എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, October 14, 2010

വെറുക്കുന്നു എന്ന ആ വാക്ക്


മരിക്കും മുന്‍പേ മരിച്ചവരും,
മരിച്ചിട്ടും മരിക്കാത്തവരുമുള്ള
ഈ നാട്ടില്‍ .

പണ്ടൊരു മാര്‍ച്ച് മാസത്തില്‍ ,
ഞാന്‍ നീട്ടിയ താളില്‍
മറക്കില്ല ഒരിക്കലും എന്നു നീ കുറിച്ചു.

അന്നുനീ കുറിച്ച വാക്കുകള്‍ ,
മറന്നു പോയ നിന്നോട് :-

ഇനിയും സമയമുണ്ടീ-
ചിത കത്തിയമരാന്‍ !
അന്നു നീ കുറിക്കേണ്ട വാക്കിനായി
ഇന്നീ ചിത കാക്കുന്നുണ്ട്!.

ഇനിയും താളുകളേറെയുണ്ട്
നിന്റെ ജീവിതത്തില്‍ ,

കാത്തു നില്‍ക്കാതെ കുറിക്കുക
ഈ നാളങ്ങളിലെങ്കിലും
വെറുക്കുന്നു എന്ന ആ വാക്ക്.

15 comments:

 1. വെറുക്കുന്നു എന്ന ആ വാക്ക് ഒരു കവിത കൂടി നിങ്ങളിലേക്ക് സമര്‍പ്പിക്കുന്നു.

  ReplyDelete
 2. “വെറുക്കുന്നു“ എന്ന ആ വാക്കിലും “മറക്കില്ലൊരിക്കലും”എന്ന സുന്ദരമായ ഓര്‍മ്മപ്പെടുത്തല്‍ കണ്ടെത്തുക...

  ReplyDelete
 3. എന്തിനാ വെറുക്കുന്നത്

  ReplyDelete
 4. എന്തിനാണ് വെറുതെ വെറുപ്പിക്കുന്നത്...?

  ReplyDelete
 5. Marakkunnu ennathalle athinekkaal krooram..


  Aashamsakal

  ReplyDelete
 6. ithu kavithayano? vayichitu oru prasangam pole undalloda...kavithayavumpol athinoru vakukalude oru spandanam venam..oru thalam venam..ithonum ithil theliyunillallo..

  ReplyDelete
 7. രിക്കും...രിക്കാ...രിക്കും...രിക്കാ...

  ReplyDelete
 8. കാലം മായ്ക്കാത്ത വെറുപ്പുണ്ടോ?

  ReplyDelete
 9. :) വെറുക്കണോ?

  വേണ്ട, മറക്കാതിരിക്കാം

  ReplyDelete