എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, October 16, 2006

ഞാന്‍ വീണ്ടും ഏകനായ്‌.




എന്‍ ഏകാന്തതയില്‍ എന്തോ തേടി,
വന്നു അവള്‍ എന്‍ കാഴ്ചയില്‍.

കാത്തു നിന്നവള്‍ ആരേയോ?
ആരുടേയോ കൂട്ടിനായ്‌,
ആരുടേയോ പ്രണയത്തിനായ്‌,
അകലെ കണ്ടവള്‍,പ്രകാശം,
അവളെ തേടിടും പ്രകാശം.

അവളറിയാതെ അവളെ ആശിച്ച-
ഞാന്‍ വീണ്ടും ഏകനായ്‌,അവള്‍-
പോയ്‌ മറഞ്ഞുവാപ്രകാശവുമായ്‌,
അവളെ തേടിയെത്തിയാ പ്രകാശവുമായ്‌.

അവളറിയാതെ അവളെ ആശിച്ച-
ഞാന്‍ വീണ്ടും ഏകനായ്‌.

1 comment:

  1. കവിത:ഞാന്‍ വീണ്ടും ഏകനായ്‌.
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
    എന്‍ ഏകാന്തതയില്‍ എന്തോ തേടി,
    വന്നു അവള്‍ എന്‍ കാഴ്ചയില്‍.
    കാത്തു നിന്നവള്‍ ആരേയോ.....
    ആരുടേയോ കൂട്ടിനായ്‌,
    ആരുടേയോ പ്രണയത്തിനായ്‌,
    അകലെ കണ്ടവള്‍,പ്രകാശം,
    അവളെ തേടിടും പ്രകാശം,
    അവളറിയാതെ അവളെ ആശിച്ച-
    ഞാന്‍ വീണ്ടും ഏകനായ്‌,അവള്‍-
    പോയ്‌ മറഞ്ഞുവാപ്രകാശവുമായ്‌,
    അവളെ തേടിയെത്തിയാ പ്രകാശവുമായ്‌,
    അവളറിയാതെ അവളെ ആശിച്ച-
    ഞാന്‍ വീണ്ടും ഏകനായ്‌,
    ഞാന്‍ വീണ്ടും ഏകനായ്‌.

    ReplyDelete