എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, November 2, 2010

വോട്ടര്‍മാര്‍ക്കു നന്ദി


ചിക്കന്‍ ബിരിയാണിയുടെ
പുളിച്ചു തേട്ടുന്ന
ദുര്‍ഗന്ധവും പേറി,
പാതാളഗര്‍ത്തത്തെ
അനുസ്മരിപ്പിക്കുമാറുള്ള
റോഡിലൂടെ യാത്ര ചെയ്യവെ,

അതാ,കേള്‍ക്കുന്നു,
ഘോരാ ഘോരം
ജയ് വിളികള്‍ ‍,

ഞങ്ങളുടെ നേതാവിനെ
വോട്ടുചെയ്തു വിജയിപ്പിച്ച
വോട്ടര്‍മാര്‍ക്കു നന്ദി,
ഒരായിരം നന്ദി.

നിങ്ങളെ സേവിക്കാന്‍
ഇനിയുമൊരവസം കൂടി തന്ന
നിങ്ങള്‍ക്ക് നന്ദി,നന്ദി,നന്ദി

8 comments:

  1. ഒരു പുതിയ കവിത വായിക്കാം ,ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍ കുറിക്കുകയുമാകാം നിങ്ങള്‍ക്കിവിടെ

    ReplyDelete
  2. അടുത്ത ഊഴം വോട്ടര്‍മാരെ
    റോട്ടിലെ കുഴികളില്‍
    മുക്കികൊല്ലലാകാം

    ReplyDelete
  3. (എന്റെ വക ഒരു പൂരണം)
    റോഡുകള്‍ കളിയാക്കി ചിരിക്കുന്നു
    കരപ്പന്‍ പേറുന്ന മുഖവുമായി
    നാണമില്ലേ ഭരണക്കാരാ നിനക്ക്‌
    ഇതുവഴിയിനിയും രഥമുരുട്ടാന്‍

    ReplyDelete
  4. നേതാവിനെന്നും വണ്ടിയും,ഉന്നതയിരിപ്പും
    അണികൾക്കോയീ പാതളക്കുഴി റോഡുകൾ

    ReplyDelete
  5. ശാന്തിക്കും സമാധാനത്തിനും സ്നേഹംനൂറുമടങ്ങ്‌ ഊട്ടിയുറപ്പിക്കനും ഈ ഈദ് ഒരു അനുഗ്രഹമാകട്ടെ

    ReplyDelete
  6. വലിയ പെരുന്നാൾ ആശംസകൾ..

    ReplyDelete
  7. പെരുന്നാൾ ആശംസകൾ..

    ReplyDelete
  8. ethano mashe kavitha....onnoode try cheythu ethilum nallathonnu ezhuthikoode. ethorumathiri rashdriya pakapokal poleyayipoyallo.ഒന്നും മന:പൂര്‍വമല്ല.സവിനയം ക്ഷമിക്കുക.
    നിങ്ങളുടെ സമ്മതപ്രകാരം ഞാന്‍ എന്റെ ഈ നടപ്പു തുടരnnotte?

    ReplyDelete