എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, January 22, 2009

പ്രകൃതിയാം ഗുരുക്കന്മാര്‍നമ്മുടെ ശകാരവും
നിന്ദയും ഏറ്റുവാങ്ങി,
സുഖത്തേയും ദുഃഖത്തേയും
ഒരു പോലെ കാണുന്ന ഭൂമി.

നമ്മളെത്ര ചവിട്ടിയാലും
വെട്ടിയാലും കുഴിച്ചാലും
പ്രതിഷേധമില്ലാതെ നിന്നു.

അങ്ങിനെ ഞാന്‍
ക്ഷമയെന്തെന്നു പഠിച്ചു.

സ്വാര്‍ത്ഥചിന്തയേതുമില്ലാതെ
പുഷ്പങ്ങളും ഫലങ്ങളും
നല്‍കിടുന്ന വൃക്ഷം.

അങ്ങനെ ഞാന്‍
പരോപകാരം പഠിച്ചു.

ചൂണ്ടയിടും മുക്കുവന്റെ
ശ്രദ്ധ ചൂണ്ടയില്‍
കൊത്തുന്ന മത്സ്യത്തില്‍ മാത്രം.

അങ്ങിനെ ഞാന്‍
ധ്യാനം പഠിച്ചു.

മാംസം കൊത്തി
വലിക്കുന്ന കഴുകന്‍
പിന്നില്‍ ശല്യം
ചെയ്തിടുന്ന കാക്കകള്‍!

കഴുകനുപേക്ഷിച്ച
മാംസത്തിനായ്
പിടിവലികൂടുന്നു അവ.

അങ്ങിനെ ഞാന്‍
ആഗ്രഹമാപത്തെന്നു പഠിച്ചു.

തേനീച്ചകള്‍ സമ്പാദിക്കുന്ന
തേനുകള്‍ മറ്റുള്ളവര്‍
കൊണ്ടു പോകുന്നു.

അങ്ങിനെ ഞാന്‍
സമ്പാദ്യം നല്ലതല്ലെന്നു പഠിച്ചു.

വല്ലപ്പോഴും കിട്ടുന്ന
ഒരിരയെതിന്ന്
ദിനങ്ങളോളമുറങ്ങുന്ന
പെരുമ്പാമ്പ്.

അങ്ങിനെ ഞാന്‍
യാദ്യഛികമായ് കിട്ടുന്ന
സന്തുഷ്ടി നല്ലതാണെന്നു പഠിച്ചു.

എത്രയോ പുഴകള്‍
വന്നുചേര്‍ന്നിട്ടും
കരകവിയുകയോ
വറ്റുകയോ
ചെയ്യാത്ത കടല്‍.

അങ്ങിനെ ഞാന്‍
അക്ഷോഭമെന്തെന്നു പഠിച്ചു.

ഇവരല്ലാമെന്‍
ഗുരുക്കന്മാര്‍
പ്രകൃതിയാം
ഗുരുക്കന്മാര്‍!

ഈ കവിത തുഷാരത്തിലും വായിക്കാം

9 comments:

 1. നമ്മുടെ ശകാരവും
  നിന്ദയും ഏറ്റുവാങ്ങി,
  സുഖത്തേയും ദുഃഖത്തേയും
  ഒരു പോലെ കാണുന്ന ഭൂമി.

  തുടര്‍ന്നു വായിക്കുക എന്റെ പുതിയൊരുകവിത

  ReplyDelete
 2. ഞാനാദ്യമായാണിവിടെ...
  തികച്ചും നല്ല ഒരു ബ്ലോഗ്‌. എനിക്കിഷ്ടമായി...
  പിന്നെ വളരെ മനോഹരമായ, ചിന്തിപ്പിക്കുന്ന ഒരു കവിത...
  എത്ര നല്ല ഗുരുക്കന്മാര്‍, അവരെ സ്നേഹിക്കാനും പരിപാലിക്കാനും എനിക്കായിരുന്നെങ്കില്‍...!

  ആശംസകള്‍...

