എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, January 12, 2009

സ്നേഹം നോവും വേര്‍പാടാകുമ്പോള്‍



ചിത്രo: പി.ആര്‍.രാജന്‍

ഞാന്‍ ഒറ്റക്കിരിക്കുമ്പോള്‍
എന്നില്‍ ശൂന്യതയും,
ഏകാന്തതയും!

ഞാന്‍ ഓര്‍ക്കാറുണ്ട്
നിന്നെ കുറിച്ചെല്ലാ
നിമിഷങ്ങളിലും!

നീ എങ്ങിനെയാണെന്നും
നീ എന്താണു ചെയ്യുന്നതെന്നും.

ഞാന്‍ ഒറ്റക്കിരിക്കുമ്പോള്‍
ഓര്‍ക്കാറുണ്ട് നമ്മള്‍
പങ്കുവെച്ചതെല്ലാം!

ഞാന്‍ സ്വപ്നം കാണാറുണ്ട്
ഒരു നൊമ്പരത്തോടെ,
നീയപ്പോള്‍ ഒരു നോവും
വേര്‍പാടുമായിടും!

ഞാന്‍ സ്വയം പറയാറുണ്ട്
ശക്തനാണു ഞാന്‍
ഓടിയകലുമപ്പോള്‍
നോവും വേര്‍പാടും!

ഇതിനാലാണോ സ്നേഹം
ശൂന്യമീ ഏകാന്തതയില്‍
നോവും വേര്‍പാടുമായിടുന്നതെന്ന്
ഞാന്‍ വിസ്മയം കൊള്ളാറുണ്ട്.

8 comments:

  1. ഇതിനാലാണോ സ്നേഹം
    ശൂന്യമീ ഏകാന്തതയില്‍
    നോവും വേര്‍പ്പാടുമായിടുന്നതെന്ന്
    ഞാന്‍ വിസ്മയം കൊള്ളാറുണ്ട്.

    ഒരു പുതിയ കവിത!

    ReplyDelete
  2. ഈ 'വേര്‍പ്പാട്' എന്നു പറഞ്ഞാല്‍?

    ReplyDelete
  3. മനോഹര‍മായ കൊച്ചുകവിത. പക്ഷേ വേര്‍പ്പാട് എന്നു വേണ്ടല്ലോ, വേര്‍പാട് എന്നു പോരേ? അതോ വേര്‍പ്പാട് എന്നത് മറ്റൊരു വാക്കാണോ?

    ReplyDelete
  4. ഓരോ വേര്‍പാടും വേദനയാണ്
    ഓരോ വേദനയും ഓരോ അനുഭവങ്ങളാണ്
    ഓരോ അനുഭവവും ഓരോ പാഠങ്ങളാണ്
    ആ പാഠങ്ങള്‍ പഠിക്കുമ്പോഴാണ് നാം ജീവിച്ചു എന്നും ജീവിതത്തില്‍ പുരോഗമിക്കുന്നു എന്നും തിരിച്ചറിയുന്നത്‌. നല്ല വരികള്‍ സഗീര്‍...

    ആശംസകള്‍

    ReplyDelete
  5. നാട്ടില്‍ പോകാന്‍ തോന്നുന്നുണ്ടോ സഗീറേ? അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് കരുതുന്നു.

    “പ്രണയത്തിന്റെ
    സുഖമറിയാന്‍
    വിരഹത്തിന്റെ
    വേദനയറിയണം.“

    ആശംസകള്‍.

    ReplyDelete
  6. വേര്‍പാടാണ് ശരി ഒരു തെറ്റു വന്നതാണ്.തെറ്റു ചൂണ്ടികാണിച്ചതിന് പ്രാരാബ്ധത്തിനും എഴുത്തുക്കാരിക്കും നന്ദി.ഇനിയും വരിക.

    ReplyDelete
  7. വിരഹത്തിന്റെ ചൂടും പേറി
    പ്രണയത്തിന്റെ തണുപ്പും കാത്തിരിക്കുന്ന പ്രിയ
    കൂട്ടുകാരാ...വിരഹമില്ലെങ്കില്‍ പ്രണയമില്ല...പ്രണയമില്ലെങ്കില്‍ വിരഹവും.

    മനോഹരമായ കവിത...*

    ആശംസകള്‍...*

    ReplyDelete
  8. രാമചന്ദ്രന്‍ വെട്ടിക്കാട്ടിന്റെ ഒരു പോസ്റ്റിലെ കമന്റില്‍ കണ്ട LINK വഴിയാണു ഇവിടെ എത്തിയതു .നല്ല കവിത ..പ്രണയത്തിന്റെ വിരഹഭാവം നന്നായി ആവിഷ്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.. ഒരു വിയോജനം "ഞാന്‍ ഒറ്റക്കിരിക്കുമ്പോള്‍
    എന്നില്‍ ശൂന്യതയും,
    ഏകാന്തതയും!" ഒറ്റക്കു ഇരിക്കുക എന്നു വെച്ചാല്‍ ഏകനായി ഇരുക്കുക ഏകനായി ഇരിക്കുന്ന അവസ്ഥ ഏകാന്തത .അങ്ങിനെ വരുബോള്‍ ഈ വരികള്‍ പാല്‍ പായസത്തിലെ കല്ല്` ആയില്ലെ...?

    ReplyDelete