എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, June 30, 2009

കവിതകളെ നഗ്നരാക്കിടുന്നവര്‍കവിതകളെഴുതുവാനാണത്രേ
ആകാശം മരങ്ങളെ
ഭൂമിയില്‍ കൊണ്ടുവന്നത്!

മരങ്ങളെഴുതിയ
കവിതകളാണത്രേ
നമ്മുടെ നഗ്നത
മറച്ച പച്ചിലകള്‍!

ഇന്ന് നമ്മളാ
കവിതകളെ
നഗ്നരാക്കിടുന്നു!

ഈ കവിത ജയകേരളം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

11 comments:

 1. കവിതകളെ നഗ്നരാക്കിടുന്നവര്‍ എന്ന എന്റെ ഒരു പുതിയ കവിത വായിക്കാം

  ReplyDelete
 2. സത്യം...

  രണ്ടാം വരിയിലെ ആശയക്കുഴപ്പം തീര്‍ക്കുമല്ലോ..?

  ReplyDelete
 3. ആകാശം ഭൂമിയില്‍,
  കവിതകളെഴുതാനായാണത്രേ
  മരങ്ങളെ കൊണ്ടുവന്നത്??

  ReplyDelete
 4. നല്ല കവിത, നല്ല ദര്‍ശനം

  ReplyDelete
 5. ആശയം കൊള്ളം . ആശംസകള്‍

  ReplyDelete
 6. പ്രിയ വായനക്കാരെ,"കവിതകളെ നഗ്നരാക്കിടുന്നവര്‍"എന്ന എന്റെ കവിത വായിച്ച് അഭിപ്രായമറിയിച്ച ആചാര്യന്‍,ശ്രദ്ധേയന്‍,ജുനൈദ്,സന്തോഷ്,ശിവ,രമണിക,രാമചന്ദ്രന്‍,ഗിരീഷ്‌വര്‍മ്മ തുടങ്ങിയവര്‍ക്ക് ഞാന്‍ എന്റെ നന്ദി അറിക്കുന്നു.ഇനിയും ഈ വഴി വരികയും അഭിപ്രായങ്ങള്‍ എന്തുതന്നെയായാലും എന്നെ അറിക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സുഹൃത്ത് മുഹമ്മദ് സഗീര്‍

  ReplyDelete
 7. ശ്രദ്ധേയന്റെയും ജുനൈദിന്റെയും പോലെ മറ്റുള്ളവര്‍ക്കും ഉണ്ടായ ആശയകുഴപ്പം മാറ്റി കവിത പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  ReplyDelete