എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, January 27, 2009

ഖുറൂജ്പനയോലകള്‍ മാടിവിളിക്കുന്നു
രാത്രിയുടെ നിയോണ്‍ പ്രകാശം
പകല്‍ പോലെ പ്രഭ ചൊരിയുന്നു

*1സിറ്റിസെന്‍‌റ്റര്‍ ദോഹ ഖത്തര്‍!
കവാടത്തില്‍ എന്തിനുമേതിനും
ഡിസ്കൌഡ് ബോര്‍ഡുകള്‍!

നേരെ *2കാരിഫോറിലേക്ക് നടന്നു.
ഇന്നലെ കിട്ടിയ സാലറി
മുഴുവനും കീശയില്‍ കിടക്കുന്നു
എന്തിനു പേടിക്കണം ഞാന്‍.

കൈയിലെ മൊബൈല്‍ ശബ്ദിച്ചു!
വീട്ടീല്‍ നിന്നാണ്,ഉമ്മയാകും!
എടുത്തു ചെവിയോടു ചേര്‍ത്തു
ഹലോ...........

ഉടനെ *3ഖുറൂജ് കിട്ടണം
എന്നാലെ നാളെ
വീട്ടിലെത്താന്‍ പറ്റുള്ളൂ!

അല്ലെങ്കില്‍ എനിക്കിനി
ഉമ്മയെ കാണാന്‍ പറ്റില്ല!
നാളെയാണ് ആ *4ഖബര്‍
അടക്കം ചെയ്യുന്നത്.

അപ്പോഴും പനയോലകള്‍
ആരേയോ മാടി
വിളിക്കുന്നുണ്ടായിരുന്നു.

*1 സിറ്റിസെന്‍‌റ്റര്‍ = ദോഹ ഖത്തറി‌ലെ ഒരു ഷോപ്പിങ്ങ് മാളാണ്‌.

*2 കാരിഫോര്‍ = പ്രശസ്ഥമായ സൂപ്പര്‍മാര്‍ക്കറ്റ്.

*3 ഖുറൂജ് = അന്യനാട്റ്റുകളില്‍ നിന്ന് സ്വദേശത്തേക്ക് പോകുന്നതിനുള്ള അനുമതി പത്രം.

*4 ഖബര്‍ = ഇസ്ലാം ആചാരപ്രകാരം ശവത്തെ അടക്കം ചെയ്യുന്ന കുഴി.

ഈ കവിത മലയാളം വാര്‍ത്തകളിലെ കവിതകളില്‍ വായിക്കാം

8 comments:

 1. വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് ഭാവികാലം എന്നോട് സംസാരിച്ചപ്പോളുണ്ടായ ഒരു ചിന്തയില്‍ നിന്നും ഉടലെടുത്തതാണ്‌ "ഖുറൂജ്" എന്ന ഈ കവിത.വായിക്കുമല്ലോ?ഒപ്പം നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും അറിയിക്കുക!

  ReplyDelete
 2. പ്രവാസികളുടെ നിത്യ പ്രതിസന്ധി!
  പല കണക്കുകൂട്ടലുകള്‍...
  എന്തെല്ലാം സ്വപ്നങ്ങള്‍, മോഹങ്ങള്‍....
  എല്ലാ‍ം ഇത്തരമൊരു ഫോണ്‍ കോളുകളില്‍
  തട്ടി, ചിന്നിച്ചിതറിത്തെറിച്ചു പോകുന്നു....

  സുഖലോലുപത തേടി അലയുന്ന
  ഇന്നിന്റെ ജീവിതസാഹചര്യങ്ങളിലും
  മരണചിന്ത കൂടെ കൊണ്ടുനടക്കുന്നത്
  നന്മകളില്‍ ഉറച്ചു നില്‍ക്കാന്‍ സഹായിക്കും...

  നല്ല ചിന്ത....

  ReplyDelete
 3. നാട്ടില്‍ പോകണമെങ്കില്‍ Exit permit വേണമല്ലോ. അത്യാവശ്യ ഘട്ടങ്ങളിലാണ് ഖുറൂജ് കുരിശായി മാറുന്നത് അല്ലേ സഗീര്‍?
  (എനിക്ക് കമ്പനി 1 year multiple exit permit തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഖുറൂജിനെ പറ്റി വേവലാതിയില്ല)

  ReplyDelete
 4. കവിത വായിച്ച് അഭിപ്രായം എഴുതിയ മലയാളിക്കും,രാമേട്ടനും നന്ദി ഒപ്പം ഈ കവിത മലയാളം വാര്‍ത്തകളിലെ കവിതകള്‍ എന്ന വായിക്കാം

  ReplyDelete
 5. ഭാവിയെക്കുറിച്ചുള്ള ഈ ചിന്ത
  എന്നെയും ചിന്തിപ്പിച്ചു.
  ആശംസകൾ.

  ReplyDelete
 6. പ്രിയ സഗീര്‍,
  എഴുത്തില്‍ അനുഭവം ഉണ്ട്. നന്ന്. അക്ഷരതെറ്റുകള്‍ പരമാവധി ഒഴിവാക്കാം.
  കവിതയുടെ ലഘിമ അനുഭവത്തില്‍ കൂടുതല്‍ പരക്കട്ടെ. പിന്നെ എ. കെ. രാമാനുജനെ കുറിച്ച്...
  പ്രതികരണത്തിനു നന്ദി. ഞാന്‍ പോസ്റ്റില്‍ ചേര്‍ത്തതില്‍ നിന്ന് വ്യക്തമാണ് ഈ കവിത എ. കെ. രാമാനുജന്റെ കവിതയുടെ പരിഭാഷയാണെന്ന്. മറ്റൊന്ന് ഇത് ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനായ രാമാനുജനാണെന്ന് മനസ്സിലായില്ലെ? മൈസൂരില്‍ ജനിച്ച് ദക്ഷിണേന്ത്യയിലെ 4 ഭാഷകളിലും ഇംഗ്ലീഷിലും പ്രാവീണ്യം നേടി നിരവധി കവിതകളും ആഖ്യായികകളും രചിച്ചു രാമാനുജന്‍. പ്രധാനമായും എഴുതിയത് ഇംഗ്ലീഷിലും കന്നടത്തിലുമാണ്. മറ്റേത് ശ്രീനിവാസ രാമാനുജന്‍. അദ്ദേഹം ഗണിതശാസ്ത്രജ്ഞന്‍. തെറ്റിദ്ധരിച്ചതാണോ? കൂടുതലറിയാന്‍ WIKIPEDIA പരതുക.
  സഗീര്‍ മണത്തലയില്‍ എവിടെയാണ്? എന്റെ കസിന്‍സ് ഉണ്ട് പണ്ടാരത്തില്‍. എന്റെ അമ്മാവന്‍ വിവാഹം ചെയ്തിട്ടുള്ളത് പണ്ടാരത്തില്‍ നിന്നാണ്.അബു. ആള്‍ മരിച്ചു. കസിന്‍ നാസര്‍. ഖതറിലുണ്ട്. എന്റെ കുട്ടിക്കാലത്തിന്റെ വെയില്‍ വീണുകിടപ്പുണ്ട് പഞ്ചസാരമണലുള്ള മണത്തലയില്‍.
  സ്നേഹം
  ഫൈസല്‍
  amalakhil99@yahoo.com

  ReplyDelete
 7. നല്ല ചിന്ത.

  എന്തൊക്കെ മാടി വിളിച്ചാലും ഖബറിലേക്കുള്ള വിലി വന്നാല്‍ പോകാതിരിക്കാനാവില്ലല്ലോ?

  ReplyDelete