എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, March 10, 2010

കണക്കെടുപ്പ്



റോഡുമുറിച്ചു കടക്കാന്‍
വാഹനങ്ങളുടെ
ഒഴിവുകാത്തുനില്‍ക്കുമ്പോഴായിരുന്നു,
സൂര്യകിരണം ഉച്ചിക്കു പിന്നിലടിച്ചു
ഞാന്‍ റോഡിലേക്ക് വീണത്!

ഞൊടിയിടയില്‍ എന്നെ
ചതച്ചരച്ചു കടന്നുപോയ
വാഹനങ്ങളുടെ
കണക്കെടുക്കുമ്പോഴായിരുന്നു,
അതെന്റെ നിഴലായിരുന്നുവെന്നു
ഞാന്‍ അറിഞ്ഞത്!

9 comments:

  1. നല്ല കവിത സഗീര്‍. ഈ ഒരു നിഴല്‍ യുദ്ധമാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നത്.

    ReplyDelete
  2. നിഴലിനും ദൈവം ജീവന്‍ നല്കിയിരുന്നെന്കിലോ ?

    ReplyDelete
  3. സഗീര്‍, കാച്ചി കുറുക്കിയ നല്ല കവിത

    ReplyDelete
  4. ഇതെന്താ കുറച്ച്നാളായി എല്ലാരും മരണത്തേക്കുറിച്ച് പറയുന്നത്, ന്റമ്മോ കേട്ടിട്ടു തന്നെ കൊതിയാകുന്നു

    ReplyDelete
  5. സൂര്യാതപം അപാരം

    www.sudheerkmuhammed.blogspot.com

    ReplyDelete
  6. ഞാന്‍ നിഴലിനോട് ചോദിച്ചൂ..
    എന്തിനാ എന്നെ ഇങ്ങനെ പിന്തുടരുന്നതെന്ന്. അപ്പോ നിഴലു പറയുവാ... നീ ഇല്ലേല്‍ പിന്നെ ഞാനില്ലല്ലോന്ന്.. "

    അപ്പോ നിഴലു ഞാനാണ്..ഞാനും ഒരു നിഴലാണ്
    :)

    ReplyDelete