എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, August 4, 2009

എട്ടുകാലി വലയില്‍ കുടുങ്ങിയ കൂറഒളിച്ചിരുന്നു
നീയെന്‍ പുതപ്പിനുള്ളില്‍,
ഒരു കൂറയായി
രാത്രിയിലെന്‍
ഉറക്കം കെടുത്താന്‍!

ഇന്നലെ രാത്രിയിലാണു-
ഞാന്‍ അറിഞ്ഞത്
നീയിവിടെ കൂടുകൂട്ടി-
യിട്ടു ദിവസങ്ങളായെന്ന്!

പുതപ്പിനുള്ളില്‍ നിന്നു
കാര്‍പ്പറ്റിലേക്കു ചാടിയ
നിന്നെ ഞാന്‍ ചുമരിലെ
എട്ടുകാലി കൂട്ടിലേക്കെറിയും
വരെ നീയെന്‍ കൈകളില്‍
കിടന്നു ജീവനായി പിടഞ്ഞിരുന്നു.

അപ്പോള്‍ മുറിയിലെ
ടിവിയില്‍ സുകുമാര്‍ അഴീക്കോട്
പറയുന്നുണ്ടായിരുന്നു
മനുഷ്യരെല്ലാവരും ചീത്ത
മൃഗങ്ങളാണെന്നും,
മൃഗങ്ങളെല്ലാം
നല്ല മൃഗങ്ങളാണന്നും!

അപ്പോള്‍ ഈ കൂറയോ?
എന്നു ഞാന്‍ ചോദിച്ചു!
അഴീക്കോട് മാഷപ്പോള്‍
ചുവരിലെ അച്ചുതാനന്ദന്റെയും
പിണറായിയുടെയും ചിത്രങ്ങളിലേക്ക്
മാറിമാറി നോക്കിക്കൊണ്ടിരുന്നു!

5 comments:

 1. "എട്ടുകാലി വലയില്‍ കുടുങ്ങിയ കൂറ" എന്ന സമക്കാലീക കവിത വായിക്കാം;ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍ മറക്കാതെ എഴുതുക

  ReplyDelete
 2. അഴീക്കോട് മാഷിന്റേയും, അച്ചുതാനന്ദന്റേയും, പിണറായിയുടേയും, മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തിലിന്റേയും മുഖത്തേക്ക് ഞാന്‍ മാറി മാറി നോക്കി കൊണ്ടിരുന്നു...:):):)

  ReplyDelete
 3. അടുത്തൊന്നും ലീവിന് നാട്ടില്‍ പോകുന്നില്ലല്ലോ?

  ReplyDelete
 4. ചാണക്യാ.. ചിരിപ്പിച്ച് കൊല്ല്..
  സഗീർ..രണ്ടും കല്പിച്ചാണല്ലേ..

  കൊള്ളാം :)

  ReplyDelete
 5. പലയിടത്തും തൊടാതെ തൊട്ടു.നന്നായിട്ടുണ്ട്..:

  ശൈലിയും ഭാവനയും.

  ReplyDelete