അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Monday, October 19, 2009
അനര്‍ത്ഥവേള.
കോടാനുകോടി
മനുഷ്യര്‍ ജീവിച്ചു
മറഞ്ഞയീഭൂമിയില്‍,
സമയവൃക്ഷത്തിലെ
കാറ്റുവീഴ്ച്ചയില്‍,
ജനപഥങ്ങള്‍ വിടചൊല്ലുന്നു.
ജീവജാലങ്ങള്‍
പരസഹസ്രം.
മനുഷ്യനതിലെ
ഒരു ജീവി മാത്രമെങ്കിലും,
നവജാതര്‍ കീഴടക്കിയ
സിംഹാസനം പുതിയ
സ്വപ്നങ്ങള്‍ നെയ്തു!
ലക്ഷ്യങ്ങളിലൂടെ,
മാര്‍ഗ്ഗങ്ങളിലൂടെ,
ശ്വാസമിടിപ്പോടെ,
കണക്കും കര്‍മ്മവുമായി
ഇവന്‍ മനുഷ്യന്‍.
പ്രവാസ ഭൂമി
തന്നൊരാരമ്യഹര്‍മ്മം,
പരിവാരപരിചാരകര്‍,
ഉറ്റവരിവരുടയവരും!
സുരക്ഷയുമീസമ്പത്തുമെല്ലാം
ഇല്ലാതായീടുന്നാനിമിഷ_
മിതാ സംജാതമായ്......
നില്‍ക്കൂ നീയൊരു നിമിഷം
അനര്‍ത്ഥമീവേളയിലേക്കൊന്നു നേക്കൂ.....
കാണുന്നില്ലേ നീ
മണ്ണൊലിക്കുന്നാ കാല്‍ചുവട്.
കേള്‍ക്കുന്നില്ലേ നീ
ചെവിയില്‍ വിളിക്കുന്ന ചൂളം.
ഭയാനകം.
മങ്ങുന്നുവോ
നിന്‍ കാഴ്ച്ചകള്‍,
ചേതനയറ്റിടുന്നുവോ
നിന്‍ ശരീരം.
ആ നിമിഷമസ്തമിച്ചു!
ഇനി ചിതയില്‍ കത്തിയമരാം!
ഓര്‍ക്കുക നീ.....
നിന്റെ ചാരം കാത്ത്
ഉണ്ടിവിടെ
ചുട്ടുപൊള്ളുന്നൊരു
മരുഭൂമി.
Subscribe to:
Post Comments (Atom)
മരണം
ReplyDeleteമനോഹരം സഗീര്‍. കോടനാടാനക്കോടി കിസ്സാംബുരങ്ങള്‍.
ReplyDeleteനന്നായി സഗീര്‍,
ReplyDeleteതാങ്കള്‍ ഏറെ മെച്ചപ്പെട്ടു.
സഗീര്‍,
ReplyDeleteകവിത വായിച്ചു. അസ്സലായിട്ടുണ്ട്. മലയാളത്തില്‍ പുതിയ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അഹോരാത്രം പ്രയത്നിക്കുന്ന താങ്കളുടെ പരിശ്രമങ്ങള്‍ ശ്ലാഘനീയം തന്നെ. ഈ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് മലയാള ഭാഷാ നിഖണ്‍ദു ഒന്നു അപ്ഡേറ്റു ചെയ്യാന്‍ ഞാന്‍ കൈപ്പള്ളിയ്യോട് നിര്‍ദ്ദേശിക്കുന്നുണ്ട് :)
/ഉറ്റവരിവരുടയവരും! ?? എന്നാലെന്താ? ഒറ്റ വരിയുടച്ചവര്‍ എന്നാണോ കവി ഉദ്ദേശിച്ചത്?
/സമയവൃക്ഷത്തിലെ
കാറ്റുവീഴ്ച്ചയില്‍,/ ??
കാറ്റുവീഴ്ചക്ക് ഫാക്റ്റംഫോസും ടി-20 യും സമ ചേര്‍ത്ത് ചാണകവെള്ളത്തില്‍ ചേര്‍ത്തു തളിച്ചാല്‍ മതി. സമയവൃക്ഷത്തിന്റെ കാറ്റുവീഴ്ചക്കും ഉപകാരപ്രദമാകാം എന്നു കൃ^ഷിഭവനില്‍ നിന്നും റിപ്പോര്‍ട്ടുണ്ട്.
ആദ്യത്തെ 43 വരികള്‍ എനിക്കിഷ്ടമായില്ല. ബാക്കി ഭാഗം കൊള്ളാമ്മ്..
കവിതയിലെ തന്നെ ഒരു വരി ഞാന്‍ ഉപയോഗിക്കുന്നു ഈ കവിതയെ വിശേഷിപ്പിക്കാന്‍.. ഭയാനകം!
ശ്രീ.ഇടിവാള്‍,
ReplyDeleteതാങ്കളുടെ കവിതാ വായനാ പരിപ്രേക്ഷ്യം തുലോം കമ്മിയാണെന്ന് അറിയുന്നതില്‍ നിരാശയുണ്ട്. കേവലമായ നേരിന്റെ നിര്‍ല്ലമ നിര്‍ഗുണമായി പരിലസിക്കുന്നതാണ് സഗീര്‍കവിതകളെന്ന് മുന്‍വിധി മാറ്റി വെച്ച് വായിച്ചാല്‍ താങ്കളെക്കെന്നല്ല ഈ വിമര്‍ശകസൂരികള്‍ക്കൊക്കെ മനസ്സിലാകും.
ഈ കവിത തുടടങ്ങുന്നത് തന്നെ കോടാനക്കോടി എന്ന വാക്കുപയോഗിച്ചാണ്. അത് മനസ്സിലായില്ലെങ്കില്‍ താങ്കള്‍ കൊഞ്ഞനം കുത്തുകയാണോ വേണ്ടത്?
എന്താണ് കോടാന? അത് മനസ്സിലാകണമെങ്കില്‍ കോടമഞ്ഞ് എന്താണെന്ന് താങ്കളറിയണം ഇടിവാള്‍. കോടമഞ്ഞിന്‍ താഴ്‌വരയില്‍ പൂത്ത രാക്കരിമ്പിന്‍ തോട്ടത്തിലെ ആന തോട്ടക്കാര്‍ വാറ്റാന്‍ വെച്ച കോടയടിച്ച് കോടിപ്പോയി എന്നാണ് കവി ഉദ്ദേശിക്കുന്നത്.
വിമര്‍ശനം നന്ന്. പക്ഷേ കവിത മനസ്സിലാക്കിയിട്ടാണെങ്കില്‍ അതിനന്ന്.
