എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, February 21, 2009

ലൈവ് ഷോഭൂമി കുലുക്കമോ?
എവിടെ?
മരിച്ചവരെത്ര പേര്‍?

വെടിവെപ്പോ?
എവിടെ?
മരിച്ചവരെത്ര പേര്‍?

ബോബ് സ്ഫോടനമോ?
എവിടെ?
മരിച്ചവരെത്ര പേര്‍?

സുനാമിയോ?
എവിടെ?
മരിച്ചവരെത്ര പേര്‍?

യുദ്ധമോ?
എവിടെ?
മരിച്ചവരെത്ര പേര്‍?

മരണത്തിന്റെ
കണക്കെടുക്കാന്‍
ഓണാക്കാം ടിവി!

ആസ്വദിക്കാം
ചാനലുകള്‍
കടിപിടി കൂടുന്ന
ലൈവ് ഷോ!

7 comments:

 1. അതെ മാഷേ,
  നമ്മുടെയൊക്കെ മധ്യവർഗ്ഗ ആലസ്യങ്ങൾക്കിടക്ക്‌ നാം പലതും മറന്നു പോകുന്നു...ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കാനുള്ള ആർജ്ജവമാണ്‌ വേണ്ടത്‌

  ReplyDelete
 2. എല്ലാം ലൈവ്മയം; അല്ലേ!!

  ReplyDelete
 3. 'Live show' kkalle ippol 'demand'.

  ReplyDelete
 4. മരണത്തിന്റെ കണക്കുകള്‍ ചൂ‍ടുള്ള വാര്‍ത്തയായി മീഡിയ നമ്മളെ സല്‍ക്കരിക്കുന്നു.ആഹാരത്തിനൊപ്പം മരവിപ്പു കൂടാതെ നമ്മള്‍ കണക്കുകള്‍ ഭക്ഷിക്കുന്നു.
  കവിതകളിലെ സന്ദേശത്തിന് ആശംസകള്‍

  ReplyDelete
 5. ഈ വരികള്‍ കൂടി...

  ബലാത്സംഗമോ?
  എവിടെ..?
  എത്രപേര്‍ ചേര്‍ന്ന്...?

  കണക്കെടുക്കാന്‍
  ഓണാക്കാം ടിവി!

  ആസ്വദിക്കാം
  ചാനലുകള്‍ കടിപിടി കൂടുന്ന
  ലൈവ് ഷോ!
  മൊബൈലില്‍ ക്ലിപ്പിങ്ങ് വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതും....
  ---------------------

  ആശംസകള്‍.. തുടര്‍ന്നെഴുതുക...

  ReplyDelete