരിക്കുന്നു!

    പോക്രിത്തരം എന്ന് സംസ്കൃതത്തില്‍ പറയുന്നത് ഇതിനല്ലേ?! :)

    ഓ.ടോ.:

    സഗീര്‍.. പതിവുപോലെ ഇതും നന്നായിട്ടുണ്ട്!
    “മലയാ‍ള സാഹിത്യ നിരൂപണത്തിലെ ഒറ്റയാന്നായ വിജയന്‍ മാഷ് ഇന്നേക്ക് ഒരു വര്‍ഷമായി നമ്മോട് വിടപറഞ്ഞിട്ട്!ആ ഓര്‍മയില്‍ ഒരുനിമിഷം ഞാന്‍.........“

    കണ്ണുനിറയുന്നു സഗീര്‍..........!

    ഓ.ടോ:(2)
    ഒറ്റയാന്നായ എന്ന് സഗീര്‍ എഴുതിയത്
    ഒറ്റയാന്‍+നായ എന്നൊന്നും ആരും വായിക്കരുത്!പ്ലീസ്.. മാഷ് പൊറുക്കില്ല!

    ReplyDelete
  23. അരൂപികുട്ടാ...“പോക്രിത്തരം“ എന്ന ഒരു വാക്ക് മലയാലത്തിലും,
    സംസ്കൃതത്തിലും ഇല്ല!മറിച്ച് “പോക്കരിതരം”എന്ന വാക്ക് മലയാലത്തില്‍ നിലവിലുണ്ട്.അതാണിത്(ഈ കമേറ്റ് തന്നെ).പിന്നെ ടൈപിയപ്പോള്‍ വന്ന ഒരു അക്ഷരതെറ്റാണ്”ഒറ്റയാന്നായ“ ഇത് എന്നത് എല്ലാവര്‍ക്കും അറിയാം,അതില്‍ പിടിച്ചു തൂങ്ങിനില്‍ക്കുന്നതില്‍ കാര്യമില്ല!തെറ്റാണ് ഈ വാക്ക്,അത് ശരിയാക്കണം എന്ന് ചൂണ്ടികാണിക്കലാണ് അതിന്റെ ഭംഗി!ഉദാ: കോറോത്തിന്റെ കമേന്റ് ശ്രദ്ധിക്കുക!

    ReplyDelete
  24. അങ്ങിനെ എയര്‍ ല്‍ കൂടെ പോയ പണി ഞാന്‍ ഏണി വെച്ചു മേടിച്ചു ;)... അരൂപിക്കുട്ടനോട് എന്നെ കണ്ടു പഠിക്കെന്നു സഗീര്‍ !!!

    ReplyDelete
  25. നന്ദി സഗീര്‍ മാസ്റ്റര്‍...

    ‘മലയാല‘ത്തില്‍ മാസ്റ്റര്‍ പുതുതായിച്ചേര്‍ത്ത “പോക്കരിതരം”എന്നവാക്ക് ആ ഗൂഗിളിനെക്കൂടി ഒന്ന് പഠിപ്പിക്കണേ...
    അവരിപ്പോഴും പഴഞ്ചന്മാരാ...
    ദേ കണ്ടില്ലേ...

    Your search - പോക്കരിതരം - did not match any documents.

    Suggestions:

    * Make sure all words are spelled correctly.
    * Try different keywords.
    * Try more general

    അതുമാത്രമല്ല,പോക്രിത്തരം എന്ന അബദ്ധം എത്രപേര്‍ക്കുപറ്റിയെന്നുനോക്ക്..

    keywordsResults 1 - 10 of about 394 for പോക്രിത്തരം. (0.22 seconds)

    ഇതൊക്കെ ശുദ്ധപോക്കിരിത്തരമല്ലേ ലവന്മാരുകാണിക്കണത്?

    കൂടാതെ ഇത്രയും കാലം ‘എന്തൊക്കെയോ’ എന്ന് തെറ്റായി എഴുതി ശീലിച്ച മണ്ടന്മാര്‍ ‘എന്തോക്കെയോ’എന്ന് എഴുതിപ്പഠിക്കണം!
    കാരണം ‘മലയാല‘ത്തില്‍ അങ്ങനെയാണ്!