ശ്രീമാന്യ അവര്‍കള്‍ സിയ,
ReplyDeleteപരിപ്രേക്ഷ്യം കമ്മിയായി താങ്കള്‍ക്കു തോന്നിയതില്‍ നിരാശയുണ്ട്. സഗീറിന്റെ ബ്ലോഗുകള്‍ നിത്യം സന്ദര്‍ശിക്കാനുള്ള പ്രചോദനം തന്നെ ഈ പരപ്രേക്ഷ്യത്തെ ഒന്നു വികസിപിക്കലായിരുന്നു. ഞാനു സഗീറും ഉള്‍പ്പെടുന്ന ചാവക്കാടു താലൂക്കില്‍ ബ്ലോഗര്‍ അഗ്രജനൊഴിക 98% പേര്‍ക്കും ഈ പരിപ്രേക്ഷ്യം എന്ന സംഗതികള്‍ തുലോം കമ്മിയാണെന്നു 2009ലെ KPA റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുസ്ലി പവര്‍ എക്സ്റ്റ്രായും സന്തോഷ് ബ്രമ്മിയും ഞാന്‍ ദിവസേന കഴിക്കുന്നുണ്ട്, 30 ദിവസത്തിനകം ഫലം കാണുമെന്നാ ആടലോടകശ്രീ. വേലപ്പന്‍ വൈദ്യര്‍ പറഞ്ഞിരിക്കുന്നത്. വി വില്‍ സീ
/അനര്‍ത്ഥമീവേളയിലേക്കൊന്നു നേക്കൂ...../
നേക്കൂ എന്നതു കന്നടയാണെന്നാണു ഞാന്‍ ധരിച്ചു വച്ചിരുന്നത്, ഞാനത് ഊരിയെറിഞ്ഞിരിക്കുന്നു..
അതോ ഇനി വിശാലന്റെ പോസ്റ്റുകളിലൊക്കെ കാണുന്ന പോലത്ത് നേക്ക് ഏണോ ഇത് ? ക്നാക്ക് എന്നും പറയാവുന്ന Knack ?
മുസ്ലി പവര്‍ എക്സ്ട്രാ കഴിച്ച് മേരിക്കുട്ടിയുടെ വ്യാകുലതകള്‍ തേടി നടക്കുന്ന സര്‍വ്വശ്രീ ഇടിവാളിനെപ്പോലുള്ളവര്‍ക്കറിയില്ല കവി സഗീറിനെപ്പോലുള്ളവരുടെ ആകുലതകള്‍. അതിന് കവിത്വം വേണം. അത് ഒരു സന്തോഷബ്രഹ്മിയില്‍ നിന്നും കിട്ടില്ല.
ReplyDeleteസിംഹാസനങ്ങള്‍ സ്വപ്നം നെയ്യുന്ന കവിതപിറക്കണമെങ്കില്‍ സഗീറിനെപ്പോലെ ഒരു കവി ഇനിയും പിറക്കേണ്ടിയിരിക്കുന്നു. ആസനങ്ങള്‍ കീഴടക്കാന്‍ ഇനിയും പുതിയ പുതിയ നവജാതര്‍ ജനിക്കേണ്ടിയിരിക്കുന്നു ശ്രീ ഇടിവാള്‍.
സിംഹാസനങ്ങള്‍ സ്വപ്നം നെയ്യുന്ന എന്ന കാല്പനികത യാണീ കവിതയുടെ മനോഹാരിത എന്നാണോ ശ്രീ സിയ പറയുന്നത്?
ReplyDeleteഅതിലും മുന്തിയതായി എനിക്കു തോന്നിയത് നിന്റെ ചാരം കാത്ത് , ഉണ്ടിവിടെ ഒരു നായര്‍, സോറീ ചുട്ടുപൊള്ളുന്ന ഭൂമി, എന്ന വരികളാണെന്നാണു ഞാന്‍ പറയുക. ചാരനേയ്യും കാത്ത് വയറു നിറയെ ഊണും കഴിച്ച് , ചൂടോടെ ചാരുകസാരയില്‍ ഇരിക്കുന്ന ഭൂമി,
ഒന്നോര്‍ത്തുനോക്കൂ കവിടെ ചിന്തകള്‍ എത്ര ചടുലമാണ്, ചലനാത്മകമാണു, ചാരിതാര്‍ത്യപരമാണു, ചിന്താലീനമാണ്! ഹോ
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
ReplyDeleteസിയാ.. ഇടീ.. :) :)
ലതാ,ഒരു തിരുത്തുണ്ട്’കോടാനുകോടി’എന്നാക്കുന്നു.തെറ്റു ചൂണ്ടികാണിച്ചതിനു നന്ദി (അനോണിയയാലും)
ReplyDeleteസഗീര്‍, എന്റെ വിമര്‍ശനങ്ങള്‍ക്കൊരു മറിപടി പ്രതീക്ഷിക്കാമല്ലോ? പ്ലീസ്...
ReplyDeleteപ്രമുഖരെ വിമര്‍ശിച്ചു പ്രശസ്തരാവാനുള്ള ശ്രമം ചരിത്രത്തില്‍ ആദ്യമായിട്ടല്ലല്ലോ!
സഗീര്‍ എനിക്കുമൊരു റിപ്ലൈ തരുമോ? പ്രമുഖരെ അനുകൂലിച്ച് (പുറം ചൊറിഞ്ഞ്) പ്രശസ്തരാവാനുള്ള ശ്രമം ചരിത്രത്തില്‍
ReplyDeleteആദ്യമല്ലല്ലോ!
സിയയുംവിയെമ്മും അറിയാന്‍,ക്ഷമിക്കണം ഇത്തരം നിരര്‍ത്ഥകജല്‌പനങ്ങള്‍ക്ക് ഞാന്‍ മറുപടി തരുന്നതല്ല.പിന്നെ ഞാന്‍ പ്രശസ്ഥനാണെന്നറിഞ്ഞതില്‍ സന്തോഷം.
ReplyDeleteസഗീര്‍, താങ്കളുടെ ഫോട്ടോ കണ്ടാല്‍ ഇത്രക്കു സീരിയസ്സാണെന്നു തോന്നുകയേയില്ല കേട്ടോ,
ReplyDeleteTruly, I am a fan of you now ! വെറും ഫാനല്ല, കട്ട ഫാന്‍!
