
കണ്ടിന്നലെ
ഞാനൊരു
ഗാസക്കാരിയെ!
വയസ്സ്
അന്‍പത്തിമൂന്ന്
കണ്ടാലാരും
പറയിലെങ്കിലും!
ഭര്‍ത്തവും
മക്കളും
ബന്ധുക്കളും
ഇവിടെ ഗള്‍ഫിലാണ്!
അവരിവിടെയെത്തിയീട്ടു-
വര്‍ഷം നാല്‍പ്പതായി!
അയവിറക്കുന്നുണ്ടവര്
അവരുടെ ഗാസാ-
ജീവിതത്തിന്റ്റെ
നല്ലനാളുകള്‍!
ഗാസയുടെ ഗതിയില്‍
വിലപിക്കുന്നുണ്ടവര്!
അവിടെ മരിക്കുന്ന
പിഞ്ചു മക്കള്‍
മാലാഖമാരായിടുമെന്നും,
അവിടെ മരിക്കുന്ന
ഗാസക്കാര്‍ സ്വര്‍ഗ്ഗത്തിലേക്കു
പോകുമെന്നവര്‍!
അവരോട് ഞാന്‍ ചോദിച്ചു
നിങ്ങളുടെ പേരക്കുട്ടികള്‍ക്കും,
നിങ്ങള്‍ക്കും,നിങ്ങളുടെ
മക്കള്‍ക്കും അവിടെ പോയി
യുദ്ധം ചെയ്തുകൂടെ?
യുദ്ധത്തില്‍ നിങ്ങളുടെ
പേരക്കുട്ടികള്‍ മരിച്ചാലവര്
മാലഖമാരായിടുമല്ലോ?
ഒപ്പം നിങ്ങളും നിങ്ങളുടെ
മക്കളും മരിച്ചാല്‍
പോകാമല്ലോ സ്വര്‍ഗ്ഗത്തില്‍!
അപ്പോള്‍ അവിടെ മൌനം
പണമായി പന്തലിച്ചു!
കഴിഞ്ഞ ദിവസം ദോഹയുടെ കോര്ണീഷിലെരു ഗാസാ അനുകൂല ജാഥ നടന്നു.അതില്‍ ഞാനും പങ്കെടുത്തു.അപ്പോള്‍ ഞാന്‍ അവിടെ കണ്ട ഒരു ഗാസക്കരിയോട്(ഒരു ടീച്ചറാണവര്‍) ഞാന്‍ ചോദിച്ച ചില ചോദ്യങ്ങളില്‍ നിന്നും ഉള്തിരിഞ്ഞു വന്ന ചില വരികള്‍ ഞാന്‍ ഇവിടെ കുറിക്കുകയാണ്.വായിക്കുമല്ലോ അല്ലേ!
ReplyDelete“ഒപ്പം നിങ്ങളും നിങ്ങളുടെ
ReplyDeleteമക്കളും മരിച്ചാല്‍
പോകാമല്ലോ സ്വര്‍ഗ്ഗത്തില്‍!
അപ്പോള്‍ അവിടെ മൌനം
പണമായി പന്തലിച്ചു!“
അദന്നെ സഗീറെ.
It is useless to be there in heaven after death
ReplyDeleteLet us be here in earth which we are making as hell.
Sageer...
ReplyDeleteWhat can we do?
നല്ല ജീവിതം എല്ലാവരുടെയും സ്വപ്നവും അഭിലാഷവുമാണ്. ചിലര്‍ക്ക് അവര്‍ ആവശ്യപ്പെടാതെത്തന്നെ അവരിലേക്ക് വന്നു ചേരുന്നു. മറ്റുചിലര്‍ക്കാകട്ടെ എത്ര അദ്ധ്വാനിച്ചാലും കിട്ടുന്നുമില്ല . സ്വര്‍ഗത്തിലെ മാലാഖ ഒരു പാരിതോഷികമാണ് . അങ്ങിനെ ചില പ്രതീക്ഷകള്‍ ജീവിതത്തിന്റെ നിലനില്‍പ്പുമാണ് . അതിനാല്‍ നൊമ്പരപ്പെടുന്ന ഹൃദയങ്ങളെ കീറിമുറിക്കാതിരിക്കുക. കുടുംബത്തെയും നാടിനെയും നമ്മുടെ തല്പര്യത്തിന്നെല്ലല്ലോ നാമും വിട്ടുനില്‍ക്കുന്നത്.
ReplyDeleteനമ്മളും ഇതൊക്കെ തന്നെല്ലേ സഗീറെ പറയ്വാ...
ReplyDelete