    ഓ.ടോ:
    എന്തോക്കെയോ= എന്ത്+ഓക്ക്(ഓള്‍ക്ക് എന്നതിന്റെ ചര്‍വ്വിതീകരഭേദം!)+എയോ

    ഇന്നലെ ‘പാറല്‍ ബുക്സ്’ഇറക്കിയ ‘മലയാല വ്യാകരണത്തിലെ സഗീറിയനിസം’ എന്ന പുസ്തകത്തില്‍ നിന്നും പകര്‍ത്തിയത്!

    കോറോത്തേ...കണ്ടുപടി!(മലയാലം) :)

    “എഴുതി ഞാന്‍ എന്തോക്കെയോ
    വായിച്ചു ഞാന്‍ എന്തോക്കെയോ
    പഠിച്ചു ഞാന്‍ എന്തോക്കെയോ
    പറഞ്ഞു ഞാന്‍ എന്തോക്കെയോ
    കേട്ടു ഞാന്‍ എന്തോക്കെയോ“
    ഉദാത്തമായ വരികള്‍!

    ReplyDelete
  26. നന്ദി സഗീര്‍ മാസ്റ്റര്‍...

    ‘മലയാല‘ത്തില്‍ മാസ്റ്റര്‍ പുതുതായിച്ചേര്‍ത്ത “പോക്കരിതരം”എന്നവാക്ക് ആ ഗൂഗിളിനെക്കൂടി ഒന്ന് പഠിപ്പിക്കണേ...
    അവരിപ്പോഴും പഴഞ്ചന്മാരാ...
    ദേ കണ്ടില്ലേ...

    Your search - പോക്കരിതരം - did not match any documents.

    Suggestions:

    * Make sure all words are spelled correctly.
    * Try different keywords.
    * Try more general

    അതുമാത്രമല്ല,പോക്രിത്തരം എന്ന അബദ്ധം എത്രപേര്‍ക്കുപറ്റിയെന്നുനോക്ക്..

    keywordsResults 1 - 10 of about 394 for പോക്രിത്തരം. (0.22 seconds)

    ഇതൊക്കെ ശുദ്ധപോക്കിരിത്തരമല്ലേ ലവന്മാരുകാണിക്കണത്?

    കൂടാതെ ഇത്രയും കാലം ‘എന്തൊക്കെയോ’ എന്ന് തെറ്റായി എഴുതി ശീലിച്ച മണ്ടന്മാര്‍ ‘എന്തോക്കെയോ’എന്ന് എഴുതിപ്പഠിക്കണം!
    കാരണം ‘മലയാല‘ത്തില്‍ അങ്ങനെയാണ്!

    ഓ.ടോ:
    എന്തോക്കെയോ= എന്ത്+ഓക്ക്(ഓള്‍ക്ക് എന്നതിന്റെ ചര്‍വ്വിതീകരഭേദം!)+എയോ

    ഇന്നലെ ‘പാറല്‍ ബുക്സ്’ഇറക്കിയ ‘മലയാല വ്യാകരണത്തിലെ സഗീറിയനിസം’ എന്ന പുസ്തകത്തില്‍ നിന്നും പകര്‍ത്തിയത്!

    കോറോത്തേ...കണ്ടുപടി!(മലയാലം) :)

    “എഴുതി ഞാന്‍ എന്തോക്കെയോ
    വായിച്ചു ഞാന്‍ എന്തോക്കെയോ
    പഠിച്ചു ഞാന്‍ എന്തോക്കെയോ
    പറഞ്ഞു ഞാന്‍ എന്തോക്കെയോ
    കേട്ടു ഞാന്‍ എന്തോക്കെയോ“

