എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, August 12, 2009

ഉള്‍ക്കടല്‍ ജീവിയുടെ ചൊവ്വാദോഷംവാരാന്ത്യവും
വാരാദ്യവും
വായിച്ചു കഴിഞ്ഞപ്പോഴാണ്
ചൊവ്വാദോഷം ഓര്‍ത്തത്
ബുധമണ്ഡലത്തിലൂടെ
വ്യാഴവട്ടയാത്ര നടത്തേണ്ടകാര്യം.

ഇനി ഇന്ന് ഒഴിവ്!
ഞാന്‍ ഒരു ഉള്‍ക്കടല്‍ ജീവിയാണല്ലോ?
ഇന്ന് ഒരു മുക്കുവനും
വരാത്തതിനാല്‍ ഒരു
വലയേയും പേടിക്കാതെ
ഞാന്‍ സുഖമായി ഉറങ്ങി.

ശനിദശ പിന്നേയും എന്നെ പിടികൂടി!

ആഴ്ച്ചകളിലൂടെയും,
മാസങ്ങളിലൂടെയും,
വര്‍ഷങ്ങളിലൂടെയും
ഒരു ഘടികാരസൂചി പോലെ
നിശ്ചലമില്ലാതെ ഞാന്‍
ചലിച്ചുകൊണ്ടിരുന്നു.

7 comments:

 1. "ഉള്‍ക്കടല്‍ ജീവിയുടെ ചൊവ്വാദോഷം" എന്ന എന്റെ ഏറ്റവും പുതിയ കവിത എന്റെ പ്രിയ വായനക്കാര്‍ക്കായി ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു.വായിച്ച് അഭിപ്രായമറിയിക്കുക

  ReplyDelete
 2. അറിവ് അതിജീവനത്തിനാഹാരമാകും,
  ചിലപ്പോളത്, പാലായനത്തിന്റെ വഴിയും!

  ReplyDelete
 3. സാഗറെ കൊള്ളാം നന്നായിട്ടുണ്ട് കവിത

  ReplyDelete
 4. താങ്കളുടെ കവിത വായിക്കുമ്പോൾ
  ചുറ്റിനും താങ്കൾ വളർത്തുന്ന സ്മൈലീസ്
  എന്നെ കെഞ്ഞനം കുത്തുന്നു.
  ശല്യം ചെയ്യുന്നു..

  ഘടികാരം നിലക്കാതെ പോകട്ടെ..

  ReplyDelete
 5. നല്ല ചിന്തകള്‍
  തിരിച്ചറിവിന്‍റെ നടവരമ്പുകള്‍ പിളരുന്ന പോലെ ആശംസകള്‍

  ReplyDelete
 6. hello muhammed, liked the way you have put down the lines. great perspectives. have voted at indiblogger :)

  ReplyDelete