
കഴുമരത്തിന്റെ പേരുമാറ്റി
തൂക്കുമരമെന്നാക്കി
കഴുവേറികളെല്ലാം
തൂക്കുപുള്ളികളായി!
തൂക്കുയന്ത്രം ചുമന്ന്
കണ്ണുകെട്ടി നിന്ന്
വിധി നിശ്ചയിച്ചു!
വിധികേട്ടവര് അന്ധന്മാരായി,
അവരുടെ വിശ്വാസം
അന്ധവിശ്വാസമായി,
അവര്‍ അന്ധവിശ്വാസികളുമായി.
വിശ്വാസവും,കഴുവേറിയും
നിഘണ്ടുവില്‍ നിന്ന് ഇറങ്ങി
പോയതറിയാതെ അപ്പോഴും
ആവാക്കുകള്ക്കായി അയാള്‍
തിരഞ്ഞുകൊണ്ടേയിരുന്നു.
ഈ കവിത വൈഗയിലും വായിക്കാം.
pathi varikal veetti nirathu...ithrayum veno ithrayum parayan
ReplyDeleteകൊള്ളാം.
ReplyDeleteഇനിയും വരും
കൊള്ളാം.
ReplyDeletesumod
madhyamam