
ചിത്രo: പി.ആര്‍.രാജന്‍
ഈ കെട്ടിടത്തിന്‍റ്റെ
പേര് റെഡ്ഷൂവെന്നായിരുന്നു.
പഴയ ആള്‍ക്കാര്‍ക്കു മാത്രമേ
ഈ കെട്ടിടത്തിന്‍റ്റെ
പേരറിയുമായിരുന്നുള്ളൂ!
രണ്ടാം നിലയിലെ
അഞ്ഞൂറ്റിമുപ്പത്തിയഞ്ചാം
നമ്പരിലാണ് ഈ ശവമുറി
സ്ഥിതി ചെയ്യുന്നത്!
ആ ശവമുറിയുടെ
വാതില്‍ മെല്ലെ തുറന്നു.
എന്‍റ്റെ പ്രവാസജീവിതം
പിടഞ്ഞു തീര്‍ന്ന മുറി!
വ്യഥകള്‍ പരസ്പരം
കലഹിച്ച ചുവരുകള്‍!
ശമിക്കാത്ത ആശകള്‍
താങ്ങി നിറുത്തിയ കട്ടില്‍!
ഒടുങ്ങാത്ത സ്വപ്നങ്ങളുടെ
പിടച്ചില്‍ കണ്ട കിടക്ക!
ആശകള്‍ നിറഞ്ഞ തലയിണ
വിരഹം മൂടിവെച്ച പുതപ്പ്!
എല്ലാം ആരോ ചുരുട്ടികെട്ടി
ഇനി എനിക്ക് പോകാം
ആരോ പണം കൊടുത്ത്
എനിക്കായ് വാങ്ങിയ
ആറടി മണ്ണിലേക്ക്
ഇവിടെയും ഞാന്‍ കടക്കാരന്‍!
വീ്ണ്ടും എന്നോട് വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് ഭാവികാലം സംസാരിച്ചു!
ReplyDeleteഅപ്പോളുണ്ടായ ഒരു ചിന്തയില്‍ നിന്നും ഉടലെടുത്തതാണ് "എന്റെ ശവമുറി" എന്ന ഈ കവിത.വായിക്കുമല്ലോ?
ആദ്യത്തെ അനുഭവം വായിച്ചില്ലേ "ഖുറൂജ്"
ഒപ്പം നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും അറിയിക്കുക!
പ്രവാസത്തിന്‍റെ വ്യഥകള്‍... മറ്റൊരു പ്രവാസി തിരിച്ചറിയുന്നു... ആശംസകള്‍,..
ReplyDeleteശവമുറി എന്ന് കേട്ടാല്‍ മനസ്സില്‍ വരുന്നത് ‘എ പീസ് ഓഫ് ഡെഡ് ബോഡി’ എന്നാണ്. എ ഡെഡ് റൂമിലെ ‘ഡെഡ്’ വില്‍ ബീ ആന്‍ അഡ്ജക്റ്റൈവ്, നൌണ്‍ ഓര്‍ വേര്‍ബ് ആവണമെങ്കില്‍ മൃത ഉപയോഗിക്കാമായിരുന്നു എന്നു തോന്നുന്നു. പിന്നെ ആറടിമണ്ണ് വില്‍ക്കുന്ന ആളെയും കടക്കാരന്‍ എന്നുവിളിക്കാമെന്ന് തോന്നുന്നു, എ ഷോപ്പ് ഓണര്‍ എന്ന അര്‍ത്ഥത്തില്‍
ReplyDeleteഓരോ പ്രവാസിയുടെ പേടിസ്വപ്നമാണ് ഈയൊരവസ്ഥ....നന്നായിരിക്കുന്നു.ആശംസകള്‍.
ReplyDeleteഇപ്പോ തന്നെ അതേപ്പറ്റിയൊന്നും ചിന്തിക്കണ്ട സഗീറേ.
ReplyDeleteനന്നായിട്ടുണ്ട്.
Loved your writings :)
ReplyDeleteIt induces the ideas in the reader and make them think more about that..
Keep writing!