സുകോമള പദസമ്മിശ്രം കാവ്യം സർവ്വാലംകാരഭൂഷിതം
ReplyDeleteജ്ഞാനപൂർണ്ണം മൃദുഭാഷ്യം കവേ പണ്ടാരായോ നമൊ നമ:
അഘോരവും ഭീബത്സവുമായ ഒരു കാലത്തിൽ നിരന്തരവും നിർന്നിമേഷവുമായി ഭൂമിയിലാകെ പരന്നു കിടക്കുന്ന ഭീതിയുടേയും വ്യഥയുടേയും നീലാകാശത്തിലെ ഇടയ്ക്കിടെ മിന്നുന്ന പേടിപ്പിക്കുന്ന ഭയത്തിന്റെ മൂകോത്സുകതകളാണ് കവി തന്റെ ലളിത മൃദുല കോമള ഹരിത പദാവലികളാൽ ഉല്ലിംഘനം ചെയ്യപ്പെട്ടിരിക്കുകയാണ് ഇവിടെ. നൈമിഷികമായ മനുഷ്യജീവിതത്തിന്റെ നിരാസം നിറഞ്ഞ ഉമ്മറക്കോലായിലെ ക്ലാവു പിടിച്ച് ചാരുകസേരയിലിരുന്ന് കവി ഈ ലോകത്തെ നോക്കിക്കാണുകയാണ്. .
ജീവജാലങ്ങൾ പരസഹസ്രമുണ്ടെന്നും മനുഷ്യൻ അതിൽ വെറും ഒരു ജീവി മാത്രമാണെന്നും ഉള്ള മഹത്തായ കണ്ടുപിടുത്തം നടത്തിയ കവിയുടെ സ്ഥനം ഒമർ ഖയ്യാമിനും ജിബ്രാനും ഷേക്സ്പിയറിനും ഒക്കെ എത്രയോ ഉയരത്തിലാണ്.
ഈ മനുഷ്യ ജന്മം എത്ര നിസ്സാരമാണെന്നും അതിൽ ഭീതിക്കു് മാത്രമേ സ്ഥനമൊള്ളു എന്നും കവി കാണിച്ചു തരുന്നു. ലക്ഷ്യങ്ങളിലൂടെ മാർഗ്ഗങ്ങളിലൂടെ കയ്യിൽ ഒരു കാൽക്കുലേറ്ററുമായി കണക്കു കൂട്ടി നടക്കുന്ന അൽപ്പ മനുഷ്യന്റെ അഗമ്യഗമനം കണ്ട് കവി സ്വയം മറന്ന് പൊട്ടിച്ചിരിക്കുന്നു.
കൽപ്പാന്തകാലങ്ങളൊളം നാഭിക്ക് കീഴെ സൂക്ഷിച്ച ബീജബിന്ദുക്കൾ എന്തിനാ മനുഷ്യാ നീ നിഷ്ഫലമാക്കിയത് എന്ന് കവി ഈ സമൂഹത്തോട് വിളിച്ച് ചോദിക്കുന്നു. പ്രവാസഭൂമിയിൽ തലയുയർത്തി നിൽക്കുന്ന രംയഹർമ്മ്യങ്ങൾ കണ്ട് കവി ആനന്ദതന്തുലിതനാകുന്നു. ഓരോ പ്രവാസിയുടേയും ചാരം കാത്ത് മരുഭൂമി തപിച്ച് കിടക്കുന്ന കാഴ്ച കണ്ട് കവി തിരിച്ചു നടക്കുകയാണ്.
അല്പ്ജ്ഞാനികളായ നിരൂപകരുടെ ചോദ്യങ്ങളിൽ വീഴാതെ മുന്നോട്ട് നടക്കു കവെ..അങ്ങെയുടെ മഹാകാവ്യങ്ങൾ കാത്ത് പരസഹസ്രം ആസ്വാദകർ അക്ഷമരായി ഇരിക്കുന്നു.. നന്ദി നമസ്കാരം
ബൂലോകത്ത-
ReplyDeleteത്ഭുതമായ് മാറിടുന്നല്ലോ
യിത്തരം കവിതാ ചര്‍ച്ചക
ളീമട്ടില്‍ പരസഹസ്രം!
ഇടിവാളിനെ വെട്ടിവീഴ്ത്തു
മീസിയയുടെയുരുളക്കുപ്പേരിപോ
ലൊരു മറുകുറിയു
മീകമന്റുയുദ്ധവും മീ.
മീകവിതവായിച്ഛത്ഭുത്സസ്തനായൊരു
വായനക്കാരനതന്നൊരാരമ്യരമമ്യഹര്‍മ്മം
നില്‍കൂ കവിതന്നര്‍ത്ഥം കാണാത
നര്‍ത്ഥമീ ചേതനയറ്റ വാക്കേറ്റങ്ങള്‍
ഓര്‍ക്കുക നീ.....
കോടാലിയുമായ്
ഉണ്ടിവിടെ
കോടാനുകോടി കഴുകന്മാര്‍
ചുട്ടുപൊള്ളുന്നൊരു
മരുഭൂമിയില്‍ നിന്റെ ചാരം കാത്ത്‍.
ലക്ഷ്യങ്ങളിലൂടെ,
മാര്‍ഗ്ഗങ്ങളിലൂടെ,
ശ്വാസമിടിപ്പോടെ,
കണക്കും കര്‍മ്മവുമായി
മുന്നേറുക നിന്‍ കവിതയുമായ്
മിതാ ഞങ്ങളുണ്ടിവിടെ ആശംസകളുമായ്
നിന്നൊപ്പം
ഓര്‍ക്കുക നീ.....
പ്രിയ സഗീര്‍,
ReplyDeleteതാങ്കളുടെ കവിതകള്‍ അര്‍ത്ഥസമ്പുഷ്‌ടമെന്ന് പറഞ്ഞതാണോ നിരര്‍ത്ഥകജല്‍പ്പനം???
ഇതിനെങ്കിലും മറുപടി തരൂ പ്ലീസ്...
സഗീറിന്റെ കവിതകളിലെ കവിതയില്ലായ്‌മ നമുക്ക് മനസ്സിലാക്കാം; നിലവാരമില്ലായ്‌മയും.
ReplyDeleteകാര്യം അതല്ല.
സഗീര്‍ കള്ളനാണ്. വെറും കൂതറ കള്ളന്‍.
കവിത മാത്രമല്ല, കമന്റുകളും ചിത്രങ്ങളും ബ്ലോഗിലെ റ്റാഗുകളും വരെ മോഷ്‌ടിക്കുന്ന ഏഴാംകൂലി കള്ളന്‍.
സഗീറേ, മോഷണം നിനക്ക് നിഷേധിക്കാമോ?
പറ്റില്ലെങ്കില്‍ മോഷണമെങ്കിലും നിര്‍ത്തി നീ നല്ല നല്ല കവിതകള്‍ എഴുതി ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുക.
നീ കവിതയെഴുത്ത് നിര്‍ത്തുന്നത് ഒരു പാട് പേരെ ബ്ലോഗില്‍ നിന്ന് അകറ്റുമെന്നോര്‍ക്കുക.
ഓര്‍ക്കുക നീ..
