അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Wednesday, July 15, 2009
ആചാരവെടി
മാറാല പിടിച്ച കെട്ടിടത്തിലെന്നെ
സ്വാഗതം ചെയ്യാനെത്തിയത്
ഒരു അസ്ഥികൂടമായിരുന്നു!
ആ പ്രേതഭവനത്തിന്റെ
തീന്‍മേശയില്‍ ഞാന്‍ ഇരുന്നു.
അപ്പോഴാണ് ഞാന്‍
എന്റെ മുന്നിലിരിക്കുന്ന
നീര്‍മാതളം ചൂടിയ
ആ സ്ത്രീയെ കണ്ടത്.
തിരുവാതിരക്കുളി
കഴിഞ്ഞു നില്‍ക്കും
പെണ്‍കിടാവിനെ പോലെ,
എന്റെ മുന്നിലിരുന്നു
‘എന്റെ കഥ‘ വായിക്കുന്ന,
കഥകളുടെ മന്ത്രവാദിനി!
നീര്‍മാതള പൂക്കളുടെ
ഗന്ധമാസ്വദിച്ചു നിന്നവേളയില്‍,
പൊടുന്നനെയടിച്ച കാറ്റവിടെ
കുന്തിരിക്കഗന്ധം പരത്തി
കടന്നു പോയി......
കുന്തിരിക്കപ്പുക
മാഞ്ഞപ്പോള്‍
മറ്റൊരു കസാലയിലിരുന്നു
‘ഭ്രാന്ത്‘ വായിക്കുന്നു പമ്മന്‍!
‘എന്റെ കഥ‘ യില്‍
നിന്നിറങ്ങിവന്ന ഒരു സര്‍പ്പം
‘ഭ്രാന്ത്‘ വിഴുങ്ങിയ പമ്മനെ
വരിഞ്ഞു മുറുക്കി.
എന്റെ ഞരമ്പിലൂടെ
വിദ്യുത്സ്പുരണങ്ങള്‍
പാഞ്ഞു!
കോശങ്ങള്‍ വലിഞ്ഞു
മുറുകിയ പമ്മന്‍ ജീവനായി
കേഴുന്ന കാഴ്ചയെന്തുഭീകരം!
‘ഭ്രാന്തി‘ ല്‍ നിന്ന് മോചനം
ലഭിച്ച അമ്മുക്കുട്ടി ‘അമ്പാടി‘ യില്‍
നിന്നും ചിരിച്ചുകൊണ്ട്
ഇറങ്ങിയോടി!
പൊടുന്നനെ പെയ്തമഴയ്ക്കുശേഷം
വീശിയ ഇളംകാറ്റില്‍
മുല്ലപ്പൂഗന്ധം പരന്നു.
ഞാനപ്പോള്‍ നാലപ്പാട്ടിന്റെ,
വട്ടിയൂര്‍ക്കാവിലെ
‘തിരുവാതിര’ യിലിരുന്ന്
ചായ കുടിക്കുകയായിരുന്നു!
Subscribe to:
Post Comments (Atom)
ആചാരവെടി എന്ന എന്‍റ്റെ പുതിയ കവിത വായനാക്കാര്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.ഒപ്പം ഒരു കാര്യം പറയട്ടെ, ഇത് എന്റെ മനസിന്റെ ചില തോന്നലുകള്‍ മാത്രം!
ReplyDeleteകൊള്ളാം നല്ല ആശയം..
ReplyDelete'ഞാനപ്പോള്‍ നാലപ്പാട്ടിന്റെ,
വട്ടിയൂര്‍ക്കാവിലെ
‘തിരുവാതിര’ യിലിരുന്ന്
ചായ കുടിക്കുകയായിരുന്നു! '
കൊള്ളാം..ആചാരവെടിക്കൊരു മുഴക്കമുണ്ട്..
ReplyDeleteആശംസകള്‍
ReplyDeleteമലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിക്ക് 77 ആം പിറന്നാള്‍ ആശംസകള്‍ നേരുന്നു.
ReplyDelete