എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, February 17, 2009

വീണ്ടും ഡാര്‍വിന്‍



രാവിലെ പ്രാതലായി
പത്രം വിളമ്പിയ
കാഴ്ച്ച കണ്ട്
കണ്ണുകളില്‍ തിമിരം!

ഒരു പിഞ്ചു തെരുവു-
ബാല്യത്തെ രാത്രിയുടെ
മറവില്‍ ഏതോ
കാമകഴുകന്‍!

വെറുതെയാണോ?
മനുഷ്യരുടെ തന്ത
കുരങ്ങനാണെന്ന്
ഡാര്‍വിന്‍ സിദ്ധാന്തിച്ചത്!

16 comments:

  1. രണ്ടര വയസുക്കാരിയെ ബലത്സംഘം ചെയ്ത വാര്‍ത്ത വായിച്ചപ്പോള്‍ മനസില്‍ ഉണ്ടാക്കിയ മുറിവില്‍ നിന്ന് ഉടലെടുത്ത ഒരു വേദനയാണ് ഈ കവിത!

    നിന്ദ്യം, പൈശാചികം, മൃഗീയം എന്നീ പദങ്ങള്‍ക്കുമപ്പുറം നിലക്കുന്ന ഈ ക്രൂരത നടത്തിയത് ഒരു മനുഷ്യനോ അതോ മൃഗമോ?

    ReplyDelete
  2. കുരങ്ങ് ഇത് പോലത്തെ പണി ചെയ്തതായി കേട്ടിട്ടുണ്ടോ ?

    ReplyDelete
  3. ആ മനുഷ്യന്റെയാണോ?

    ReplyDelete
  4. വെറുതെയാണോ?
    മനുഷ്യരുടെ തന്ത
    കുരങ്ങനാണെന്ന്
    ഡാര്‍വിന്‍ സിദ്ധാന്തിച്ചത്!

    kollaam

    ReplyDelete
  5. ആശയം നല്ലതായാലും
    കവിത കച്ചറയാകാമെന്ന്
    ഇക്ക ആവര്‍ത്തിച്ചിരിക്കുന്നു.
    ഡാര്‍വിനെ കൊഞഞനം കുത്തരുത്.
    പിന്നെ കാട്ടുകോടതിയില്
    കുരങ്ങന്‍മാര്
    മാനനഷ്ടക്കേസ് കൊടുക്കുന്നുണ്ടെന്നു കേട്ടു
    ശ്റദ്ധിക്കുക.

    ReplyDelete
  6. മനുഷ്യന്റെ മുഖം നന്നായില്ലെങ്കില്‍ കണ്ണാടിയെ കുറ്റം പറയുക. പ്രവൃത്തി നന്നായില്ലെങ്കില്‍ സ്രഷ്ടാവിനെ കുറ്റം പറയുക. സ്രഷ്ടാവിനെ പറയാന്‍ ഭയമുണ്ടെങ്കില്‍ ഡാര്‍വിനെ പറയുക. ഇതൊക്കെത്ഥന്നെയാണ് നമ്മുടെ ആശയപരമായ ബലഹീനത.

    കവിത മികച്ചതായില്ല.
    വായനായോഗ്യം തന്നെ.

    ReplyDelete
  7. അനാവശ്യമായി കുരങ്ങനെയാണെങ്കിലും
    മേക്കിട്ടുകേറുന്നത് നമ്മളില്‍ ശേഷിക്കുന്ന ഫ്യൂഡല്‍
    ദുശീലങ്ങള്‍ കാരണമാണ്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവന്റെ മുതുകത്തിടിക്കുക!
    ചിലര്‍ കുട്ടികളെ ആശ്വസിപ്പിക്കുന്ന ഒരു രീതി.