ReplyDeleteസഗീറിന്റെ കവിത നന്നായിരിക്കുന്നു .അതോടൊപ്പം തന്നെ കമെന്റുകളും :)
ReplyDeleteശ്രീമാന് സിയയുടെ പ്രതികരണത്തെ ഞാന് കട്ടപ്പുറത്തിരുന്നു പ്രതിഷേധിക്കുന്നു. (സഗീറിന്റെ കട്ട ഫാന് ആയതിനാളാണു കേട്ടോ).
ReplyDeleteസഗീര് പ്രതികരിക്കാത്തതില് പ്രതികരിക്കേണ്ടത് അദ്ദേഹത്തെ കള്ളന് എന്നൊക്കെ വിശേഷിപ്പിച്ചാണോ? ബൂലോഗത്തെ കഴിഞ്ഞ 4 വര്ഷത്തെ സജീവ സാന്നിദ്ധ്യവും, മലയാള കവിതകളില്, എന്തിനു വാക്കുകളില് പോലും. അതി നൂതന സങ്കേതങ്ങള് നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുന്ന, സമാരാധ്യനായ ഒരു പ്രമുഖനെയാണു താങ്കള് "കള്ളന് "എന്ന ഫ്യൂഡല് നാസിസ്റ്റ് നാര്ക്കോട്ടിക്ക് പദമുപയോഗിച്ച് ലേബല് ചെയ്തിരിക്കുന്നതെന്നോര്ക്കുമ്പോഴാണീ സ്ഥിതിയുടെ ഭീകരത അനാവണം ചെയ്യപ്പെടുന്നത്. ചരിത്രം പരിശോധിച്ചാല് ന്യൂനമായ ആശയങ്ങള്., ക്ഷമിക്കണം, നൂതനമായ ആശയങ്ങള് പരീക്ഷിച്ചവരെല്ലാം സമൂഹത്തില്ിതു പോലെതേജോവധം ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ളതും സ്മരിക്കേണ്ടതാണ്.
ഇതിലില്ലാത്തത്നിങ്ങള്ക്ക് മറ്റൊരിടത്തും കാണാനൊക്കില്ല, എന്നാല് ഇതിലുള്ലത് പലയിടത്തുംകാണാം എന്നോ മറ്റോ മഹാഭാരതതില് പറഞ്ഞിട്ടില്ലെ, അതുകൊന്റുതന്നെ ഏതൊരു സൃഷ്ടിയും മഹാഭാരതത്തിന്റെ കോപ്പിയാണെന്നും വാദിക്ക്മല്ലോ>?
മിസ്റ്റര് സിയ, അനുകരണവും ഒരു കലയാണ്, മോട്ടിക്ക്ാും ഒരു കഴിവു വേണം, എന്നു പറയും പോലെ, അനുകരണത്തിലും തന്റേതായൊരു കയ്യൊപ്പ് കാത്തു സൂക്ഷിക്കാന് കഴിയുന്നതു തന്നെ ടാലന്റിന്റെ ഒരു പ്രതീകമാണ്, പ്രിയദര്ശനെ നോക്കൂ, അനു മാലിക്കിനെ നോക്കൂ, മോഹന് സിതാരയെ നോക്കൂ.. ഇവരെയൊക്കെ താങ്കളും എന്ജോയ് ചെയ്യുന്നില്ലെ, ദെന് വൈ നോട്ട് സഗീര്?
ഇന്റര്നെറ്റില് നിന്നെടുത്ത ചിത്രങ്ങളാണെങ്കില് പോലും, അനവധി മണിക്കൂറുകള് ഫോട്ടോഷോപ്പില് എടുത്ത് പരീക്ഷിച്ചശേഷമല്ലേ അദ്ദേഹം അതു ബ്ലോഗിലിടുന്നത്? അദ്ദേഹത്തിന്റെ ആ ആത്മാര്ത്ഥതയെ, പ്രയത്നത്തെ താങ്കള് എന്തുകൊണ്ടു കാണുന്നില്ല?
സഗീറിന്റെ ബ്ലൊഗിനെ ആരാധിക്കുന്നവര്, പൂജിക്കുന്നവര്, സന്ദര്ശിക്കുന്നവര്, അനുമോദിക്കുന്നവര്, ത്രസിപ്പിക്കുന്നവര്, എന്നിങ്ങനെ പലയധികം കാറ്റഗറിയില്പ്പെടുന്ന പരശ്ശതം വായനക്ക്രെയാണു താങ്കള് ആ ഒരൊറ്റവിളിയിലൂടെ അധിക്ഷേപിച്ചിരിക്കുന്നത്. താങ്കള് നിരുപാധികം മാപ്പു പറഞ്ഞ് ശ്രീ സഗീറിന്റെ ബ്ലോഗ് ഫോളോവര് ആകേണ്ടതാണെന്നാണു എന്റെ അഭിപ്രായം.
ഭാഗ്യം. ഈ ചര്‍ച്ച നടന്നില്ലായിരുന്നെങ്കില്‍ മലയാളകവിതയുടെ ഗതിയെന്തായേനേ! കവികള്‍ മീശവെക്കുന്നതിനെക്കുറിച്ച് നിങ്ങളുടെയൊക്കെ അഭിപ്രായമെന്താണ്?
ReplyDeleteഇതിലുള്ളത് മറ്റു പലയിടത്തും കാണാം എന്നു പറഞ്ഞത് ഗീതയാണ് – സോറി :)
ReplyDeleteസില്‍മാനടി ഗീതയോ, വെള്ളായണി ഗീതയോ അല്ല -
ഫഗവദ് ഗീത
ശ്രീമാന്‍ വി യെം,
ReplyDeleteതാങ്കളുടെ വികാരം എനിക്ക് മനസ്സിലാകുന്നു. താങ്കള്‍ ഈയിടെയായി മുസ്ലി പവര്‍ എക്സ്ട്രാ സേവിക്കുന്ന ആളുമാണല്ലോ.
ഞാന്‍ മഹാകവി സഗീറിനെ കള്ളന്‍ എന്ന് വിളിച്ചു എന്നാണല്ലോ താങ്കളുടെ ആക്ഷേപം. യഥാര്‍ത്ഥത്തില്‍ സഗീര്‍ കവിതകളുടെ ആന്തരികം ആറ്റിക്കുടിക്കാത്ത വിയെമ്മിനെപ്പോലെയുള്ളവര്‍ക്ക് അതൊരു ആക്ഷേപമായിത്തോന്നാം. സഗീറിന്റെ തന്നെ പലവരികളുടെയും അര്‍ത്ഥം കേവലമര്‍ത്യന് എളുപ്പം പിടിതരുന്നതല്ല എന്ന് താങ്കള്‍ സമ്മതിക്കുമല്ലോ.വക്ഷസ്സാംബുരം എന്തെന്ന്‍ താങ്കള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം.
യഥാര്‍ത്ഥത്തില്‍ കള്ളന്‍ എന്നാലെന്താണ്?
