എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, January 7, 2010

കാലം




സംഭോഗവേളയിലവള്‍
കണ്ണടച്ചു ധ്യാനിക്കും പോലെ,
അവനുടെ കഴിഞ്ഞകാലത്തിന്റെ
മുഖമവള്‍ ആവാഹിച്ചു!

ജാരനെപോലെ
അസൂയയും വിദ്വേഷവും
അവനില്‍ ജനിച്ചുവന്നേരം!

അവനുടെ കഴിഞ്ഞ കാലം
ഓര്‍മ്മകളുടെ പറുദീസ
മാത്രമായി!

അവനുണ്ടായിരുന്ന ജീവിതവും
അവള്‍ക്കുണ്ടായിരുന്ന ജീവിതവും
അവര്‍ കൂട്ടി കിഴിച്ചു.

നഷ്ടമായിപോയ ജീവിതം
തേടി പിന്നീടുള്ള രാത്രികളില്‍
അവര്‍ അലഞ്ഞു .

9 comments:

  1. കാലത്തില്‍ നിന്ന് കാലത്തിലേക്കുള്ള ഒരു യാത്ര

    ReplyDelete
  2. സഗീറെ,
    പ്രേമത്തെക്കുറിച്ച്, ഇഷ്ടത്തെകുറിച്ച് കുറേ എഴുതിയ സഗീര്‍ എന്തേ ഇങ്ങനെ വേറിട്ട ഒരു ചിന്ത..?

    ങൂം... നടക്കട്ടേ നടക്കട്ടെ

    ReplyDelete
  3. സംഭോഗവേളയിലവള്‍
    നഷ്ടമായിപോയ ജീവിതം
    തേടി പിന്നീടുള്ള രാത്രികളില്‍
    അവൾ അലഞ്ഞു ......:):):):)

    ReplyDelete
  4. enthupatteee sageer inganeyokke?

    priyapettaval pinangiyo?

    ReplyDelete
  5. അവനുടെ കഴിഞ്ഞ കാലം


    അവനുടെ" എന്നതില്‍ എന്തോ ഒരു അപാകത ഇല്ലെ..
    അവന്റെ എന്ന് പറഞ്ഞാല്‍ കാവ്യ ഭംഗി നഷ്ടമാവുമോ??


    അറീയാത്തത് കൊണ്ടാണ്
    ഒന്നു വ്യക്തമാക്കൂ ആരെങ്കിലും..


    പിന്നെ ,
    വെറും സംഭോകവും ശുക്ലവര്‍ഷവും ഒക്കെയാണോ കവിതയും സാഹിത്യവും
    വേറെയുമുണ്ടല്ലോ വിശയങ്ങള്‍...

    അവയൊന്നും ആരും വായിക്കില്ല, കമ്മന്റ് കിട്ടില്ല, "ആരാധകരുടെ" എണ്ണം കൂടില്ല എന്ന് വിചാരിക്കുന്നത് കവിയുടെ വിഢ്ഢിത്തം എന്നാണ്‍ എനിക്കു തോന്നുന്നത്...


    :)

    ReplyDelete
  6. അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുക്കാര്‍ക്കും നന്ദി.തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  7. നല്ല കവിത ഇഷ്ടമായി.

    ReplyDelete