
എന്‍ വാര്‍ദ്ധ്യക്യത്തിന്‍
ഒരുനാളില്‍,
ഒരു സന്ധ്യയിലെന്‍
ഗ്രാമത്തില്‍ ഞാന്‍ നിന്നു.
മാനത്തുകൂടിയാ
കാര്‍മേഘം മഴയായ്,
ഭൂമിയിലെത്തവേ
ഞാന്നെന്‍ കൈയിലെ-
കുട ചൂടി മടങ്ങവെകണ്ടു,
ഒരു ബാലനെന്‍ മുന്നിലൂടെ
മഴ നനഞ്ഞുവാസ്വദിച്ചു
നടന്നു പോയ്
എന്നോ..എന്നില്‍
നിന്നു നഷ്ടമായെന്‍,-
ബാല്യമോര്‍ത്തുപോയ് ഞാന്‍.
കാലന്റെ വിളികേള്‍ക്കാന്‍
കാതോര്‍ത്തിരിക്കുമീ-
വേളയിലെനോര്‍മയിലെത്തിയ
ബാല്യകാലത്തിനോര്‍മയെ പഴിച്ചു.
ഞാന്‍ മടങ്ങവെ കണ്ടു കാലനെ,
വരികയായ് അവന്‍ വരികയായ്,
എന്‍ ജീവനെടുക്കാന്‍ വരികയായ്,
മടങ്ങാന്‍ തയ്യാറെടുത്തയെന്‍ ജീവന്‍,
ഉടല്‍ വെടിന്‍ഞ്ഞു കാലനുമായ് പോയ്.
വരികയായ് അവന്‍ വരികയായ്,
ReplyDeleteഎന്‍ ജീവനെടുക്കാന്‍ വരികയായ്,
മടങ്ങാന്‍ തയ്യാറെടുത്തയെന്‍ ജീവന്‍,
ഉടല്‍ വെടിന്‍ഞ്ഞു കാലനുമായ് പോയ്,
ഉടല്‍ വെടിന്‍ഞ്ഞു കാലനുമായ് പോയ്.
നിങ്ങളുടെ അഭിപ്രായം എന്റെ അടുത്ത രചനകള്ക്ക് നിങ്ങള് നല്കുന്ന പ്രചോദനമാണ്