കള്ളന്‍ എന്ന പദത്തിന്റെ അര്‍ത്ഥതലങ്ങള്‍ താങ്കള്‍ അന്വേഷിച്ചിട്ടുണ്ടോ?
ഹര്‍ത്താവ് (ഭര്‍ത്താവല്ല),ഹാരകന്‍, ഹരികന്‍, ഹരകന്‍ എന്നൊക്കെ കള്ളനുള്ള പര്യായങ്ങള്‍ താങ്കള്‍ക്കറിയാമോ?
എന്താണ് ഈ വാക്കുകളുടെ അര്‍ത്ഥം? അതു കൊണ്ട് സഗീറിനുമാത്രം മനസ്സിലാവുന്ന പദസഞ്ചലനങ്ങളുടെ പിന്നാലെ തൂങ്ങി പേരുചീത്തയാക്കരുത് എന്നു മാത്രമേ വീയെമ്മിനൊട് പറയാനുള്ളൂ.
പിന്നെ ഒരാള്‍ കള്ളന്‍ എന്നു വിളിച്ചാല്‍ തെറിക്കുന്ന മൂക്കല്ല സഗീറിന്റേത് എന്ന് എല്ലാവര്‍ക്കുമറിയുന്ന വസ്തുതയാണല്ലോ?
സത്യത്തില്‍ കായംകുളം കൊച്ചുണ്ണിക്കോ ഇത്തിക്കര പക്കിക്കോ വെള്ളായണി പരമുവിനോ പോലും ഈ വിളി അസഹ്യമായിരുന്നു എന്നറിയുമ്പോഴാണ് സഗീറിന്റെ മഹത്വം മനസ്സിലാകുന്നത്.
ഓരോരോ അനര്‍ത്ഥങ്ങളെ !!!
ReplyDeleteഏതായാലും സിയയുടെ കള്ളന്‍ വിളി വളരെ മോശമായിപ്പോയി. എനിക്കതില്‍ പ്രതിഷേധമുണ്ട്, ശക്തിയായ് തന്നെ പ്രതിഷേധിക്കുന്നു.
കവിതയെ വിമര്‍ശിക്കാം, പക്ഷെ കവിയെ വ്യക്തിപരമായി അവഹേളിക്കാന്‍ പാടില്ല.
സത്യത്തില്‍ ഈ അനര്‍ത്ഥം എന്ന പദത്തിന്റെ അര്‍ത്ഥമെന്താണെന്ന് ആരെലും ഒന്ന് പറഞ്ഞ് തരണെ.
പോക്കറ്റടിയെ വിമര്‍ശിക്കാം പോക്കടിക്കാരനെ വ്യക്തിപരമായി വിമര്‍ശിക്കുകയോ വഴക്ക് പറയുകയോ ചെയ്യരുത് എന്ന ലൈന്‍ നന്നല്ല അനിലേ :)
ReplyDeleteഒരു കാര്യം ചെയ്യൂ,
കള്ളന്‍ വിളിക്കെതിരേ ഒരു കരിവാരം ആഹ്വാനം ചെയ്യൂ...ബ്ലോഗിലെല്ലാം വെളിച്ചെണ്ണയും ചെരട്ടക്കരിയും പുരട്ടി വാരം കൊഴുപ്പിക്കൂ :)
അനില്‍,
ReplyDeleteസത്യത്തിലും അസത്യമായും അനര്‍ത്ഥത്തിനു ഒരര്‍ത്ഥവുമില്ല.. സത്യം!
ഈ. അനര്‍ത്ഥം എന്നത് ഇനീഷ്യലാവും. പി.ടി. ടോമിക്കുട്ടന്‍ എന്നൊക്കെ പോലെ
അനര്‍ത്ഥവേള എന്നതിനുള്ള അര്‍ത്ഥം: കഴിഞ്ഞ ഒരു 15 മിനിറ്റു നേരം താങ്കളും, ഇന്നു രാാവിലെ മുതല്‍ ഞാനും ശ്രീമാന്‍ സിയയും, കിംവദനും മറ്റും ചെയ്തുകൊണ്ടിരുന്ന ജോലിക്കു ചെലവായ സമയത്തെ അനര്‍ത്ഥവേള"എന്നു വിശേഷിപ്പിക്കാം.
സിയാ,
ReplyDeleteഗൌരവമായുള്ള കവിതാ വിശകലനം നടക്കുന്നതിനിടയിലെ ആ പരാമര്‍ശം ചിലപ്പോള്‍ ആശ്വാദനത്തെ ബാധിക്കില്ലെ?
ഇനിയും എത്രയോ ആളുകള്‍ വായിക്കുകയും നിര്‍വൃതിയടയുകയും ചെയ്യേണ്ട കവിതയുടെ ചര്‍ച്ച വഴിതെറ്റാന്‍ പാടില്ല, തെറ്റരുത്.
വിഎം, :)
രാവിലെമുതല്‍ ശബ്ദതാരാവലി അന്വേഷിച്ച് നടക്കുകയാ. ഇതുവരെ കിട്ടിയില്ല.
വീ എം,സിയ,അനിൽ എന്നിവരുടെ ശ്രദ്ധയ്ക്ക്
ReplyDeleteകള്ളൻ എന്നത് ഒരു മോശം പദമല്ല. ഭഗവാൻ കൃഷ്ണനെ പൊതുവേ കള്ളകൃഷ്ണൻ എന്നാണ് വിളിക്കാറ്. കായം കുളം കൊച്ചുണ്ണിയെ ജനങ്ങൾ എത്രമാത്രം ആരാധിച്ചിരുന്നു. വിശ്വവിഖ്യാത എഴുത്തുകാരൻ ഴാങ് ഴെനെ (ജീൻ ഷെനെ എന്നും വിളിക്കാം) ഒരു തസ്കരനായിരുന്നു. അദ്ദേഹത്തിന്റെ തീഫ് ഡയറി ഒരു അതിമനോഹരമായ കൃതിയാണ്. അദ്ദേഹം ഒരു കള്ളൻ മാത്രമല്ല ഒരു സ്വവർഗ്ഗ സംഭോഗിയുമായിരുന്നു എന്നത് അദ്ദേഹത്തിന്റെ കൃതിയുടെ മഹത്ത്വത്തെ തെല്ലും ഇടിച്ചു താഴ്ത്തുന്നില്ല.
അതു കൊണ്ട്,ഇവിടെ കവിയുടെ വ്യക്തിജീവിതം അല്ല പ്രശ്നം. അദ്ദേഹം കവിതയിലൂടെ കാണിച്ചു തരുന്ന അപാര മാനങ്ങൾ അദ്ദേഹത്തിനു മാനക്കേടുണ്ടാക്കുന്നോ എന്നതു പോലും പ്രശ്നമല്ല. മരുന്നുണ്ടോ എന്നതാണ് കാര്യം.
