എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, March 15, 2010

ഭൂമി അഥവാ അഗ്നിഗോളം



നൂറ്റാണ്ടുകള്‍ക്ക് ശേഷം
കണ്ടുപിടിച്ച ഗോളത്തിലിരുന്നൊരു
കുട്ടി വായിച്ച പാഠപുസ്തകത്തിലെ വരികള്‍ !

ഇന്ന് നമുക്ക് വെളിച്ചം തരുന്ന ഈ ഭൂമിയില്‍
പണ്ട് ആകാശത്തേക്ക് വളര്‍ന്നു
നില്‍ക്കുന്ന മരങ്ങളുണ്ടായിരുന്നു.
അതിന്റെ ചില്ലകള്‍ മഴയെ തേടുന്ന
കൈകളായതിന്നാല്‍ മനുഷ്യര്‍ ,
അവ മുറിച്ചുമാറ്റി.

അവര്‍ മഴയെ കൃത്രിമമായി
നിര്‍മ്മിച്ചവരായിരുന്നു!

ബാക്കിയായ് ,
ഭൂമിയിലേക്ക് പടര്‍ന്നു നില്‍ക്കുന്ന
വേരുകള്‍ നിളയെ കാക്കുന്ന
കൈകളായതിനാല്‍ മനുഷ്യര്‍ ,
അവയും പിഴുതുമാറ്റി.

അവര്‍ നിളയെ കൃത്രിമമായി
നിര്‍മ്മിച്ചവരായിരുന്നു!

മരവും,മഴയും,നിളയും
നഷ്ട്മായ ഭൂമി ഒരു
അഗ്നി ഗോളമായി !
നമ്മുടെ ഗോളത്തിന്റെ
വെളിച്ച സ്രോതസ്സായി.

8 comments:

  1. എരിയുന്ന ഭൂമിക്കായ് സമര്‍പ്പിക്കുന്നു ഈ വരികള്‍

    ReplyDelete
  2. മനുഷ്യന്റെ കൊടുംക്രൂരതക്കെതിരേ സര്‍വം സഹയായ ഭൂമിയും പ്രതികരിച്ചു തുടങ്ങി..

    അടുത്ത തലമുറയുടെ വിലാപകാവ്യം ..

    നന്നായി..

    ReplyDelete
  3. അവരുടെ മനസ്സ് പോലും കൃത്രിമമായിരുന്നു!!

    ReplyDelete
  4. അങ്ങനെ അവസാനം മനുഷ്യനും കൃത്രിമമായി

    ReplyDelete
  5. സൂര്യനും ഇങ്ങനെ തന്നെയാവണം ഉണ്ടായത്..പുതിയ ചരമഗീതം...

    ReplyDelete
  6. ആര്‍ബി
    നജീം
    ശ്രദ്ധേയന്‍
    സുനില്‍
    പാവപ്പെട്ടവന്‍
    മുരളി എല്ലാവര്‍ക്കും നന്ദി,ഇനിയും ഈ വഴി വരുമല്ലോ?

    ReplyDelete