    ReplyDelete
  27. സഗീറെ പതിവുപോല്‍ കവിദ ഉഗ്രനോടുഗ്രന്‍:)
    അഗ്രജാ, അഞ്ചല്‍‌സേ ആദ്യം എനിക്കൊന്നും കത്തിയില്ല, അഞ്ചലിന്റെ കമന്റ് ഒരു സര്‍ക്കാസമായേ എനിക്ക് ഫീല്‍ ചെയ്തുള്ളൂ
    പിന്നെ ഒരിക്കല്‍ കൂടെ വന്ന് വായിച്ചപ്പോഴാണ് ചരിത്രത്തിലേക്ക് വെളിച്ചം വീശിയത്:)
    ഹോ സമ്മതിച്ചു, ആ കമന്റ് തിരിച്ചെടുത്തിട്ടൊന്നും ഒരു കാര്യോം ഇല്ല,
    പാവം സഗീര്‍ജിയെ ഈ പരുവത്തിലാക്കിയതിന് നിങ്ങളുടെ പങ്കും ഓഹരിയും നിഷേധിക്കാനാവില്ല
    കുറൂസ് എഴുതിയതേ എനിക്കും പറയാനുള്ളൂ
    നിങ്ങള്‍ക്കിങ്ങനെ തന്നെ വേണം:)
    പക്ഷേ ഇപ്പോഴത്തെ അഞ്ചലിന്റെ കമന്റ് വായിച്ച് ചിരിച്ചൊരു പരുവമായി മനുഷ്യന്റെ ഉറങ്ങിക്കിടക്കുന്ന സര്‍ഗവാസനകളെല്ലാം ഉണരുന്നത് സഗീറിന്റെ ബ്ലോഗിലെത്തുമ്പോഴാണെന്ന് ആളുകള്‍ പറയുന്നതെത്ര ശരിയാണ്:)

    ReplyDelete
  28. Aakash :: ആകാശ്October 7, 2008 at 7:19 AM

    അഞ്ചല്‍കാരന്‍ said...
    പറയാനുള്ളത് അറിയാവുന്ന രീതിയില്‍ കഴിയുന്ന രീതിയില്‍ പറഞ്ഞ് പോകുന്ന താങ്കളുടെ ശൈലി തുടരുക. കവിത ഇങ്ങിനയേ എഴിതാവുള്ളൂ കഥ ഇങ്ങിനെയേ പാടുള്ളൂ‍ ഇവര്‍ മാത്രമേ കവിതയെഴുതാവുള്ളൂ കഥ ഇവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു തുടങ്ങിയ നാട്യങ്ങളെ അര്‍ഹിക്കുന്ന തരത്തില്‍ അവഗണിക്കുക


    ഈ കമന്റ് തിരിച്ച് എടുക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. നിലവാരം എന്നത് ആപേക്ഷികമല്ലേ.. സഗീറിന്റെ കവിതയുടെ നിലവാരം ആര് തീരുമാനിക്കും?..നല്ല കവിതകള്‍ മാത്രമെ എഴുതാന്‍ പാടുള്ളൂ എന്ന് നിയമമില്ലല്ലോ. സഗീരിനു ഇഷ്ടമുള്ളത് എഴുതി ബ്ലോഗിലിടട്ടെ... വായിക്കാം..വായിക്കാതിരിക്കാം.. വിമര്‍ശിക്കാം...ഇതെല്ലാം അവരവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ.. "ദേ ഇതുപോലെ.." മാത്രമെ എഴുതാവൂ എന്ന് പറയാന്‍ ഗൂഗിള്‍ (നമ്മുടെ) ആരുടേയും കുടുംബ സ്വത്തല്ലല്ലോ..

    പിന്നെ, ചിത്രങ്ങള്‍ കോപ്പിയടിച്ചു സ്വന്തം പേരില്‍ പ്രദര്‍ശിപ്പിച്ചത് "പോക്കിരിത്തരം". സഗീറിന്റെ ബ്ലോഗിലെ അടി കാണുമ്പോള്‍ തോന്നും മനപ്പൂര്‍വം അടി വാങ്ങാനായി എഴുതുകയാണെന്ന്...മലയാളത്തിലെ ആദ്യത്തെ hyperactive blog സഗീറിന്റെതാണോ എന്ന് സംശയം തോന്നുന്നു..

    ReplyDelete