ഓഫ് : കവിത എഴുതുന്നവനെ കവി എന്നുവിളിക്കാമെങ്കില്‍ കക്കുന്നവനെ കള്ളന്‍ എന്നും വിളിക്കാം അനിലേ. അത് സാധാരണ മലയാളമാണ്. അതില്‍ വ്യക്തിപരം ഒന്നുമില്ല.
ReplyDeleteകമന്റുള്‍പടെ വല്ലവരുടെയും പോസ്റ്റില്‍ നിന്ന് മോഷ്ടിച്ചതിന് അഞ്ചല്‍ക്കാരന്‍ കഴിഞ്ഞ ഒരു പോസ്റ്റില്‍ തെളിവിട്ടിട്ടുണ്ട്. പേഴ്സണല്‍ ചാറ്റില്‍ ഇമോഷനലായി നിലവിളിക്കാനുള്ള ഡയലോഗ് പോലും നജീം എന്നൊരാള്‍ ബ്ലോഗില്‍ ഇട്ടിട്ടുപോയ കമന്റില്‍ നിന്ന് പൊക്കിയ കക്ഷിയാണ്.
എന്തായാലും വിയെമ്മിന്റെയും സിയയുടെയും കാര്യം പോക്കായി. ബിജുവിന്റെയും. സഗീറിനെ വിമര്‍ശിക്കുന്നവരെല്ലാം അനോണികള്‍ ആണെന്നാണ് സഗീറും ബ്ലോത്രം പത്രത്തില്‍ സഗീര്‍ സ്തുതി എഴുതുന്നവരും പറയുന്നത്. (എഴുതുന്നവരും പത്രവും രണ്ടാണെന്ന് രാമചന്ദ്രന്‍ വെട്ടിക്കാട്ട് പറഞ്ഞുമനസ്സിലാക്കിത്തന്നിട്ടുണ്ട്) നാളെമുതല്‍ അനോണി സിയ അനോണിവിയെം എന്ന് പേരു വേണേല്‍ മാറ്റിക്കോ
എന്ന്
അനോണിഗുപ്തന്‍
ഗുപ്തോ,
ReplyDeleteഇഷ്ടപ്പെട്ടൂട്ടാ.. :)
സഗീര്,
ReplyDeleteഅവസാനത്തെ വരികള്‍ മാത്രം മതിയായിരുന്നു :)
ബുദ്ധന്‍ ബോധി വൃക്ഷത്തിന്റെ ചുവട്ടില്‍ പോയത് പോലെയാണ് എനിക്ക് സഗീറിന്റെ ബ്ലോഗില്‍ വരുമ്പോള്‍ തോന്നാറുള്ളത് കാരണം ഈ ബൂലോകത്തുള്ള സര്‍വ്വ ചരാചരങ്ങളും കവികളും , പണ്ഡിതരും , നിരൂപകരും ,സന്മാര്‍ഗികളും ആണെന്നുള്ള ബോധം ഇവിടെ വരുമ്പോള്‍ ലഭിക്കുന്നു . നന്ദി സഗീര്‍ .
ReplyDeleteപ്രതിഷേധിയ്ക്കുക!
ReplyDeleteഖത്തറിലെ പ്രമുഖ മലയാളം ഓണ്‍ലൈന്‍ പത്രമായ ഖത്തര്‍ ടൈംസിന്റെ ഇന്നത്തെ പ്രധാന വാര്‍ത്തയായ ഒടുവില്‍ റംഷാദ് മോചിതനായി മോഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നു! മലയാളത്തിലെ മറ്റൊരു വെറും പത്രമായ മാതൃഭൂമിയാണീ നിഷ്ഠൂര ക്രൂരകൃത്യം ചെയ്തിരിയ്ക്കുന്നത്.
ഖത്തര്‍ ടൈംസിന്റെ വാര്‍ത്ത ദുരിതത്തിനൊടുവില്‍ റംഷാദിനു മോചനം എന്ന തലക്കെട്ടോടെയാണ് മാതൃഭൂമി ഇന്നത്തെ ലീഡ് വാര്‍ത്തയാക്കിയിരിയ്ക്കുന്നത്.
മാധ്യമ ലോകത്തിനു തന്നെ അപമാനമായ ഈ മാതൃഭൂമിയുടെ ചെയ്തിയ്ക്കെതിരേ പ്രതിഷേധിയ്ക്കുക.
എന്റെ വ്യാകുല മാതാവേഏഏഏഏഏഏഏഏ
ReplyDeleteദെന്താത്.. ഇവിടെ ഇത്രേം ആല്‍ക്കൂട്ടൊ !! !!
അണ്‍ഡൈജസ്റ്റബിള്‍! മിസ്റ്റര്‍ അഞ്ചത്സ്..
ReplyDeleteകാര്യം, കഴിഞ്ഞ ലോകസഭാ ഇലക്ഷനോടനുബന്ധിച്ചു മാാതൃഭൂമിയുടെ സ്റ്റാണ്ഡേഡു പോയി എന്നു കമ്മ്യൂണിസ്റ്റുകാരു പറയുമെങ്കിലും, ഇത്തറേം അധപതിച്ചു എന്നു ഇന്നാണു മനസ്സിലാക്കിത്! ഹോ, അതും ഖത്തര്‍ ടൈംസിന്റെ ഫ്ലാഷ് ന്യൂസു തന്നെ പൊക്കിഅതു സഹിക്കാനാവുന്നില്ല, ബ്ലോഗ് /ഓണ്‍ലൈന്‍ പത്രങ്ങളോടുള്ള ഈ ക്രൂതര അവസാനിപ്പിക്കാന്‍ മാതൃഭൂമിക്കിനി എന്തു ഓഫര്‍ വേണമോ ആവോ!
കാര്യം മധ്യകേരള നായമ്മാരടെ (യ്യോ ചിത്രകാരന്‍ജി ഒന്നും ഇല്ലല്ലോ ഈ ഏരിയാവില്‍..) മോണിങ്ങ് അഡിക്ഷനാണു മാതൃഭൂമി എങ്കിലും, ഇതോടെ ഞാന്‍ മാതൃഭൂമി ബഹിഷ്കരിച്ചിരിക്കുന്നു.
ബൈദ ഭൈ, ഈ ഖത്തര്‍ ടൈംസ് അബുദബിയില്‍ സബ്സ്ക്രിപ്ഷനു എന്തു ചാര്‍ജ്ജു വരും?
സഗീറു മോഡറേഷന്‍ വച്ചു. ഇതു മിക്കവാറും വെളിച്ചം കാണൂല്ല! എന്തായാാലും ഞാന്‍ സ്കൂട്ടായി ഈ കമന്റോടെ.
