എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, September 15, 2009

കൂവല്‍



കാലങ്കോഴി
കൂവാത്തതിനാല്‍
ഉറങ്ങിയില്ല!

ഉറങ്ങാത്തതിനാല്‍
ഉണര്‍ന്നില്ല!

പൂവങ്കോഴി
കൂവാത്തതിനാല്‍
ഉണര്‍ന്നില്ല!

ഉണരാത്തതിനാല്‍
ഉറങ്ങിയില്ല!

23 comments:

  1. മരണവും ജനനവും നമുക്ക് നല്കുന്നതെന്താണ്?സന്തോഷമോ?അതോ ദു:ഖമോ?ജനനം സന്തോഷമാണ് എന്നും മരണം ദു:ഖവുമാണെന്നാണ് ഉത്തരമെങ്കില്‍‍ നിങ്ങള്‍ക്ക് തെറ്റി!ഈ കവിതയില്‍ ഉത്തരം കണ്ടെത്താം വായിക്കാം........
    അഭിപ്രായങ്ങള്‍ പറയാം ഒപ്പം എല്ലാ മാന്യ വായനക്കാര്‍ക്കും ”ബ്ലീദുല്‍ ഫിത്തര്‍” ആശംസകള്‍

    ReplyDelete
  2. സഗീര്‍ എന്താണുദ്ദേശിച്ചത്.. ? എനിക്കു മനസ്സിലായില്ല.
    എന്താണീ "ബ്ലീദുല്‍ ഫിത്തര്‍" ?

    ReplyDelete
  3. ബ്ലോഗ് + ഈദുല്‍ഫിത്തര്‍ = ബ്ലീദുല്‍ ഫിത്തര്‍ എന്നായിരുന്നോ ഉദ്ദേശിച്ചെ ????

    വേണ്ടിയിരുന്നില്ല. :(

    ReplyDelete
  4. ശിഹാബ്,
    ഇപ്പോള്‍ എല്ലാം ബ്ലോഗ് മയമല്ലേ?
    ഉദാ‌:- ബ്ലോത്രം,ബ്ലോണാശംസകള്‍,ബ്ലോര്‍ട്ടൂണ്‍സ്....തുടങ്ങിയവ.അപ്പോള്‍ ഈദിലും ഒരു ബ്ലോഗ് മയമായിക്കോട്ടെ!അതാണ് "ബ്ലീദുല്‍ ഫിത്തര്‍"

    ReplyDelete
  5. വേദ വ്യാസാ,തീച്ചയായും ഉദേശിച്ചത് അതു തന്നെയാണ്.ഒന്ന് ഇങ്ങനെയും കിടക്കട്ടെ!!!

    ReplyDelete
  6. വേദവ്യാസന്‍ പറഞ്ഞതു തന്നെയേ അക്കാര്യത്തില്‍ എനിക്കും പറയാനുള്ളൂ.
    എന്റെ അജ്ഞത കവിതയെക്കുറിച്ച് കൂടിയായിരുന്നു.

    ReplyDelete
  7. എന്നാല്‍ ഉറങ്ങി ഉറങ്ങാതിരിക്കാം

    ReplyDelete
  8. ശിഹാബ്,
    ഈ കവിത അനുവാചകര്‍ക്ക് സംശയം സൃഷ്ടിക്കുന്നുണ്ടെന്നതില്‍ സംശയമില്ല.അതിനാല്‍ കൂടിയാണ് എന്റെ ആദ്യ കമേന്റില്‍ ഞാന്‍ നല്‍കിയ വിവരണം.എന്റെ കഴിഞ്ഞ കവിത വായിച്ചിരുന്നോ

    ReplyDelete
  9. "ബ്ലീദുല്‍ ഫിത്തര്‍" വേണ്ടായിരുന്നു എന്ന് പറയാതിരിക്കാനേറെ ശ്രമിച്ചു,
    പരാജയപ്പെട്ടതിനാല്‍ വേണ്ടായിരുന്നു എന്ന് മാത്രം കമന്‍ര്‍ ചെയ്യുന്നു.

    ReplyDelete
  10. വന്ന് വന്ന് ബ്ലീദുല്‍ ഫിത്തര്‍ ആയി...



    സഗീ‍റിന്റെ ഓരൊ ലീലാവിലാസങ്ങളേ,,,,



    ബ്ലോഗ് മതമായി കൊണ്ട് നടക്കുന്ന സഗീര്‍ ഇത് പറഞ്ഞില്ലെങ്കിലേ അതിശയിക്കേണ്ടൂ...


    :(

    ReplyDelete
  11. "ഉണരാത്തതിനാല്‍
    ഉറങ്ങിയില്ല! " അരേ വാ... ഉറങ്ങി കൊണ്ടിരുന്നതിനാലാണല്ലോ ഉണരാത്തത്.. അതുപോലെ ഉണര്ന് നതു കൊണ്ടാണല്ലോ ഉറങ്ങാത്തത്.....

