എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, April 14, 2009

രണ്ടു സാക്ഷികള്‍



ഒന്നാം സാക്ഷി കണ്ട കാഴ്ച്ച:-

മേഘകീറുകള്‍ പൊട്ടി ഒലിച്ച
രക്തധാര ചന്ദ്രബിംബത്തെ
ശ്വേതമാക്കി!

വെള്ളച്ചാട്ടം അഗ്നിയായ് ഉയര്‍ന്ന്
ആകാശസീമയില്‍ അഗ്നിപടര്‍ത്തി!

അഗ്നി രക്തത്തിനോട് ചേര്‍ന്ന്
വിശ്വത്തെ ചുട്ടുതപിക്കുന്ന
കാഴ്ച്ചയെന്തു ഭീകരം!

വിശ്വം നിലവിളിച്ചാ-
കാശത്തിനു പുറത്തേക്കോടി!

ഇനിയെത്രനാള്‍ വേണ്ടിവരും
ഈ താപമടങ്ങുവാന്‍?

രണ്ടാം സാക്ഷി കണ്ട കാഴ്ച്ച:-

എരിഞ്ഞൊടുങ്ങിയ ജനങ്ങളുടെ
കണ്ഠനാളമാണാദ്യം വന്നു വീണത്
പിന്നെ ചലനമറ്റ ശരീരങ്ങളും!

മേഘങ്ങള്‍ക്ക് ചിറകുവെച്ച്
ഒരു കൂട്ടം പക്ഷിരൂപങ്ങള്‍
പറന്നുവന്നാ ശരീരങ്ങള്‍
കൊത്തിവലിച്ചു.

പാറക്കെട്ടുകള്‍ വൃക്ഷ
ശിഖരമായ് വന്ന്
വേട്ട പക്ഷിയെ
വരിഞ്ഞുമുറുക്കി!

വേട്ടപക്ഷി കൊത്തിവലിച്ചിട്ട
കുടല്‍മാലയില്‍ നിന്നു ചീറ്റിയ
ജലത്താല്‍ വിശ്വമാകെ ശീതമായ്.

അപ്പോഴും ആ കണ്ണുകളില്‍
ജീവനുണ്ടായിരുന്നു!

18 comments:

  1. അദാണ് വിശ്വേട്ടനെ കുറെ നാളായിട്ട് എങ്ങും കാണാനില്ലാത്തത് ....

    ReplyDelete
  2. നന്നായിരിക്കുന്നു സഗീറേ, കവിത വായിച്ച് അല്പനേരം ചിന്തിച്ചിരുന്നു പോയി. ഒന്നാലോചിച്ചാല്‍ ഈ ഗ്ലോബല്‍ വാമിങ്ങിനു നമ്മളോരോരുത്തരും ഉത്തരവാദികളല്ലേ? പാരിസ്ഥിതിക പ്രശ്നങ്ങളും കവിതക്ക് പ്രമേയമാക്കുന്നതിനു അഭിനന്ദനങ്ങ‌‌ള്‍‌‌.

    വിണ്ടു കീറിയ മേഘത്തിന്റെ ചന്ദ്രനെപ്പോലും വെളുപ്പിച്ചു കളയുന്ന വിളറി വെളുത്ത രക്തം, അഗ്നിയായി ഉയര്ന്ന് ആകാശസീമയില്‍ വിശ്വത്തെ വീണ്ടും വീണ്ടും ചുട്ടുതപിപ്പിക്കുന്ന നീരാവിയായി മാറുന്ന വെള്ളച്ചാട്ടം. ഹരിതഗൃഹ പ്രതിഭാസത്തിനു കാരണമാകുന്ന നീരാവിയെയാണോ കവി ഉദ്ദേശിച്ചത്?

    "ഇനിയെത്രനാള്‍ വേണ്ടിവരും
    ഈ താപമടങ്ങുവാന്‍?"

    കവിത വായിക്കുന്ന ഓരോരുത്തരും അവനവനോടു തന്നെ ചോദിച്ചു പോകുന്നു.

    ReplyDelete
  3. ഇനിയെത്രനാള്‍ വേണ്ടിവരും
    ഈ താപമടങ്ങുവാന്‍?


