എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, July 8, 2008

ഇറച്ചിയുടെ വില



ഇറച്ചി കടയുടെ മുന്നിലൊരു-
പുലര്‍കാലെ,കണിയായ്
ഒരു സ്ത്രീ വന്നു ചോദിച്ചു
ഒരു കിലോ ഇറച്ചിയുടെ വില.

കടക്കാരന് മറുപടിയായ്,
അന്‍പതെന്നു ചൊല്ലി.
വാങ്ങിയ വില ചോദിച്ചവളോടു-
കടക്കാരന്‍ മറുപടിയായി
നാല്പതെന്നു ചൊല്ലി.

എന്നാലെന്നെ കൊന്നു ഇറച്ചിയായി
തൂക്കിയെടുത്തു വില തന്നേക്കാനവര്‍
കടക്കാരനോടു ചൊല്ലി.

പത്തു രൂപ കിലോക്ക്
കുറച്ചു നല്കിയാല്‍
മതിയെന്നും ചൊല്ലിയവള്‍.

പിന്നെ ചൊല്ലിയവള്‍
വയ്യേനിക്കെന്‍ ശരീരം വില്‍ക്കാന്‍!
എന്നെ കാത്തു വീട്ടില്‍,
നാലു വയറുകളുണ്ടെന്നും ചൊല്ലിയവള്‍!

10 comments:

  1. ഇറച്ചി കടയുടെ മുന്നിലൊരു പുലര്‍ര്ക്കാലെ,

    ഒരു സ്ത്രീയെ കണിയായ് വന്നു ചോദിച്ചു

    ഒരു കിലോ ഇറച്ചിയുടെ വില.

    മറുപടിയായ് കടക്കാരന് അന്പതെന്നു ചൊല്ലി.

    ചില വരികള്‍ ഇവിടെ കുറിക്കുകയാണു ഞാന്‍.വായിച്ചു അഭിപ്രായം അറീക്കുമെന്ന വിശ്വസത്തോടെ....

    ReplyDelete
  2. സ്ത്രീ വെറും ഇറച്ചിയായോ?

    ReplyDelete
  3. ആ അര്‍ത്ഥത്തിലല്ല ഞാന്‍ എഴുതിയത്‌.മാനം കാക്കാന്‍ സ്ത്രീ സ്വന്തം ജീവനും വെടിയാന്‍ തയ്യാറാണ്‌ എന്ന അര്‍ത്ഥമാണ്‌ ഞാന്‍ കാണുവാന്‍ ശ്രമിച്ചത്‌.

    ReplyDelete
  4. സോറി ... ഇതു എനിക്കൊരു കവിത ആയി തോന്നിയില്ല ....

    ReplyDelete
  5. കവിത വായിച്ചു അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  6. പെണ്ണിറച്ചിയുടെ വില ഇല്ലെ?

    ReplyDelete
  7. സഗീര്‍......നല്ല ആശയം.....നല്ലത് എന്ന് പറയാന്‍ പാടില്ല എന്നറിയാം..ഈ കവിതക്കുള്ളിലെ വേദന അത്രക്കുണ്ട്....കുറച്ച് കൂടി വരികള്‍ നന്നാക്കാമായിരുന്നു...

    ReplyDelete
  8. നല്ല ആശയം ('theme')
    ശൈലി കുറച്ചുകൂടി നന്നാക്കാന്‍ ശ്രമിക്കൂ.

    ആശംസകള്‍...!

    ReplyDelete
  9. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്ക്ക് നന്ദി...തുടര്‍ന്നും വായിക്കുമെന്ന വിശ്വാസത്തോടെ ഒരിക്കല്‍ കുടി നന്ദി...

    ReplyDelete