    ജനനമരണങ്ങളെ ഇത്രയധികം സിമ്പോളിക്കായി ആരും അവതരിപ്പിച്ചിട്ടില്ലെന്നു തോന്നുന്നു... വെല് ഡണ്

    ReplyDelete
  12. സൂപ്പര്‍!!

    “പൂവങ്കോഴി
    കൂവാത്തതിനാല്‍
    ഉണര്‍ന്നില്ല!“

    പ്രതീകാത്മകമായ പ്രതികരണം.
    ജനനമെന്ന സന്താപത്തെയും മരണമെന്ന നിത്യ സന്തോഷത്തെയും പ്രതീകാത്മകമായി അവതരിപ്പിക്കുന്നു ഈ കവിതയില്‍. അനന്യ ദു:ഖങ്ങളുടെ ഇഹലോകത്തില്‍ കേവല രൂപകങ്ങളായ ഉറക്കവും ഉണരലും നിത്യ സത്യങ്ങളായ ജനനവും മരണവുമായുള്ള പ്രതീകങ്ങളുടെ കോര്‍ത്തിണക്കല്‍ കൊണ്ട് മനോഹരമാകുന്നു ഈ കവിത
    മറ്റു കവിതകളേക്കാള്‍ ആറ്റിക്കുറുക്കിയതാണിത്. അതുകൊണ്ട് തന്നെ ഹൃദ്യവും
    തുടരുക..

    ReplyDelete
  13. ”ബ്ലീദുല്‍ ഫിത്തര്‍” എന്നു പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ബ്ലോഗുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ എല്ലാത്തിനേയും ബ്ലോ ചേര്‍ത്തു പറയാം (ഉദാ : ബ്ലോത്രം, ബ്ലോര്‍ട്ടൂണ്‍സ് )
    ബ്ലോഗ്, ബ്ലോഗ് പോസ്റ്റ് പോലെ ”ബ്ലീദുല്‍ ഫിത്തര്‍”. അതിലെന്താ തെറ്റ്?
    മുഹമ്മദ് സഗീര്‍ ബ്ലോഗറായതുകൊണ്ട് ‘ബ്ലൊഹമ്മദ് സഗീര്‍‘ എന്നോ ഞാനെന്ന സന്തോഷ് ‘ബ്ലന്തോഷ്‘ എന്നോ പറയുന്നതില്‍ എന്താണ് തെറ്റ്?

    ReplyDelete
  14. ബ്ലുഹമ്മദ് ബ്ലഗീര്‍ ബ്ലണ്ടാരത്തിന്റെ
    ഈ ബ്ലവിതയും ബ്ലാഷയും ബ്ലിഷ്ടപ്പെട്ടു

    ReplyDelete
  15. കാലങ്കോഴീനെ കണ്ടിട്ടുണ്ടോ സഗീറെ? കാലങ്കോഴിക്ക് അങ്കവാലില്ല!
    പാടാനും പറയാനും കരയാനും ചിരിക്കാനും ചീത്തപറയാനും കൂവാനുമൊക്കെ
    ഒരൊറ്റ ഭാഷ!!!

    പൂ വ് വ് ഹ്ഹാ.......
    പൂ....
    പൂ വ് വ് ഹ്ഹാ.......

    ഓണ്‍ ടോ: ബ്ലീഡുല്‍ ഫിത്തറവാഞ്ഞാല്‍ മതി.

    സഗീറിനും കുടുംബത്തിനും പെരുന്നാളാശംസകള്‍ :)

    ReplyDelete
  16. തള്ളേ ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി.

    *"ബ്ലുഹമ്മദ് ബ്ലഗീര്‍ ബ്ലണ്ടാരത്തിന്റെ
    ഈ ബ്ലവിതയും ബ്ലാഷയും ബ്ലിഷ്ടപ്പെട്ടു"

    *"കാലങ്കോഴീനെ കണ്ടിട്ടുണ്ടോ സഗീറെ? കാലങ്കോഴിക്ക് അങ്കവാലില്ല!
    പാടാനും പറയാനും കരയാനും ചിരിക്കാനും ചീത്തപറയാനും കൂവാനുമൊക്കെ
    ഒരൊറ്റ ഭാഷ!!!

    പൂ വ് വ് ഹ്ഹാ.......
    പൂ....
    പൂ വ് വ് ഹ്ഹാ.......

    ഓണ്‍ ടോ: ബ്ലീഡുല്‍ ഫിത്തറവാഞ്ഞാല്‍ മതി." ഹാ ഹാ ഹാ...

