എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, October 22, 2009

ദര്‍ശനങ്ങളുടെ താരതമ്യം




ഇന്നലെ ശരിയായിരുന്നത്
ഇന്ന് തെറ്റായതിനാലും,
ഇന്ന് തെറ്റാവുന്നത് നാളെ
ശരിയാണെന്നതിനാലും,
തെറ്റും ശരിയും
ഹിരണ്യഹിംസവേളയില്‍
വരണമാല്യം ചാര്‍ത്തി.

എങ്കിലും,വാമനന്‍
ശരിയെ പാതാളത്തിലേക്ക്
ചവിട്ടിതാഴ്ത്തി.

പിറ്റേന്ന്
റെയില്‍വേ ട്രാക്കില്‍ തെറ്റിന്റെ
ദേഹം ജീവനറ്റു കിടന്നു.

ശരിയും തെറ്റുമില്ലാത്ത ലോകം
അന്നു തന്നെ തൂങ്ങി ചത്തു.

10 comments:

  1. "ദര്‍ശനങ്ങളുടെ താരതമ്യം" ഹമ്മേ.....എന്നാ പറയാനാ ഹെന്റെ അമ്മച്ചിയെ!

    ReplyDelete
  2. ബ്ലോഗിന്റെ വലതുഭാഗത്ത് മഹാകവി പൂന്താനത്തിന്റെ പടം കൊടുത്തത് ഇഷ്ടമായി. അദ്ദേഹത്തിന് അറുപതു വയസ്സും സഗീറിന്റെ ബ്ലോഗിന് നാലു വയസ്സും തികഞ്ഞത് യാദൃശ്ചികമാവാനിടയില്ല. ഈ അനര്‍ത്ഥവേളയില്‍ ഇരുവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!

    ReplyDelete
  3. ഗീർവാണൻOctober 24, 2009 at 1:19 AM

    തള്ളേ എന്തിരടേയ്‌ ഈ
    ഹിരണ്യഹിംസവേള..?
    വക്ഷസ്സാംബുരം പോലെ
    വേറൊരു ഉഡായിപ്പാണോ..?
    വാമനാൻ ശശിയെ ആണോ
    പാതാളത്തിലേയ്ക്ക്‌
    ചവിട്ടി വിട്ടത്‌..?

    ReplyDelete
  4. വിശുദ്ധഭാവനOctober 24, 2009 at 1:28 AM

    സഗീര്‍ക്കാ ഹിരണ്യഹിംസവേള എന്നു പറഞ്ഞാല്‍ എന്തോന്നാ? പുരാണത്തിലെ ഹിരണ്യാക്ഷനെ ഹിംസിച്ചു കൊന്ന വേള എന്നോ മറ്റോ ആണോ? സംസ്കൃതം ആയതോണ്ട് അങ്ങ്ട് ദഹിക്കണില്ല

    ReplyDelete
  5. ഇത് ശരിയായില്ല.

    ReplyDelete
  6. അതി ഗംഭീരവും, ഉഷ്പ്രക്ഷാളവുമായ ഈ കവിത വായിച്ച് ഞാൻ ധന്യനായി.

    താങ്കളുടേ തിരഞ്ഞെടുത്ത കവിതകൽ അടുത വർഷത്തെ കേരള syllabusൽ മലയാള സാഹിത്യ പാഠ്യ പുസ്തകമായി പുറത്തിറുങ്ങുന്നു എന്നു കേട്ടതിൽ വളരെ സന്തോഷം.


    ഇതുപോലത്തെ കവിതകൾ വീണ്ടും എഴുതും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  7. ഓ....ഹാ..... ഉറക്കം വരുന്നു.

    ReplyDelete
  8. ഉദാത്തമായ ചിന്തകളാണ് താങ്കളുടേത്. എന്റെ മക്കള്‍ അക്ഷരങ്ങളുടെ ലോകത്ത് താല്പര്യം കാണിച്ചില്ല എന്ന കുണ്ഠിതം നവരചനകള്‍ കാണുമ്പോള്‍ മാഞ്ഞുപോവുന്നു.

    തെറ്റും ശരിയും ആപേക്ഷികമാണെങ്കിലും പ്രകൃതിയില്‍ നൈയാമകവുമാണ്. ഇനിയും വിശിഷ്ടചിന്തകള്‍ താങ്കളുടെ മസ്തിഷ്കത്തില്‍ നിന്നും അനുസ്യൂതം സ്ഫുരിക്കട്ടെ.

    ReplyDelete
  9. എല്ലാം ശരികളാണ് അത് നമ്മള്‍ തെറ്റിക്കുമ്പോള്‍.... ആല്ലേ അര്‍ത്ഥം മാറുന്നത്

    ReplyDelete