ഒരു നാള്‍ പാണനെത്തിയീമുറ്റത്ത്
ഉത്രാടമായെന്നു ഞാനറിഞ്ഞു.
ഓണമാഘോഷിക്കാന്‍
ഞാന്‍ മാത്രം
ബാക്കിയായിടുന്നിവിടെ
കാലമൊരിക്കലും
കാത്തുനിന്നില്ല
എന്നിട്ടും ഞാന്‍
കാത്തിരുന്നു!
എത്രയെണ്ണത്തെ വിളിച്ചു
നീ കുഴിയിലേക്ക് ഇതെന്താ
സുകൃതക്ഷയമോ?
ജീവിതത്തില്‍ ലക്ഷ്യമുണ്ടായിരുന്നു
പക്ഷെയീയാത്രയില്‍ ലക്ഷ്യമില്ല
കാരണമീയൊന്നു മാത്രം
ഞാന്‍ പാപം ചെയ്തില്ലത്രേ!
ഞാന്‍ അവളോടു പറയുമായിരുന്നു
പറഞ്ഞു ചെയ്യേണ്ടവളല്ല സ്ത്രീ
അറിഞ്ഞു ചെയ്യെണ്ടവളാണു സ്ത്രീ
അവളുപോയി കാലമൊത്തിരിയായി.
വ്യര്‍ത്തമോ? വങ്കത്തമോ?
തെക്കേകണ്ടത്തിലേക്കെന്റെയീ-
കാത്തിരിപ്പ്!
പ്രവാസികളെപ്പോലെ ഞാനും
കത്തി ജ്വലിക്കുന്നതിനൊടൊപ്പം
മെഴുകുപോലെയുരുകിയൊലിച്ചു.
പാതാളം മറന്നീകലികാലത്തിലീ-
ഭൂമിയില്‍ കാലനെ
കാത്തുജീവിക്കുന്നുയിന്നും!
മനുഷ്യനായി ജന്മമെടുത്ത് തന്‍റ്റെ പ്രജകളെ കാണാന്‍ എത്തിയ മാവേലി,ഒരു നരജന്മം മുഴുവനും ഭൂമിയില്‍ ജിവിച്ചു തീര്‍ത്തിട്ടും ജീവനെടുക്കാന്‍ കാലനെത്താതിനാല് വിഷമിക്കുകയാണിവിടെ.വായിക്കുക എന്റെ ഒരു പുതിയ കവിത
ReplyDeleteപ്രവാസികളെപ്പോലെ ഞാനും
ReplyDeleteകത്തി ജ്വലിക്കുന്നതിനൊടൊപ്പം
മെഴുകുപോലെയുരുകിയൊലിച്ചു.
പാതാളം മറന്നീകലികാലത്തിലീ-
ഭൂമിയില്‍ കാലനെ
കാത്തുജീവിക്കുന്നുയിന്നും!
നിരന്തരം എഴുതൂ..
ReplyDeleteനല്ല വിഷയം,എഴുത്തു കുറച്ച് കുടെ നന്നാക്കാമായിരുന്നു.
ReplyDeleteഈ ആചാര്യനും വെല്യമ്മായിയും മനുഷ്യനെ ചിരിപ്പിച്ച് കൊല്ലും :)
ReplyDeleteഈ ആചാര്യനും വെല്യമ്മായിയും മനുഷ്യനെ ചിരിപ്പിച്ച് കൊല്ലും :)
ReplyDeleteകുറെ കാലത്തിനു ശേഷമാണല്ലോ സഗീര്‍?
ReplyDeleteബ്ലോഗില്‍ കൂടുതല്‍ സജീവമാകുവാന്‍ ആശംസിക്കുന്നു.
ആശംസകള്‍.
ReplyDeleteപ്രിയ വായനക്കാരെ,കുറച്ച് ഇടവേളക്ക് ശേഷമാണ് ഞാന്‍ വീണ്ടും ബ്ലോഗിലെത്തിയത്.പഴയതുപോലെ എന്നെ സ്വീകരിച്ച എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദി അറിക്കുന്നു.ഇനിയും ഈ വഴി വരികയും അഭിപ്രായങ്ങള്‍ എന്തുതന്നെയായാലും എന്നെ അറിക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സുഹൃത്ത് മുഹമ്മദ് സഗീര്‍
ReplyDelete