    ഞാനും അറിയാതെ ചോദിച്ച് പോകുന്നു...

    ReplyDelete
  4. ആ‍കാശക്കോട്ടയ്ക്കുള്ളില്‍ നിന്നും തിളച്ച് മറിയുമ്പോള്‍.....
    പുറ്ത്തേയ്ക്കു പെയ്തൊഴിയാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍>>>>>

    ReplyDelete
  5. നന്നായെന്നേ ഞാൻ പറയൂ, വരികൾ വളരെ നന്നായി,
    പ്രത്യേകിച്ച് വെള്ളച്ചാട്ടം അഗ്നിയായ് ഉയർന്ന് ആകാശസീമയിൽ അഗ്നിപടർത്തി എന്ന വരി വളരെ നന്നായി:)

    ReplyDelete
  6. ഗ്ലോബല്‍ വാര്‍മിംഗ് ആണല്ലോ സഗീര്‍ വിഷയം . നന്നായിരിക്കുന്നു കവിത . എല്ലാ ആശംസകളും .

    ReplyDelete
  7. അനില്‍ ഐക്കരApril 16, 2009 at 11:09 PM

    വിശ്വം നിലവിളിച്ചാ-
    കാശത്തിനു പുറത്തേക്കോടി!

    ReplyDelete
  8. സഗീറേ, എനിക്കത്ര ഇഷ്ടപ്പെട്ടില്ല :(

    എല്ലാ വിഷയവും പിടിച്ച് കവിതയാക്കണോ?

    ReplyDelete
  9. സിമി,കമേന്റ് കണ്ടു!നന്ദി,പിന്നെ ഞാന്‍ കവിതക്കുവേണ്ടി എല്ലാ വിഷയങ്ങള്‍ക്ക് പിന്നാലെ പോവുന്നു എന്ന് സിമിക്ക് തോന്നിയെങ്കില്‍ സത്യം അങ്ങിനെയല്ല!ഞാന്‍ വായിക്കുന്നതും കേള്‍ക്കുന്നതുമായ വിഷയങ്ങള്‍ എന്റെ മന‍സിലുണ്ടാക്കുന്ന വേദനകള്‍ എന്നില്‍ കവിതകളായി ഉടലെടുക്കുകയാണ്!അതാണ് എന്റെ കവിതകള്‍;എന്റെ മനസിനെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ഒരു ഉത്തമ സുഹൃത്തിനോട് പറയുന്നതു പോലെയാണ് എനിക്ക് എന്റെ കവിതകള്‍.ഇനിയും ഇവിടെ വരികയും,വായിക്കുകയും ഒപ്പം ഇങ്ങിനെ തുറന്ന് അഭിപ്രായങ്ങള്‍ എഴുതുകയും ചെയ്യുമെന്ന പ്രതീക്ഷയില്‍ ഒരിക്കല്‍ കൂടി അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  10. ഞാന്‍ ദോഹയിലാണ് ...

    ReplyDelete
  11. സുരോ,
    പഴയതു പോലെ ആസുരമാണോ ഇക്കാലം...

    By
    സുരതന്‍ മാഷ് പാറത്തുള്ളി

    ReplyDelete
  12. Sageer’s poems are fantastic in the sense they always keep a delicate balance between mediocrity and profound idiocy. You represent the poetry of a time when each poetasters seeks to explore the new horizon of inanity on the pretext of writing brilliant poems. Poets of your ilk are the audacious and impudent advocates of poetic masturbation.

    ReplyDelete
  13. Sageer’s poems are fantastic in the sense they always keep a delicate balance between mediocrity and profound idiocy. You represent the poetry of a time when each poetaster seeks to explore the new horizon of inanity on the pretext of writing brilliant poems. Poets of your ilk are the audacious and impudent advocates of poetic masturbation.

    ReplyDelete
  14. പ്രിയ സഗീര്‍, വീണ്ടും തുടരെ എഴുതൂ, ഭാവുകങ്ങള്‍

    ReplyDelete
  15. "ഇനിയെത്രനാള്‍ വേണ്ടിവരും
    ഈ താപമടങ്ങുവാന്‍?"

    നല്ല കവിത

    ReplyDelete