    ബ്ലിരി സോറി ചിരി അടക്കാന്‍ വയ്യല്ലോ ന്‍റെ ബ്ലീശ്വരാ...

    ബ്ലഗീര്‍/സഗീര്‍ ഭായ് നേരമൊത്തിരിയായി.ഇനി ചിരിച്ചാല്‍ ഉമ്മച്ചി എണീറ്റ് വന്ന് ന്നെ ബ്ലെറി പറയും.

    ദേ പിന്നേം.പ്ഫ്.പ്ഫ്..ഞാനോടി.

    ReplyDelete
  17. ഒന്ന് പറയാന്‍ വിട്ടൂ ട്ടോ.സഗീര്‍ ഭായിക്ക് ജിപ്പൂന്‍റെ ഈദ് ബ്ലാശംസകള്‍.

    ReplyDelete
  18. "പടച്ച തമ്പുരാനേ, ഞാനെതൊക്കെ കാണണം"

    ഒരു പറച്ചിലുണ്ട്...

    കൈപ്പാട്ടിലായിരുന്നെങ്കി ചെള്ളക്കൊന്നു കൊടുക്കും

    അതാണെനിക്കിപ്പൊ തോന്നുന്നത്...

    ബ്ലോഗില്‍ കൂവല്‍ ഇല്ലാത്തതുകൊണ്ട് പറയാം

    "ഒരു ബഡ്കൂസ് കവിത, ഇജ്ജ് പോയി രണ്ടച്ചരം തെറ്റാതെഴുതാം പടിച്ചിട്ട് കവിതയെഴുതെന്റെ സഗീറെ, പറഞ്ഞാലിജ്ജു നന്നാകൂലാ എന്നറിയാം, എന്നാലും ഒന്നു പറഞ്ഞു നോക്കാലോ"

    ReplyDelete
  19. ജനനവും മരണവും ജീവനുള്ളവയില്‍ മാത്രം സഭവിക്കുന്ന ഒരു പ്രക്രതി സത്യം മാണ്. ജനിച്ചാല്‍ മരിക്കണം. മരണം ഒരു ദുഃഖം മല്ല.

    ReplyDelete
  20. ലളിതമായ ഭാഷയില്‍ എങ്ങിനെ പറയാനുള്ളത് മുഴുവനും പറയാം.... അതാണീ കവിത..( എനിക്ക് തോന്നിയത്).....

    ReplyDelete
  21. മരണവും ജനനവും നമുക്ക് നല്കുന്നതെന്താണ്?സന്തോഷമോ?അതോ ദു:ഖമോ?ജനനം സന്തോഷമാണ് എന്നും മരണം ദു:ഖവുമാണെന്നാണ് ഉത്തരമെങ്കില്‍‍ നിങ്ങള്‍ക്ക് തെറ്റി!ഈ കവിതയില്‍ ഉത്തരം കണ്ടെത്താം

    മാങ്ങാത്തൊലി!എന്തെങ്കിലും പോഴത്തം എഴുതി വെച്ചിട്ട് അതിന് കവിതയെന്നു പേരിട്ടതും പോരാഞ്ഞ് പിന്നെയും പണ്ടാരന്‍ പിറുപിറുക്കുന്നു.ജനന മരണങ്ങളുടെ ഉത്തരമാണത്രേ!ത്ഫൂ!
    “ഈ കവിത അനുവാചകര്‍ക്ക് സംശയം സൃഷ്ടിക്കുന്നുണ്ടെന്നതില്‍ സംശയമില്ല.“ സംശയമല്ല, പൊട്ടിച്ചിരിയാണ് സൃഷ്ടിക്കുന്നത്.ഇങ്ങനെയും വിഡ്ഡികളുണ്ടല്ലോ ഭൂലോകത്ത് എന്ന ചിരി.കുറേ കൂതറ രചനകള്‍ നടത്തിയിട്ട് മഹാകവിയാണ് എന്നു ഭാവിക്കുന്ന താന്‍ ആദ്യം പോയി നല്ല കവിതകള്‍ വായിച്ചു പഠിക്ക്.എന്നിട്ടാവാം എഴുത്തും കവി ചമയലുമൊക്കെ.

    ReplyDelete
  22. @abuakhif

    ശരിക്കും ?

    ReplyDelete
  23. ''ബ്ലുഹമ്മദ് ബ്ലഗീര്‍ ബ്ലണ്ടാരത്തിന്റെ
    ഈ ബ്ലവിതയും ബ്ലാഷയും ബ്ലിഷ്ടപ്പെട്ടു..''

    ബ്ലിരിച്ചു
    ബ്ലിരിച്ചു ബ്ലെന്റെ
    ബ്ലൂപ്പാട്‌
    ബ്ലന്നു..
    ബ്ലസിയേ ബ്ലലക്കി..!

    ReplyDelete