
ചിത്രo: പി.ആര്.രാജന്
എന്റെ തൊടി
വേലികളില്ല, മതിലുകളുമില്ല.
ആരും എനിക്കിവിടെ
അതിര്‍ത്തി തീര്‍ത്തില്ല
ആരും എനിക്കിവിടെ
തടവറ പണിതില്ല
എന്നെ ബന്ധിക്കുവാന്‍
ഇവിടെ ചങ്ങലകളുമില്ല
എന്റെ വീട്
കതകുകളില്ലാത്ത വാതില്പടികള്,
അഴികളില്ലാത്ത ജനലുകള്‍,
തകര്‍ന്ന തറയോടുകള്‍,
ചോരുന്ന മേല്കൂരകള്,
ചിതലരിക്കുന്ന മച്ചിന്‍പുറം.
എന്റെ വിധി
ദാഹിക്കുന്ന ചുണ്ടുകള്‍,
വിശക്കുന്ന വയര്‍,
കാഴ്ച്ച മങ്ങുന്ന കണ്ണുകള്‍,
എന്റെ കിണറിലെ
വെള്ളമാണെന്റെ കുടിനീര്,
എന്റെ തൊടികളിലെ
ഇലകളാണെന്റെ ഭക്ഷണം.
എന്റെ കൂട്ടുകാര്‍
ഈച്ചയും,പാറ്റയും,
കൊതുകും,ചിതലും,
പിന്നെയാതൊടിയിലിഴയുന്ന പാമ്പും,
മരക്കൊമ്പിലെ കാക്കയും,കുയിലും.
എന്റെ കാലം
ദിനങ്ങള്‍ നോക്കാനെനിക്ക് കലണ്ടറില്ല,
മാറും കാലത്തിന്റെ കണക്കൊട്ടുമില്ല,
കണക്കെഴുതുവാനെനിക്ക് പുസ്തകവുമില്ല.
ഞാനൊരു മുതലാളിയല്ല, തൊഴിലാളിയുമല്ല.
ഞാന്‍ വെറുമൊരു മനുഷ്യന്.
എന്റെ തൊടി
എന്റെ വീട്
എന്റെ വിധി
എന്റെ കൂട്ടുകാര്‍
എന്റെ കാലം
എല്ലാമെന്റെ സന്തോഷങ്ങള്‍.
എന്തെന്നോ ഞാനിന്നും
ഈ ഭൂമിയേ സ്നേഹിക്കുന്നു.
"എന്റെ സന്തോഷങ്ങള്‍!"
ReplyDeleteവായിക്കുക എന്റെ പുതിയൊരു കവിത.
സഗീര്‍.. നന്നായിരിക്കുന്നു. ..
ReplyDeleteനന്നായിട്ടുണ്ട് സഗീറേ.
ReplyDeleteആശംസകള്‍.
സഗീര്‍,.....
ReplyDeleteതാങ്കള്‍ .. കഴിയും താങ്കള്‍ക്കു കഴിയും
എഴുതുക.. പക്ഷെ താങ്കള്‍ തന്നെ വിലയിരുത്തുക..
വായനക്കാരനാകുക... കയറാന്‍ പറ്റാത്തതായൊന്നുമില്ല.
സമയമെടുത്തെഴുതു ആലോചിച്ചെഴുതു...
"live deliberately, to front only the essential facts of life, and see if I could not learn what it had to teach, and not, when I came to die, discover that I had not lived."
ReplyDelete- Henry David Thoreau in Walden
സഗീർ, ഈ പുതിയ പോസ്റ്റിലെ വരികൾ കൊള്ളാം.
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധനായിരുന്ന അമേരിക്കൻ ചിന്തകൻ ഹെൻട്രി ഡേവിഡ് തൊറൌ എഴുതിയ ഒരു പുസ്തകമാണു് “വാൽഡൺ അഥവാ കാട്ടിനരികിലെ ജീവിതം”. സഗീർ വായിച്ചിരിക്കേണ്ട പുസ്തകമാണു് അത്.
ആധുനികമനുഷ്യനു നഷ്ടപ്പെട്ടുപോവുന്ന നിഷ്ക്കളങ്കമായ ജീവിതരീതികൾ വേണ്ടിവന്നാൽ ഇനിയും കയ്യെത്തിപ്പിടിക്കാവുന്നതേ ഉള്ളൂ എന്നു് തൊറൌ സ്വന്തം അനുഭവത്തിലൂടെ സുന്ദരമായിവിവരിച്ചുതരുന്നുണ്ട് നമുക്കവിടെ.
പുസ്തകം സൌജന്യമായി ഇവിടെനിന്നും ഡൌൺലോഡ് ചെയ്യാം. ക്ഷമയോടെ വായിക്കുമല്ലോ അല്ലേ?
:)
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു.
ReplyDeleteജയന് ശേഷം വീണ്ടും,
ReplyDeleteഇതാ
"ഞാന്‍ [വെറുമൊരു] മനുഷ്യന്...."
സഗീര്സാറേ... സമ്ഭവം നന്നായി.