സഗീറിനെ കള്ളനെന്നു വിളിച്ചതിനെതിരെ എന്റെ ബ്ലോഗ് കറുപ്പിച്ചു.
ReplyDeleteകഴിഞ്ഞ വര്‍ഷത്തെ ഒരു പകിട്ട് കിട്ടുന്നില്ല എന്നാലും മോശമായിട്ടില്ല. നിന്നെക്കൊണ്ടുമാത്രം കഴിയുന്ന ഒറ്റയ്ക്കുള്ള ഈ സംഘഗാനമുണ്ടല്ലോ അതു കണ്ട് ഇവര്‍ക്കൊന്നും ഇരിക്കപ്പൊറുതിയില്ല സഗീറെ അതാ ഇങ്ങനെ. ഇങ്ങനെ 'പീടി'പ്പിക്കപ്പെട്ട് 'പീടി'പ്പിക്കപ്പെട്ട് നീ ഭാവിയില്‍ ഒരു ബ്ലീടികതന്നെ ആരംഭിക്കും.
ReplyDeleteആയുഷ്മാന്‍,ആരോഗ്യവാന്‍,ഭാഗ്യവാന്‍,ഭാവനാവാന്‍ ഭവഃ
കഴിഞ്ഞ വര്‍ഷത്തെ ഒരു പകിട്ട് കിട്ടുന്നില്ല എന്നാലും മോശമായിട്ടില്ല. നിന്നെക്കൊണ്ടുമാത്രം കഴിയുന്ന ഒറ്റയ്ക്കുള്ള ഈ സംഘഗാനമുണ്ടല്ലോ അതു കണ്ട് ഇവര്‍ക്കൊന്നും ഇരിക്കപ്പൊറുതിയില്ല സഗീറെ അതാ ഇങ്ങനെ. ഇങ്ങനെ 'പീടി'പ്പിക്കപ്പെട്ട് 'പീടി'പ്പിക്കപ്പെട്ട് നീ ഭാവിയില്‍ ഒരു ബ്ലീടികതന്നെ ആരംഭിക്കും.
ReplyDeleteആയുഷ്മാന്‍,ആരോഗ്യവാന്‍,ഭാഗ്യവാന്‍,ഭാവനാവാന്‍ ഭവഃ
പാവം കവികളെ ജീവിക്കാന്‍ അനുവദിക്കില്ലേ?
ReplyDeleteപിന്നെ കമന്റുകള്‍, ചിരിച്ചു ചിരിച്ചു മരിച്ചു ....
പാവം കവികളെ ജീവിക്കാന്‍ അനുവദിക്കില്ലേ?
ReplyDeleteപിന്നെ കമന്റുകള്‍, ചിരിച്ചു ചിരിച്ചു മരിച്ചു ....
ഇവിടെ വീയെം സിയ ഞാന്‍ ഇത്രയും പേര്‍ ചര്‍ച്ച സജീവമായി നിര്‍ത്തുന്നു എന്ന് ബ്ലോത്രം
ReplyDeleteആസനത്തില്‍ ആലുകുരുക്കുന്ന അസ്കിത ഉള്ളവര്‍ ബ്ലോത്രവുമായി ബന്ധപ്പെട്ടാല്‍ അതു വളര്‍ത്താനും അതിന്റെ ചുവട്ടില്‍ ബിസിനസ് തുടങ്ങാനും ഉള്ള എല്ലാ സൌകര്യവും കിട്ടും എന്ന് മനസ്സിലാവുന്നു. കൂടുതല്‍ ആല്‍ത്തറകള്‍ ഉണ്ടാവട്ടെ.
അനർത്ഥവേള
ReplyDelete''നിന്റെ ചാരം കാത്ത്
ഉണ്ടിവിടെ
ചുട്ടുപൊള്ളുന്നൊരു
മരുഭൂമി...''
ഇത്രയും മതിയായിരുന്നു
സഗീറെ..ആ..പോട്ടെ.
ഈ ബ്ലോഗ് എപ്പോഴും ചിരിക്കാനുള്ള
വക തരുന്നു. ഇപ്പൊ ടെൻഷൻ കുറയ്ക്കാൻ ഈ പണ്ടാര ബ്ലോഗ് വേണമെന്ന അവസ്ത്ഥ..!
സിയയും, വീയെമ്മും അനിലുമൊക്കെ
കരുതിയിരിക്കുക. എപ്പൊ വേണേലും 'കുണ്ട'കളുടെ ക്വട്ടേഷൻ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ലഗ്നത്തിൽ വിയെമ്മിന് വിഘ്നം കാണുന്നതിനാൽ മുസ്ലീം പവർ ആണുങ്ങൾ അടിച്ചോണ്ടു പോകും, ശനി രാഹുവുമായി സമ്പർക്കം പുലർത്തുന്നതിനാൽ സിയ അക്ഷര വിരോധിയാകും. അനിലിനും, ബിജുവിനുമൊക്കെ സമയം നല്ലതല്ല. ചുരുക്കത്തിൽ ഇവിടെ കമന്റ് എഴുതിയവർക്കൊക്കെ വയറിളക്കം പിടിപെടാനുള്ള സാധ്യത കാണുന്നു. ഓ.ടോ: ദോഷപരിഹാരമായി വക്ഷസ്സാംബുരമന്ത്രം 1001 തവണ ചൊല്ലുക..!
അഞ്ചല്‍,ഈ വാര്‍ത്ത മാതൃഭൂമി എന്നില്‍ നിന്നോ മാതൃഭൂമിയില്‍ നിന്നോ കോപ്പി അടിച്ചതല്ല,മറിച്ച് ഈ വാര്‍ത്ത മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയത് അഹമ്മദ് പാതിരപറ്റ എന്ന മാതൃഭൂമി ലേഖകനാണ്.സ്വാഭാവികമായും ഒരു വാര്‍ത്ത കിട്ടിയാല്‍ അത് ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍) പരസ്പരം കൈമാറുക പതിവാണ്.അങ്ങിനെ ഉണ്ടായതിനാലാണ് നിങ്ങള്‍ക്ക് ഒരു ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞത്.പിന്നെ ഞാന്‍ എന്തു ചെയ്തോ അത് ചെയ്തു എന്നു തന്നെ പറയും,അതില്‍ എനിക്ക് ഒരു മടിയും ഇല്ല എന്ന് ഇനിയും മനസിലാക്കിയാല്‍ നന്നായിരുന്നു.
ReplyDeleteസിയയും,വിയെമ്മും,അനിലും,ഗുപതനും,കാവലാന്‍ തുടങ്ങിയവര്‍ അറിയാന്‍,ക്ഷമിക്കണം ഇത്തരം നിരര്‍ത്ഥകജല്‌പനങ്ങള്‍ വിളമ്പുവാനുള്ള ഒരു വേദിയല്ല എന്റെ ബ്ലോഗ് എന്നതിഞ്ഞാല്‍,അതില്‍ നിന്ന് രക്ഷ നേടുകയാണ്.മറ്റു ബ്ലോഗേഴിനുണ്ടാവുന്ന അസൌകര്യത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.