    സമൂഹത്തില്‍ തല്ലുകൊള്ളേണ്ടവന്‍ എന്ന് ലേബല്‍
    ഒട്ടിച്ചുവിട്ട വര്‍ഗ്ഗമാണ് കുരങ്ങനും,പട്ടിയും,അതുപോലുള്ള മനുഷ്യരും.
    പുലയന്‍,അംബട്ടന്‍,കൊശവന്‍,പന്നി,തോട്ടി,ചൊവ്വന്‍,
    കാഫര്‍,വെളക്കിത്തലനായര്‍,സര്‍ക്കസിലെ കോമാളി,കുതിരവട്ടം പപ്പു,ഹരിശ്രീഅശോകന്‍,...തുടങ്ങിയ ജന്തുഗണങ്ങളെ ഇടിച്ച് ഇഞ്ചിപ്പരുവമാക്കുന്നത്
    മഹത് കൃത്യമാണെന്നാണ് നമ്മുടെ
    പൊതു ധാരണ.
    (സഗീര്‍ മാത്രമല്ല,ഇതെഴുതുന്ന ചിത്രകാരനും
    ചിലപ്പോള്‍ ഈ പൊതുബോധത്തിന്റെ ശീലത്തിനു വശംവദനാകും...അറിയാതെതന്നെ!)
    അതുകൊണ്ടുതന്നെ ഈ കവിത രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തതിനേക്കാള്‍ നിന്ദ്യമായ പ്രവര്‍ത്തിയായിപ്പോയി.

    രണ്ടു വയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ടത്
    സമൂഹത്തില്‍ ഭീരുത്വവും,കാപട്യവും അധികരിച്ചതിനാലാണ്. കാമത്തിന്റെ കുഴപ്പമൊന്നുമല്ല.
    ഫെമിനിസം പൊതുധാരയുടെ നട്ടെല്ലാകുംബോഴാണ് എല്ലാ പ്രശ്നങ്ങളുടേയും കാരണം കാമമാണെന്നും, പുരുഷന്റെ വന്ധ്യംകരിക്കുന്നതോടെ ലോകം സമത്വ സുന്ദരമാകുമെന്നും ചിന്തിക്കാനാകുന്നത്.
    മറിച്ച് പുരുഷനിലെ പൌരുഷം സ്ത്രൈണമാകുന്നതുകൊണ്ടും,സ്ത്രീയുടെ സ്ത്രൈണത പരുഷമാകുന്നതുംകൊണ്ടുണ്ടാകുന്ന ദുരന്തമാണ്
    പുരുഷഭീരുത്വവും അതോടനുബന്ധിച്ചുള്ള
    കുറ്റ കൃത്യങ്ങളും.

    സത്യം പറയേണ്ടിവന്നതില്‍ ക്ഷമിക്കുമല്ലോ.
    സസ്നേഹം.

    ReplyDelete
  8. എല്ലാറ്റിനോടും അസഹിഷ്ണമായിക്കൊണ്ടിരിക്കുന്ന സമൂഹം മൂല്യങ്ങളോടും അസഹിഷ്ണമാകും. സ്വയം സഹിക്കാനും, മറ്റുള്ളവരെ സഹിക്കേണ്ട അവസ്ഥയിലേക്ക് തള്ളാതിരിക്കാനും, ബോധപൂര്‍വ്വം ശ്രമിച്ചാല്‍ സാധ്യമാകും.

    ReplyDelete
  9. ഇനിയുമിത്തരം വാര്‍ത്തകള്‍
    വരും പോകും.
    ആ വാര്‍ത്തകള്‍ കൂട്ടി
    നമ്മള്‍ പ്രാതല്‍ കഴിക്കും.
    ഉള്‍ പേജുകളില്‍ കൂടുതല്‍ പീഡന വാര്‍ത്തകള്‍ക്കായ്
    കണ്ണുകള്‍ തിരയും.
    കാറ്റത്തു പൊന്തുന്ന
    കുഞ്ഞുടുപ്പില്‍
    കണ്ണുകള്‍ തിളങ്ങും.
    ഒരു മുറിക്കു പുറത്ത്
    അച്ഛന്‍ കാവല്‍ നില്‍ക്കും
    അടുത്ത ഊഴക്കാരനോട്
    വില പേശി.
    വളരുന്ന മകളില്‍
    ഒരു നായികയെക്കണ്ട്
    അമ്മ മനക്കോട്ടകള്‍ കെട്ടും.