  എന്റെ ലോകത്തിലേയ്ക്‌ എത്തിനോക്കിയതിനും, കമന്റിയതിനും ഒത്തിരി നന്ദി... ഇനിയും വരിക... വല്ലപ്പോഴും...

  ReplyDelete
 3. പ്രകൃതികളാം ഗുരുക്കന്മാര്‍ എന്നത് പുതിയ പ്രയോഗമാണല്ലോ സഗീര്‍.
  പാറശ്ശാലയില്‍ 'വെള്ളങ്ങള്‍' എന്നു പറയുന്നതു പോലെ ഏതെങ്കിലും പ്രാദേശിക ഭാഷാപ്രയോഗമാണോ 'പ്രകൃതികള്‍' (Nature)?

  സംശയ നിവര്‍ത്തി വരുത്തുമല്ലോ.

  ReplyDelete
 4. 'പ്രതിക്ഷേധ'മല്ല സഗീര്‍, 'പ്രതിഷേധം'.

  പുഷ്പങ്ങളും,ഫലങ്ങളും- ഇവിടെ കോമയുടെ ആവശ്യമില്ല. 'പുഷ്പങ്ങളും ഫലങ്ങളും' എന്ന് പറഞ്ഞാല്‍ മതി.

  അങ്ങിനെ- അങ്ങനെ

  മാംസ്യം- മാംസം
  ('കഴുകനുപേക്ഷിച്ച
  പ്രോട്ടീനായ് പിടിവലികൂടുന്നു അവ' എന്നല്ല സഗീര്‍ ഉദ്ദേശിക്കുന്നത് എങ്കില്‍)

  ReplyDelete
 5. ഭൂമിയെ അമ്മയായിക്കാണുന്നതെന്തുകൊണ്ടെന്നും മനസ്സിലായില്ലെ...

  ReplyDelete
 6. പ്രിയ ആല്‍ബര്‍ട്ട്,

  മലയാളം സംസാരിക്കാറുണ്ട് പക്ഷെ എഴുത്ത് ഒരു തുടര്‍ച്ചയാക്കിയത് ഈ അടുത്തിടയാണ്.

  അതിന്നാല്‍എഴുത്തില്‍ തെറ്റുകള്‍ വരാറുണ്ട്.

  കവിതയുടെ തലക്കെട്ടും പറഞ്ഞു തന്ന അക്ഷരതെറ്റുകളും ശരിയാക്കിയിട്ടുണ്ട്.

  വളരെ നന്ദിയുണ്ട്.ഇനിയും ഇവിടെ വരികയും എന്നെ വായിക്കുകയും എന്നെ തിരുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയില്‍ നിറുത്തുന്നു.

  എന്ന്

  സ്നേഹത്തോടെ

  സുഹൃത്ത്

  മുഹമ്മദ് സഗീര്‍

  ReplyDelete
 7. പ്രകൃതിയെ ഗുരുവായി കണ്ട് ജീവിതം സ്വയം പഠിച്ചെടുത്ത കവിത വളരെ നന്നായി.. (കവിത മാത്രമാണോ അതോ ജീവിതത്തില്‍ ശരിക്കു പഠിച്ചോ..?)

  ReplyDelete
 8. സഗീര്‍... ഇതിലെ നിരീക്ഷണങ്ങള്‍ ഒക്കെ ചിന്തനീയം തന്നെ.. നന്നായിട്ടുണ്ട്

  ReplyDelete
 9. സഗീര്‍, ഭാവനയില്‍ നിപുണത , ആശയങ്ങള്‍ ചിന്തിപ്പിക്കുന്നവ കുറച്ചുകൂടി പഴയ കവിതാശൈലി ഉപയോഗിച്ചാല്‍ നന്നായിരിക്കും.
  നാം കൂടുതല്‍ അടുത്തറിയേണ്ടിയിരിക്കുന്നു. എഴുതിക്കൊണ്ടെയിരിക്കുക, വീണ്ടും വായിക്കാം..അഭിനന്ദനങ്ങള്‍. ഡോ.മാത്യൂ ജോയിസ്

  ReplyDelete