അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Monday, October 16, 2006
മറവി.
എല്ലാം എഴുതികഴിഞ്ഞതോ?,
എഴുതുവാന്‍ മറന്നു പോയതോ?
കാലത്തിലേക്കെത്തിനോക്കുവാന്‍-
എന്തിനോ ഞാന്‍ ചലിച്ചു.
എന്‍ എഴുത്തിന്‍ ശക്തിക്കായ്,
ഞാന്‍ തിരഞ്ഞു ഈ ഭൂമിയില്‍.
ഓര്‍മയില്‍ നിന്നു മാഞ്ഞു പോയ്,
എല്ലാം എന്‍ സ്വപ്നങ്ങള്‍ മാത്രം,
എന്നു നിനച്ചുവെങ്കിലും,
എല്ലാം സത്യമായിരുന്നു!
മൂഢചിന്തകള്‍ പാലായനം,
ചെയ്യുന്ന മൂഢതയില്‍നിന്നു
മുഢതയിലേക്കു-
മാത്രമായ് ഞാന്‍
സഞ്ചരിക്കുന്നുവോ ഇന്നും!
എല്ലാം എന്‍ മറവി.
ശാപമായ് ആരോ
നല്‍കിയതോ,ഈ മറവി!
ഇന്നും,ഇനിയെന്നും
കൂടായ് ഈ മറവി.
Subscribe to:
Post Comments (Atom)
കവിത:മറവി.
ReplyDeleteരചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
എല്ലാം എഴുതികഴിന്‍ഞ്ഞതോ?,
എഴുതുവാന്‍ മറന്നു പോയതോ?
കാലത്തിലേക്കെത്തിനോക്കുവാന്‍-
എന്തിനു ഞാന്‍ വ്യതിചലിച്ചു!.
എന്‍ എഴുത്തിന്‍ ശക്തിക്കായ്,
ഞാന്‍ തിരന്‍ഞ്ഞു ഈ ഭൂമിയില്‍.
ഓര്‍മ്മയില്‍ നിനു മാന്‍ഞ്ഞു പോയ്,
എല്ലാം എന്‍ സ്വപ്നങ്ങള്‍ മാത്രം,
എന്നു നിനച്ചുവെങ്കിലും, എല്ലാം-
സത്യം.മൂഢചിന്തകള്‍ പാലായനം,
ചെയ്യുമിമൂഢതയില്‍നിന്നു മുഢതയിലേക്കു-
മാത്രമായ് ഞാന്‍ സഞ്ചരിക്കുന്നുവോ ഇന്നും?.
എല്ലാം എന്‍ മറവി,എല്ലാം എന്‍ മറവി.
ശാപമായ് ആരോ നല്‍കിയതോ,ഈ മറവി?,
ഇന്നും,ഇനിയെന്നും കൂടായ് ഈ മറവി.
ശാപമായ് ആരോ നല്‍കിയതോ,ഈ മറവി?,
ഇന്നും,ഇനിയെന്നും കൂടായ് ഈ മറവി.