    പെണ്ണായിപ്പിറന്നാല്‍
    കുഞ്ഞേ...

    ReplyDelete
  10. കവിതയെ വിലയിരുത്തുവാനുള്ള വിവരമില്ല. പക്ഷെ ഇതിലൊരു തെറ്റുണ്ട്, "മനുഷ്യരുടെ തന്ത കുരങ്ങനാണെന്ന് ഡാര്‍വിന്‍ സിദ്ധാന്തിച്ചത്"

    ഡാര്‍വിനൊരിക്കലും മനുഷ്യരുടെ തന്ത കുരങ്ങനെന്നോ, മനുഷ്യരുടെ പൂര്‍വ്വികര്‍ കുരങ്ങരെന്നോ പറഞ്ഞിട്ടില്ല.

    ReplyDelete
  11. എന്താ സഗീറെ...
    താങ്കള്‍ ഇനിയും ഒരു കവിത എഴുതാന്‍ എപ്പോള്‍ പഠിക്കും?
    ഇത്കവിത പോയിട്ട്
    കപിത പോലും ആയില്ല. ഞാന്‍ താങ്കളുടെ പരസ്യം കണ്ട് വന്നതാണ്. ചിത്രകാരന്‍ പറഞ്ഞതിനോട് 100% യോജിക്കുന്നു. ആദ്യം ചെയ്തവന്‍ നേരെ ചെയ്തു. താങ്കള്‍ അത് ബ്ലോഗിലൂടെ ചെയ്തു. അത്രേയുള്ളൂ കാര്യം.

    ഇനി
    എഴുതിയ വാക്കുകളില്‍
    പത്രം വിളമ്പിയ കാഴ്ച കണ്ട് തിമിരം.
    കാഴ്ച കന്റ് കണ്ണ് പൊട്ടിപ്പോകാം. തിമിരം വന്നു എന്നു പറഞ്ഞാല്‍ താങ്കള്‍ ആളുമാറി പത്ര വാര്‍ത്തയിലെ നായകനായി എന്നര്‍ത്ഥം.

    ഛേ .. സഗീറേ ഇത് നിര്‍ത്താന്‍ എന്തു തരണം??

    ഹേമ

    ReplyDelete
  12. ഇന്നാണ് കവിത കണ്ടത്..
    നന്നായിരിക്കുന്നു.

    താങ്കളുടെ പുതിയ കവിതയിലേക്ക് ഈ വരികളും കൂടി...

    -------------------
    ബലാത്സംഗമോ?
    എവിടെ..?
    എത്രപേര്‍ ചേര്‍ന്ന്...?

    കണക്കെടുക്കാന്‍
    ഓണാക്കാം ടിവി!

    ആസ്വദിക്കാം
    ചാനലുകള്‍ കടിപിടി കൂടുന്ന
    ലൈവ് ഷോ!
    മൊബൈലില്‍ ക്ലിപ്പിങ്ങ് വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതും....
    ---------------------

    ആശംസകള്‍.. തുടര്‍ന്നെഴുതുക...

    ReplyDelete
  13. ഇവിടം വന്ന് കവിത വായിച്ചു കമേന്റിട്ടവര്‍ക്കും പ്രതികരിച്ചവര്‍ക്കും നന്ദി.

    ReplyDelete
  14. കവിത തുളുമ്പുന്ന രണ്ട് മറുപടികള്‍, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, കുട്ടു(നിരഞ്ജന്‍) എന്നിവരെഴുതിയതു വളരെ ഇഷ്ടപ്പെട്ടു. അതിനുകാരണമായ ഈ പോസ്റ്റിന്റെ വേദനയോട് ഞാനും ചേര്‍ന്നു നില്‍ക്കട്ടെ....

    ReplyDelete
  15. ഹായ്,
    ഡാർവിൻ രണ്ടാമൻ:
    കുരങ്ങന് കേസുകൊടുക്കാനുള്ള ഒരു ഗ്രാമ പഞ്ചായത്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ!!!!!

    ReplyDelete
  16. വികാരം മനസ്സിലായി...

    ReplyDelete