എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, December 12, 2010

മാധ്യമപ്രവര്‍ത്തനം.



ചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

എടുക്കുന്നുണ്ടവര്‍
തെളിവുകള്‍
എന്നാലിവര്‍
പോലീസുകാരല്ല!

ചാര്‍ത്തുന്നുണ്ടവര്‍
കുറ്റങ്ങള്‍
എന്നാലിവര്‍
സാക്ഷികളല്ല!

പറയുന്നുണ്ടവര്‍
വിധികള്‍
എന്നാലിവര്‍
ജഡ്ജികളല്ല!

ഇറക്കുന്നുണ്ടവര്‍
പ്രസ്താവനകള്‍
എന്നാലിവര്‍
നേതാക്കളല്ല!

പായുന്നുണ്ടവര്‍
തലങ്ങും വിലങ്ങും
എന്നാലിവര്‍
ഓട്ടക്കാരുമല്ല!

തെളിവെടുപ്പും
കുറ്റംചാര്‍ത്തലും
ഈ വിധിപറച്ചിലും
പ്രസ്താവനയിറക്കലു-
മീപാച്ചിലുമെല്ലാം
റിപ്പോര്‍ട്ടിനായി മാത്രം!

ഇവര്‍ എക്സ്ക്ലൂസീവ്
റിപ്പോര്‍ട്ടിറക്കുന്നവര്‍!

വൃത്തികെട്ടരീതിയില്‍
പാടിപ്പെരുപ്പിക്കുന്നുണ്ടവര്‍
കച്ചവട താല്പര്യവും;
സ്ഥാപിത താല്പര്യവും!

മോശമീ സാംസ്കാരിക
മലിനീകരണം!
ഭേദമീ പരിതസ്ഥിതി
മലിനീകരണം!

ഇരുതലമൂര്‍ച്ചയുള്ള
വാളുപോലെ അവ
തൂങ്ങിയാടിടുകയാണ്
ജനങ്ങള്‍ക്കുമേല്‍!
ഇതിനുപേരോ?
മാധ്യമപ്രവര്‍ത്തനം!

ഈ കവിത ജയകേരളം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം.
ഈ വരികള്‍ ശ്രുതിലയം എന്ന ബ്ലോഗിലും വായിക്കാം

7 comments:

  1. നിര്‍ഭയവും നിഷ്പക്ഷവും നീതിക്കുവേണ്ടി നിലകൊള്ളുന്നതുമായ മാധ്യമപ്രവര്‍ത്തനമാണ് ഈ കാലഘട്ടത്തിനാവശ്യമെന്ന് പറഞ്ഞ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും മഹാത്മാഗാന്ധിയുടെ പൗത്രിയുമായ സുമിത്രാഗാന്ധി കുല്‍ക്കര്‍ണിയുടെ വാക്കുകള്‍ ഓര്‍ത്തു കൊണ്ട് എന്റെ ഒരു പഴയ കവിത ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു (ഷാഹിനയുടെ വാര്‍ത്തയുമായി ഈ കവിതയുടെ വിഷയത്തിനൊരു ബന്ധവുമില്ല)

    ReplyDelete
  2. ഇങ്ങനെ കൂടി ചേർക്കമായിരുന്നു
    വാങ്ങൂന്നുണ്ടവർ പലവഴി
    എന്നാലോന്നും കൂലിയല്ല
    കൂട്ടികൊടുപ്പിന്റെ പരസ്യം
    പുണ്യമായി പറയാനോരു പങ്കുമാത്രം

    ReplyDelete
  3. ഈ ഇരുതലയാനല്ലോ എല്ലാവരുടേയും പേടിയും ഭയവും...അല്ലേഭായ്

    ReplyDelete
  4. സ്വന്തം പേന വാടകക്ക് കൊടുക്കാത്ത എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍

    ReplyDelete
  5. സഗീര്‍ ..കവിത വായിച്ചു ..പാവപ്പെട്ടവന്റെ പ്രതികരണവും വായിച്ചു .കൊള്ളാം .കാലിക പ്രസക്തിയുണ്ട്.അഭിവാദനങ്ങള്‍........

    ReplyDelete
  6. എഴുത്ത് തുടരു...
    ആശംസകളോടെ,
    ജോയ്സ്...

    ReplyDelete
  7. എല്ലാ വായനക്കാർക്കും ആശംസകൾ

    ReplyDelete