
കാളകൂട്ടം
താണ്ഡവമാടിയ
മണ്പാത്രശാല
കണക്കേ
ഒരു വിദ്യാലയം!
തകര്ന്നടിഞ്ഞയാ-
വിദ്യാലയത്തില്‍
നിന്നിന്നലെ രാത്രി
യാണയാള്ക്കാ
കുട്ടിയെ കിട്ടിയത്.
മരിച്ചെന്നു കരുതി
മാറോടുചേര്ത്തയാള്
ഞെട്ടി ഒരു നിമിഷം!
ഇടിക്കുന്നുണ്ടാ-
കുഞ്ഞുനെഞ്ചിപ്പൊഴും.
പിന്നീടാഓട്ടം നിലച്ചത്
ഗാസാ അല്‍ഷിഫാ-
ശുപത്രിയിലായിരുന്നു.
ഹൃദയ,പ്രസവ,ശിശു-
രോഗവാര്ഡുകളെല്ലാം,
ഐസീയുവായി
മാറിയ കാഴ്ച്ച!
വേദനയില്‍
ഞെരങ്ങിയും
വിലപിച്ചും
ജീവിതത്തിനും
മരണത്തിനുമിടയില്‍,
അനേകമനേകം ആളുകള്‍ !
അഭയാര്‍ത്ഥികളായ്,
ആട്ടിയോടിക്കപ്പെട്ട
ഒരു പറ്റം ജനത!
അജ്ഞാതര്‍ ഒന്ന്
അജ്ഞാതര്‍ രണ്ട്
എന്നിങ്ങനെ ബാന്റ്റ-
ണിഞ്ഞ തിരിച്ചറിയാത്ത-
വരുടെ ശവകഴ്ച്ച!
തിമിരം ബാധിച്ച
അവന്റെ കണ്ണുകള്‍
നീല നക്ഷത്രത്തെ
തിരയുകയായിരുന്നു.
ചാവേറായിടാന് !
ഒരു പുതിയ കവിത “ചാവേര്‍“ വായിക്കുക
ReplyDeleteനന്നായിരിക്കുന്നു സഗീര്‍ ഭായ്
ReplyDeleteചാവേറുകള്‍ പിറക്കുന്നതിങ്ങനെയായിരിക്കുമല്ലെ...
ReplyDeletevalate nannaayirikkunnu
ReplyDeleteoru kori tharippikkunna anubavam
chaverukal ennathaano baliyaad ennu parayunnathaano shari?enthaayaalum kavitha nannaayi maashe
ReplyDeleteഒരിറ്റു സ്നേഹം വിളമ്പാന്‍ നമുക്ക്
ReplyDeleteജാതിയും മതവും തടസം തന്നെ
കോരിത്തരിക്കാന്‍ വാരിപ്പുണരാന്‍
നല്ലവരായവര്‍ ഭയക്കുന്നു നമ്മെ
ആരാന്റമ്മയ്ക്കു മരണം ഭവിച്ചാല്‍
നമുക്കെന്തു നഷ്ടം എന്നുള്ള ചിന്ത
മാനവ രാശിയെ താഴേയ്ക്കു തള്ളും
അങ്ങനെ ഒരാള്‍ കൂടി...
ReplyDeleteഹൃദയ,പ്രസവ,ശിശു-
ReplyDeleteരോഗവാര്ഡുകളെല്ലാം,
ഐസീയുവായി
മാറിയ കാഴ്ച്ച!
വേദനയില്‍
ഞെരങ്ങിയും
വിലപിച്ചും
ജീവിതത്തിനും
മരണത്തിനുമിടയില്‍,
അനേകമനേകം ആളുകള്‍
അജ്ഞാതര്‍ ഒന്ന്
അജ്ഞാതര്‍ രണ്ട്
എന്നിങ്ങനെ ബാന്റ്റ-
ണിഞ്ഞ തിരിച്ചറിയാത്ത-
വരുടെ ശവകഴ്ച്ച!
ചിന്തിക്കാനേ ഭയമാകുന്നു ഈ ഭീകരക്കാഴ്ചകൾ!
Ente oru suhruthinte kudumbathinte koode...!
ReplyDeleteVedanayode...!!!