എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

സ്വപ്നസാഫല്യത്തിനായ്‌.
നീന്നെയെന്‍ ജീവനായി.
സ്നേഹ സാന്ത്വനമായി.
നീ പ്രണയാര്‍ദ്രമായി.

ചൊല്ലിയ പ്രണയമന്ത്രമായി.
ഇന്നു നിന്‍ വിരഹത്തില്‍-
നിറയും നൊമ്പരമായി.

ഏകാന്ത ചിന്തയില്‍-
നിന്‍ ഓര്‍മ്മകള്‍ സ്വപ്നമായി.

പ്രവാസത്തിന്‍ നെരിപ്പോടുമായി.
മനം നീറും മോഹമായി.
ഞാന്‍ ചൊല്ലിയ പ്രണയവുമായി.

മറക്കാത്ത ഓര്‍മ്മകളായി.
മായാത്ത സ്വപ്നമായി.

മണലാരണ്യത്തിന്‍ ചൂടുമായി.
മരുപച്ച തേടിടും ഒട്ടകമായി.
ജീവിതമോഹ സാഫല്യത്തിനായി.
അലയും പാവം പ്രവാസിയായി.

നേടിടാം എനിക്കെന്‍ സ്വപ്നങ്ങളെന്നു-
ചൊല്ലും മനമായ്‌,
ഇന്നും അലയുന്നു ഞാന്‍.

ജീവിക്കാന്‍ വെമ്പുമീ പ്രാണനുമായ്‌,
കേഴുന്നീമണ്ണിലിന്നു ഞാന്‍.

ഏകനായീമണലാരണ്യത്തില്‍,
ഇന്നും അലയുന്നു ഞാന്‍-
ഏകനായീമണലാരണ്യത്തില്‍

ഈ കവിത കേരള്‍സിലും വായിക്കാം
.

1 comment:

 1. കവിത:സ്വപ്നസാഫല്യത്തിനായ്‌.
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
  നീന്നെയെന്‍ ജീവനായ്‌,
  സ്നേഹ സാന്ത്വനമായ്‌,
  നീ പ്രണയാര്‍ദ്രമായ്‌,
  ചൊല്ലിയ പ്രണയമന്ത്രമായ്‌,
  ഇന്നു നിന്‍ വിരഹത്തില്‍-
  നിറയും നൊമ്പരമായ്‌,
  ഏകാന്ത ചിന്തയില്‍-
  നിന്‍ ഓര്‍മ്മകള്‍ സ്വപ്നമായ്‌,
  പ്രവാസത്തിന്‍ നെരിപ്പോടുമായ്‌,
  മനം നീറും മോഹമായ്‌,
  ഞാന്‍ ചൊല്ലിയ പ്രണയവുമായ്‌,
  മറക്കാത്ത ഓര്‍മ്മകളായ്‌,
  മായാത്ത സ്വപ്നമായ്‌,
  മണലാരണ്യത്തിന്‍ ചൂടുമായ്‌,
  മരുപച്ച തേടിടും ഒട്ടകമായ്‌,
  ജീവിതമോഹ സാഫല്യത്തിനായ്‌,
  അലയും പാവം പ്രവാസിയായ്‌,
  നേടിടാം എനിക്കെന്‍ സ്വപ്നങ്ങളെന്നു-
  ചൊല്ലും മനമായ്‌,
  ഇന്നും അലയുന്നു ഞാന്‍,
  ജീവിക്കാന്‍ വെമ്പുമീ പ്രാണനുമായ്‌,
  കേഴുന്നീമണ്ണിലിന്നു ഞാന്‍.
  ഏകനായീമണലാരണ്യത്തില്‍.
  ഇന്നും അലയുന്നു ഞാന്‍-
  ഏകനായീമണലാരണ്യത്തില്‍.

  ReplyDelete