
റോഡുമുറിച്ചു കടക്കാന്‍
വാഹനങ്ങളുടെ
ഒഴിവുകാത്തുനില്ക്കുമ്പോഴായിരുന്നു,
സൂര്യകിരണം ഉച്ചിക്കു പിന്നിലടിച്ചു
ഞാന്‍ റോഡിലേക്ക് വീണത്!
ഞൊടിയിടയില്‍ എന്നെ
ചതച്ചരച്ചു കടന്നുപോയ
വാഹനങ്ങളുടെ
കണക്കെടുക്കുമ്പോഴായിരുന്നു,
അതെന്റെ നിഴലായിരുന്നുവെന്നു
ഞാന്‍ അറിഞ്ഞത്!
കണക്കെടുപ്പ്
ReplyDeleteനല്ല കവിത സഗീര്‍. ഈ ഒരു നിഴല്‍ യുദ്ധമാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നത്.
ReplyDeleteനിഴല്‍ തന്നെ..
ReplyDeleteനിഴല്‍
ReplyDeleteനിഴലിനും ദൈവം ജീവന് നല്കിയിരുന്നെന്കിലോ ?
ReplyDeleteസഗീര്‍, കാച്ചി കുറുക്കിയ നല്ല കവിത
ReplyDeleteഇതെന്താ കുറച്ച്നാളായി എല്ലാരും മരണത്തേക്കുറിച്ച് പറയുന്നത്, ന്റമ്മോ കേട്ടിട്ടു തന്നെ കൊതിയാകുന്നു
ReplyDeleteസൂര്യാതപം അപാരം
ReplyDeletewww.sudheerkmuhammed.blogspot.com
ഞാന്‍ നിഴലിനോട് ചോദിച്ചൂ..
ReplyDeleteഎന്തിനാ എന്നെ ഇങ്ങനെ പിന്തുടരുന്നതെന്ന്. അപ്പോ നിഴലു പറയുവാ... നീ ഇല്ലേല് പിന്നെ ഞാനില്ലല്ലോന്ന്.. "
അപ്പോ നിഴലു ഞാനാണ്..ഞാനും ഒരു നിഴലാണ്
:)