എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, September 12, 2009

പത്രം



ഇന്നലത്തെ പത്രം,
രണ്ടു ചിത്രങ്ങള്‍,
വിവാഹം!

ഇന്നത്തെ പത്രം,
രണ്ടു ചിത്രങ്ങള്‍,
വിവാഹവാര്‍ഷികം!

നാളത്തെ പത്രം,
ഒരു ചിത്രം,
ചരമം!

ഇന്നലെയും,
ഇന്നും,
നാളെയും
കഴിഞ്ഞതിനാല്‍,

ബാക്കിയായ
ചരമം എഴുതാന്‍
പത്രമില്ലാതെ വന്നു!

14 comments:

  1. പത്രം എന്ന പുതിയ കവിത വായിക്കുക അഭിപ്രായം പറയുക.

    ReplyDelete
  2. ഇന്നലെയും ഇന്നും നാളെയും കഴിഞ്ഞതിനാൽ
    കാലമല്ലേ ബാക്കിയില്ലാത്തത്?
    ഇന്നലെയും ഇന്നും സംഭവിച്ചതെന്ത്?
    അനുവാചകന് ഇടം നൽകുന്നു
    ഈ കവിത.

    ReplyDelete
  3. പത്രം വായിച്ചു . വായിച്ചപ്പോള്‍ ഒരു സംശയം ഇനി ബാക്കി എന്താണ് എന്ന് ? ഒടുവില്‍ സംശയം മാത്രം അവശേഷിച്ചു . നാളെ പത്രവാര്‍ത്തകള്‍ ഇറങ്ങും " ഒരു സംശയത്തിന്റെ പേരില്‍ ..... "

    ReplyDelete
  4. ഓരോ ദിവസവും പത്രം നിവര്‍ത്തുന്നത് ഭീതിയോടെയാണ്....!
    ഇന്ന് ഇനീ എന്താണാവോ എന്നു കരുതി...

    ReplyDelete
  5. സഗീര്‍, നന്നായിരിക്കുന്നു.
    എന്നാലും മിനിഞ്ഞാന്നിനേയും മറ്റന്നാളിലേയും ഒഴിവാക്കിയത് ഉചിതമായില്ല :)

    ഓടോ;
    ഇത്തവണ കൂടി ഞാന്‍ ക്ഷമിച്ചു, അടുത്ത തവണ ഒരടി മുന്നോട്ടുവച്ചാല്‍ !!!!

    ReplyDelete
  6. ഇന്നലത്തെ ഇന്നും, ഇന്നത്തെ നാളെകളുമാണല്ലോ?ഈ മിനിഞ്ഞാനും മറ്റന്നാളും അത് ഇവിടെ തന്നെ ഉണ്ടല്ലോ?അത് കണ്ടെത്തലാണ് നിങ്ങള്‍ നടത്തേണ്ടത്!

    ReplyDelete
  7. “ഇന്നലത്തെ ഇന്നും, ഇന്നത്തെ നാളെകളുമാണല്ലോ?ഈ മിനിഞ്ഞാനും മറ്റന്നാളും അത് ഇവിടെ തന്നെ ഉണ്ടല്ലോ?അത് കണ്ടെത്തലാണ് നിങ്ങള്‍ നടത്തേണ്ടത്!“

    മിനിഞ്ഞാന്നത്തെ ഇന്നലെയും നാളെത്തെ മറ്റെന്നാളുകളുമാണല്ലോ...അപ്പോള്‍ പിന്നെ കണ്ടെത്തേണ്ട ആവശ്യമുണ്ടോ?..

    അനുവാചക ഹൃദയങ്ങളില്‍ താളപ്പിഴകള്‍ ഉണ്ടാക്കാന്‍ പോന്ന വരികള്‍.. വെല്‍ ഡണ്‍

    ReplyDelete
  8. നല്ല പത്രം!
    നല്ല കാഴ്ചപ്പാട്!!

    ReplyDelete
  9. "ഇന്നലത്തെ ഇന്നും, ഇന്നത്തെ നാളെകളുമാണല്ലോ?ഈ മിനിഞ്ഞാനും മറ്റന്നാളും"

    സഗീറിനു തെറ്റു പറ്റിയെന്നാ തോന്നുന്നെ.ശരിക്കു പറഞ്ഞാല്‍ ഇന്നലെയുടെ ഇന്നലെയെയാല്ലോ നാം മിനിഞ്ഞാന്ന് എന്നു പറയുന്നത് അതു പോലെ നാളെയുടെ നാളെയായിരിക്കണമല്ലോ മറ്റന്നാള്‍!
    ഇതൊക്കെ ഞാന്‍ കണ്ടു പിടിച്ചു, പക്ഷേ ഷെര്‍ലോക്ക് പറഞ്ഞതു പോലെ കവിത അനുവാചകനില്‍ താളവട്ടങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നതിന് സംശയമില്ല.

    ReplyDelete
  10. കവിത ശരിയായില്ല സഗീര്‍. എഴുത്തില്‍ കുറച്ചുകൂടി ആത്മാര്‍ത്ഥത കാണിക്കൂ.

    ReplyDelete
  11. ഇതില്‍ എവിടെയാണ്‌ കവിത...

    ReplyDelete
  12. ഇത് മലയാള കവിതയുടെ ചരമക്കുറിപ്പാ‍യി.

    ReplyDelete