എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, November 11, 2009

പാഠം ഒന്ന് ഒരു വിലാപം



ഗ്രോസറിക്കടയിലെ-
തണുത്തുറഞ്ഞ ഫ്രീസറില്‍
ബ്രോയിലര്‍ ചിക്കന്‍
കൈകൂപ്പികിടക്കുന്നതു കണ്ടപ്പോള്‍
അതിന്നിപ്പോഴും ജീവനില്ലേയെന്നു-
ഞാന്‍ സംശയിച്ചു.

കഴിഞ്ഞയാഴ്ച്ച നടന്ന
പെയിന്റിങ്ങ് കോമ്പറ്റീഷനില്‍
കോഴിയെ വരയ്ക്കാന്‍ പറഞ്ഞപ്പോള്‍
കുട്ടികളില്‍ പലരും വരച്ചത്
ഗ്രോസറിക്കടയിലെ ഫ്രീസറില്‍
കൈക്കൂപ്പിക്കിടന്നിരുന്ന ഫ്രോസണ്‍ ചിക്കനേയും
ഹോട്ടലിലെ ചില്ലലമാരയില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന
നരകക്കോഴിയേയും ആയിരുന്നല്ലോ?

കോഴിയെ വാങ്ങാതെ വീട്ടിലെത്തിയ
എന്നെയവള്‍ കണക്കേ ശകാരിച്ചു.

അങ്കിള്‍ അങ്കിള്‍ ഈ കോഴിയെന്നുപറഞ്ഞാല്‍
കടിക്കുന്ന മൃഗമാണോ?
അടുത്ത ഫ്ലാറ്റിലെ കുട്ടി
ഓടിവന്നു ചോദിച്ച ചോദ്യം
കേട്ടുഞാന്‍ തരിച്ചു നില്‍ക്കുമ്പോഴാണ്
ഇന്ന് ചിക്കന്‍ വാങ്ങാത്തതിനാല്‍
അത്താഴമില്ലായെന്ന് അവള്‍ പറഞ്ഞത്.

ഇന്റര്‍ലോക്ക് പതിച്ച പെഡസ്‌ട്രിയന്‍ പാത്തില്‍
ചിക്കുന്ന കോഴിയെ ഞാന്‍ സ്വപ്നം കണ്ടത്
അത്താഴം കിട്ടാതെ പട്ടിണിയായി
വയര്‍ ഉറങ്ങിയപ്പോഴായിരുന്നു.

21 comments:

  1. സഗീര്‍, കവിത നന്നായി.

    ഇതുപോലെ ഇനിയുള്ള കവിതകളും ഒഴപ്പാതെ എഴുതൂ

    ReplyDelete
  2. KFC- യുടെ കവറില്‍ ഒരു പ്ലൈറ്റില്‍ കോഴിപൊരിച്ചതുമായി ചിരിച്ചോണ്ട് നിക്കുന്ന കോഴിയെ കാണുമ്പോള്‍ എനിക്കും തോന്നിയിട്ടുള്ളതാ ഈ ചിന്ത.. നന്നായി..

    രണ്ട് കാര്യം : എന്നാലും സഗീറിന്റെ നല്ലപാതിയ്ക്ക് എന്റെ വക ഫ്രീ ആയി ഒരു ഉപദേശം കൊടുക്കണേ.. ചിക്കനും മട്ടനും ഇല്ലാത്തപ്പോ ഉള്ളത് കൊണ്ട് ഓണമാക്കണമെന്ന് :)

    നരഗം ആണോ നരകം ആണോ ( എനിക്കും അറിയില്ല അതാ )

    ReplyDelete
  3. ബ്രോയിലര്‍ കോഴിയെപ്പോലെ, പാപം ചെയ്തവര്‍ ആരുണ്ടാവും ..
    ചിക്കാതെ, ചികയാതെ, ഇണ ചേരാതെ , മുട്ടകള്‍ പോലുമിടാതെ
    കുറച്ചു ധാന്യത്തെ, ഹോര്‍മോണ്‍ ചേര്‍ത്ത് മാംസമാക്കി മാറ്റും ജന്മങ്ങള്‍
    തൂവലുരിഞ്ഞു, തൊലിയുരിഞ്ഞു, തണുപ്പില്‍ക്കുളിച്ചു കാലം പോക്കവേ
    വീണ്ടുമെടുത്തു അരിഞ്ഞും, മുറിച്ചും ,
    കമ്പില്‍ കോര്‍ത്ത്‌ ചുട്ടും, പൊരിച്ചും കരിച്ചും
    പലപേരിട്ടു ചവച്ചിറക്കി, വീണ്ടും വീണ്ടും കൊന്നു കൊണ്ടേയിരിക്കുന്നു ..

