എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, August 21, 2009

ശ്രാദ്ധത്തിന്റെ അന്ത്യം



ചിതയിലെ മാംസം വെന്തു
ചിത ഭസ്മമായ്,
ചിതാഗന്ധം കന്മദമായ്
വിശ്വപരപ്പിലേക്കിറങ്ങി,
ഭസ്മം തനിയെ
പുഴയുടെ ഗര്‍ഭത്തിലേക്കൂളയിട്ടു.
അവശേഷിച്ച കരിക്കട്ടകള്‍
ചണ്ഡാളനു സ്വന്തം.

കരിഞ്ഞ മണലിനോട്
രാത്രി ചേര്‍ന്നു!
ശ്രാദ്ധത്തിന്റെ
നൈവേദ്യമായിയീഞാനും.

2 comments:

  1. "ശ്രാദ്ധത്തിന്റെ അന്ത്യം" ഒരു പുതിയ കവിത!

    ReplyDelete
  2. അവസാന 4 വരികള്‍ ഇഷ്ടായി.

    ക്ചിതാഗന്ധം കന്മദമായതിന്റെ സാംഗത്യം പിടികിട്ടിയില്ല.

    വൈകി എന്നലും
    ഓണാശംസകള്‍

    ReplyDelete