എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, March 15, 2009

മാധ്യമപ്രവര്‍ത്തനംചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ‍

എടുക്കുന്നുണ്ടവര്‍
തെളിവുകള്‍
എന്നാലിവര്‍
പോലീസുകാരല്ല!

ചാര്‍ത്തുന്നുണ്ടവര്‍
കുറ്റങ്ങള്‍
എന്നാലിവര്‍
സാക്ഷികളല്ല!

പറയുന്നുണ്ടവര്‍
വിധികള്‍
എന്നാലിവര്‍
ജഡ്ജികളല്ല!

ഇറക്കുന്നുണ്ടവര്‍
പ്രസ്താവനകള്‍
എന്നാലിവര്‍
നേതാക്കളല്ല!

പായുന്നുണ്ടവര്‍
തലങ്ങും വിലങ്ങും
എന്നാലിവര്‍
ഓട്ടക്കാരുമല്ല!

തെളിവെടുപ്പും
കുറ്റംചാര്‍ത്തലും
ഈ വിധിപറച്ചിലും
പ്രസ്താവനയിറക്കലു-
മീപാച്ചിലുമെല്ലാം
റിപ്പോര്‍ട്ടിനായി മാത്രം!

ഇവര്‍ എക്സ്ക്ലൂസീവ്
റിപ്പോര്‍ട്ടിറക്കുന്നവര്‍!

വൃത്തികെട്ടരീതിയില്‍
പാടിപ്പെരുപ്പിക്കുന്നുണ്ടവര്‍
കച്ചവട താല്പര്യവും;
സ്ഥാപിത താല്പര്യവും!

മോശമീ സാംസ്കാരിക
മലിനീകരണം!
ഭേദമീ പരിതസ്ഥിതി
മലിനീകരണം!

ഇരുതലമൂര്‍ച്ചയുള്ള
വാളുപോലെ അവ
തൂങ്ങിയാടിടുകയാണ്
ജനങ്ങള്‍ക്കുമേല്‍!
ഇതിനുപേരോ?
മാധ്യമപ്രവര്‍ത്തനം!

ഈ കവിത ജയകേരളം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം.
ഈ വരികള്‍ ശ്രുതിലയം എന്ന ബ്ലോഗിലും വായിക്കാം

2 comments:

 1. മാധ്യമങ്ങള്‍ സംസ്കാരത്തിനുമേല്‍ മലിനീകരണം നടത്തി പരിതസ്ഥി മലിനികരണത്തിനുമപ്പുറമാവുന്ന കാഴ്ച്ച കണ്ട് മനം മടുത്ത ഒരു പൌരന്റെ മനസിലെ വേദനയാണ് ഈ വരികള്‍!

  ReplyDelete
 2. There are some logical inconsistencies
  1)crime is not accused by witnesses
  2)sprinters are not running randomly

  Journalism is not that much dark. I do believe that even though there is a lot of black marks

  ReplyDelete