    ReplyDelete
  4. കോഴിയെ ഇഷ്ടല്ലാത്തത് കൊണ്ട് അതു സ്വപനത്തില്‍ വന്നു ചിക്കാറില്ല
    കവിത....നന്നായി

    ReplyDelete
  5. കൊള്ളാം. നല്ല ആശയം.
    കാമ്പുള്ള കവിതകൾ എഴുതാൻ ശ്രമിക്കുന്നതിനു ആശംസകൾ.

    ഒന്നുകൂടി കുറുക്കിയാൽ വീണ്ടും നന്നാവും. വീണ്ടും വീണ്ടും വായിക്കുന്നതും നന്നായിരിക്കും. ആവർത്തിച്ചുവരുന്ന വാക്കുകളെ ഒഴിവാക്കി അപൂർണ്ണമായി ഉപേക്ഷിച്ചാൽ ഭംഗി കിട്ടും. ഗ്രോസറി'കട' പോലുള്ള പ്രയോഗങ്ങളും.
    ഈസ്റ്റ്ട്രജൻ അമിതമായി അടങ്ങിയ ചിക്കൻ ഹോർമോൺ ഇംബാലൻസ് ഉണ്ടാക്കുന്നുണ്ട്. വിദേശ മലയാളികൾ ചിക്കൻ അമിതമായി ഉപയോഗിക്കുന്നു. ബ്രോയ്ലർ കോഴികൾ വെറും മാംസപിണ്ഡങ്ങളാൺ. ഒരു പുതിയ ജനറേഷനും അങ്ങനെ വളർന്നു വരുന്നു. ജീവനുള്ള കോഴിയെ കണ്ടിട്ടുപോലുമില്ലാതെ.

    ReplyDelete
  6. നല്ല ആശയം.
    നന്നായിട്ടുണ്ട് സഗീറേ.

    ReplyDelete
  7. ഒന്ന് വന്നു നോക്കിയതാ , ഇത് നന്നായിട്ടുണ്ടല്ലോ സഗീറെ, ഒന്ന് കൂടി എഡിറ്റ്‌ ചെയ്‌താല്‍ ഇനിയും നന്നാവും. ആശംസകള്‍.

    ReplyDelete
  8. നല്ല ഒരാശയം ,,എനിക്കിഷ്ടപ്പെട്ടു

    ReplyDelete
  9. നല്ല കവിതയാണല്ലോ സഗീര്‍ ,ആശംസകള്‍

    ReplyDelete
  10. കവിത നന്നാവുന്നുണ്ടു്. പറയാതിരിക്കാൻ വയ്യ

    ReplyDelete
  11. PaaTom onnu vilaapaom... nannaayirikkunnu. Thikachunm abhinandanaarham.. " kilukkam" enna cinimayil Thilakan munpil kondu vacha oru kashanam kukkuTathine bahumnaanikunna oru shOT undu kantukanumaayirikkum. Athaanu ormmayiol ethunnathu. Nammute poorvikanmaarute aayssu ulla chila maanya kOzhikal mEsappurathu bhakshanam aayi varumpol bahumanikkathirikkunnathu enganeyanu.Nannayirikkunnu. sasneham kunjubi

    ReplyDelete
  12. കവിത കൊള്ളാം സഗീറേ...

    Off.To
    ഇഷ്ടപ്പെട്ട മറ്റൊരു കോഴിക്കവിത

    ReplyDelete
  13. സഗീര്‍,

    കാണുന്നുണ്ട്‌... നന്നായി വരുന്നു...

    ReplyDelete
  14. സഗീറിനെ അന്തിപട്ടിണിക്കിട്ടാൽ കവിത വരും എന്നു മനസ്സിലായി.
    (എന്റെ സുഹൃത്തിന്റെ മകൾ നാട്ടിൽ പോയി തിരിച്ച് ഗൾഫിൽ വന്നപ്പോൾ പറഞ്ഞതാണ്, “നാട്ടിലെ കോഴിക്ക് ജീവണ്ട്” എന്ന്‌.)

    ReplyDelete
  15. സഗീറിനെ അന്തിപട്ടിണിക്കിട്ടാൽ കവിത വരും എന്നു മനസ്സിലായി.
    (എന്റെ സുഹൃത്തിന്റെ മകൾ നാട്ടിൽ പോയി തിരിച്ച് ഗൾഫിൽ വന്നപ്പോൾ പറഞ്ഞതാണ്, “നാട്ടിലെ കോഴിക്ക് ജീവണ്ട്” എന്ന്‌.)

    ReplyDelete
  16. കുറെ നാളായി എനിക്ക് സഗീറിന്‍റെ ബ്ലോഗ് ലോഡ് ചെയ്ത് കിട്ടുമായിരുന്നില്ല. ഈ കവിത നേരത്തെ ഒരു സുഹൃത്ത് മെയില്‍ അയച്ചു തന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഇവിടെ വന്ന് വായിക്കാനായത്.

    ReplyDelete