ഒരോന്നിന്റെയും വിശദീകരണം ഇഷ്ടായി...
ഇനിയും പോന്നോട്ടൈ....
Dear Sageer,
ReplyDeletePlease go on writing captions to PR Rajan's pictures. All of your poems are fitting captions to his pictures. They look more like captions than poems.
വിശ്വ പ്രഭയുടെ അഭിപ്രായങ്ങള്‍ കൊള്ളാം. തോറോക്കു ശേഷം ഇത്രയും പാരിസ്ഥിതികാവ ബോധം പ്രകടിപ്പിക്കുന്ന വരികള്‍ വിശ്വ സാഹിത്യത്തില്‍ തന്നെ കുറവാണ്.
ReplyDeleteമേതില്‍ രാധാകൃഷ്ണനു ശേഷം (അതിനു മുമ്പും?) മലയാളം കണ്ട ഏറ്റവും നല്ല ഇക്കോ-ഫ്രണ്ട്ലി കവിത എന്നു പറയുന്നതാവും കൂടുതല്‍ ശരി...
മരകൊമ്പിലെ -> മരക്കൊമ്പിലെ എന്നു തിരുത്തൂ.
ReplyDeleteവിശ്വപ്രഭ: തോറൌ അല്ല, തോറോ എന്നാണ് ശരിയായ ഉച്ചാരണം.
അതുപോലെ, കാട്ടിനരികിലെ ജീവിതം എന്നല്ല, കാട്ടിലെ ജീവിതം എന്നാണ്. (Walden; or, life in the woods)
ReplyDelete“കാട്ടിനരികിലെ ജീവിതം” എന്നു തർജ്ജമ ചെയ്തത് മനഃപൂർവ്വം തന്നെയാണു സിമീ.
ReplyDeleteഅദ്ദേഹത്തിന്റെ പേർ ശരിയായി ഉച്ചരിക്കേണ്ടിയിരുന്നത് തൊറൌ (അല്ലെങ്കിൽ തൊറോവ് ) എന്നു തന്നെയായിരുന്നുവത്രേ.
Good one Sageer!!
ReplyDeleteസുരതന്‍ മാഷു പറഞ്ഞതാ കൂടുതല്‍ ശരിയായ ശരി...
ReplyDeleteഅങ്ങനെ സഗീര്‍ ഒരു ആഗോള കവിയായി വാഴ്ത്തപ്പെടുന്നതു കാണുമ്പോള്‍ ഈ ആരാധകന്റെ കണ്ണു ഈറനണിയുന്നു....
വളരേ നല്ല വരികൾ സഗീർ
ReplyDeleteനിങ്ങളുടെ കവിത സ്ഥിരമായി വായിക്കുന്ന
ReplyDeleteഒരാളാണു ഞാന്‍.
പലപ്പോഴും കമന്റ് ഇടാറില്ല.
പക്ഷെ മറ്റുള്ളവരുടെ കമന്റ് വായിക്കാറുണ്ട്.
കുറേ കവിതകളിഷ്ടപ്പെടാറുണ്ട്.
ഒരോരുത്തര്‍ക്കും
അവരുടേതായ രീതികള്‍ കാണും.
അത്രതന്നെ.
എല്ലാരേക്കാളും കൂടുതല്‍
വ്യത്യസ്ത വിഷയങ്ങള്‍
താങ്കള്‍ തിരഞ്ഞെടുക്കുന്നു
എന്നതില്‍ അഭിനന്ദനമര്‍ഹിക്കുന്നു.
കവിതയായി ഫലിപ്പിക്കാന്‍ കഴിയുന്നുണ്ടോയെന്ന്
സഗീറാണു ആത്മവിചാരം നടത്തേണ്ടത്.
കഴിയും
തീര്ച്ചായായും
ഭാവുകങ്ങള്‍
OFF @ Simy and Viswam
ReplyDeleteThe author's name is commonly pronounced "thur-ROW," but his name actually sounds like the word "thorough," with the accent on the first syllable. Upon meeting Thoreau, philosopher and writer Bronson Alcott wrote in his journal the phonetic pronunciation "thorough." And in a letter dated after Thoreau's death, his Aunt Maria wrote to a friend that she had suffered both pronunciations through her life, but that their name is pronounced "thorough
--- from a thoraeu web page
വൈക്കം മുഹമ്മദ് ബഷിറിന്റെ“ഭൂമിയുടെ അവകാശികള്‍”എന്ന കഥയുടെ അവസാനം പറഞ്ഞപോലെ’ദൈവംതമ്പുരാന് സൃഷ്ടിയുടെ ദിവ്യമുഹൂര്‍ത്തത്തില്‍ കല്പിച്ചുകൊടുത്ത പുരാതനപുരാതനമായ അവകാശം ഓര്‍ക്കുക’എന്ന വരികള്‍ക്ക് ശേഷം പ്രകൃതിയോട് ചേര്‍ന്നു നില്ക്കുന്ന ഇത്രയും നല്ല വരികളുള്ള കവിത വായിച്ചിട്ടില്ല!കവിക്കും,കവിതക്കും ആശംസകള്‍.
ReplyDelete