ReplyDeleteഅഞ്ചല്‍,മറന്ന ഒരു കാര്യമെഴുതാന്‍ വേണ്ടി,ഇനിയും ഈ ന്യൂസ്സ് ബുള്ളറ്റിനില്‍ ഖത്തറില്‍ നിന്നുള്ള (ഇതില്‍ അതു മാത്രമേ ഉള്ളൂ) പല വാര്‍ത്തകളിലും മറ്റു പല പത്രങ്ങളിലെ വാര്‍ത്തകളോട് സാമ്യം കാണും.ഇതിനു കാരണം ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍)വാര്‍ത്തകള്‍ പരസ്പരം കൈമാറുക പതിവാണ്. ഇതെല്ലാം അടിച്ചുമാറ്റിയതാണ് എന്ന് ധരിക്കരുത്.കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയരെടുക്കുന്ന നിങ്ങളുടെ ഈ രീതി ഒന്നു മാറ്റുക.
ReplyDeleteഈ തിരിച്ച് വരവിന് അഭിനന്ദനങ്ങൾ..!
ReplyDeleteകമന്റുകളും വിമർശനങ്ങളും നല്ലത് തന്നെ. പക്ഷെ, അതിന്റെ പേരിൽ സ്വയം പരിഹാസ്യരാവാതിരിക്കുന്നതല്ലേ നല്ലത്.
ഡോ പണിക്കരേ
ReplyDeleteകോച്റായികവിതകളെഴുതുകയും പ്രതിഭയുള്ളവനെന്ന് അവനവനെത്തന്നെ പൊക്കി നടക്കുകയും ചെയ്യുന്ന താനാണോടോ സഗീറിനെ കളിയാക്കുന്നത്? തന്റെ ബ്ലോഗിലെ കവിതാചര്‍ച്ച കണ്ടാല്‍ മതിയല്ലോ തന്റെയൊക്കെ പാപ്പരത്തം മനസ്സിലാക്കാന്‍. സഗീറിന്റെ കവിതകള്‍ക്ക് നിലവാരമില്ലായിരിക്കാം, പക്ഷേ നിന്നെയൊന്നുമ്പോലെ സംഘം ചേര്‍ന്ന് സമാധാനമഅയി എഴുതുന്നവര്‍ക്കുനേരെ ഒളിയമ്പുകളെയ്യുന്നവനല്ല സഗീര്‍. പോയി നിന്റെ ബ്ലോഗില്‍ ചെരങ്ങുകുത്തിയിരിക്കെടോ പണിക്കരേ.
സഗീറിനെ നന്നാക്കാന്‍ വന്നിരിക്കുന്നു! (പാച്ചുവിന്റെ കൂടെ കോവാലനെ കാണാനില്ലല്ലോ)
തനിക്കൊക്കെ നന്നായിക്കൂടേടോ.
കമന്റുകള്‍ക്ക് കമന്റുകള്‍ എഴുതുന്നതിലെ ശെരികേട് കണ്ടുകൊണ്ട് തന്നെപറയട്ടെ,
ReplyDeleteഒരു വാര്‍ത്ത ഒരു മാധ്യമത്തില്‍ മാത്രമേ വരാന്‍ പാടുള്ളു എന്നുണ്ടോ? അങ്ങിനെയെങ്കില്‍ ലോകത്ത് പത്രങ്ങള്‍ ഉണ്ടാവുമോ പത്രമല്ലെ ഉണ്ടാകൂ?.
ഒരാളെ കളിയാക്കുന്നതിനും അതിരൊക്കെയില്ലെ?( ഇത് മുകളില്‍ പറഞ്ഞതിനോട് ബന്ധപ്പെടുത്തിയല്ല) അതെ, ഞാന്‍ പോലീസാണ് സംശയം വേണ്ട!
ബൂലോകത്ത് ദിവസേന എത്ര പോസ്റ്റുകള്‍ വരുന്നു! ചിലര്‍ അവരുടെ ബ്ലോഗില്‍ 'റെസ്പൊണ്‍സിബിള്‍കമന്റര്‍ എന്നുപോലും ' ഒട്ടിച്ചുവെച്ചിരിക്കുന്നു ഇതൊക്കെ കാണുമ്പോള്‍ ഒന്നും പറയാതെ പോകാന്‍ പറ്റുന്നില്ല അതോണ്ട് എഴുതിപോയതാണ്, കാണുമ്പോള്‍ ഒന്നേ പറയാന്‍ തോന്നുന്നുള്ളു ' കഷ്ടം! ' ബ്ലൊഗുടമേ കമന്റ് ഇഷ്ടമായില്ലെങ്കില്‍ മായിച്ചോളൂ.
വര്‍മമ്മാരേ എന്നെ വിട്ടേക്കൂ ദാ ഞാന്‍ ചിരിച്ചു ഇതുവഴിപോയപ്പോള്‍ എഴുതിയെന്നെയുള്ളു :), ഇനിം ഇവിടെ വരുകാന്ന് വെച്ചാല്‍ സമയക്കുരവുണ്ട് അതോണ്ടാ.
സഗീറേ, താങ്കളും അപ്രൂവല്‍ വെച്ചോ? കുറുംതോട്ടിക്കും വാതമോ? വേണ്ടായിരുന്നു , അത് പറയാന്‍ ഞാനാരുമല്ല വിട്ടേക്ക് :)
ReplyDeleteകെഴങ്ങാ എന്തര് ഒളിയമ്പ്..,
ReplyDeleteഏത് ഒളിയമ്പ്...?
ഒള്ളത് പറഞ്ഞാൽ ഏത് കെഴങ്ങനും
കലിക്കും അല്യോ...!
entammmeeeeey
ReplyDeletevaayichu vaayichu
chirichu chirichu neram poyath arinhilla...
dear sageer
nee nirtharuth...
commentinu panham illallo.. pinnenthaa problm... ninte aaradhakarude ennam ara lakshavum kazhinhu munnott... munnott... munnoottt
ആയുഷ്മാൻ ഭവ!
ReplyDeleteതറവാടി
ReplyDeleteകമന്റുകള്‍ക്കെഴുതിയ കമന്റിനു, കമന്റേണ്ടി വരുന്നതും കഷ്റ്റം തന്നെ, പറായാതിരിക്കാനാവുന്നില്ല പക്ഷേ...
വിവരക്കേടിനു അതിരില്ലാത്തിടത്തോളം കളിയാക്കലിനും അതുണ്ടാവില്ല . കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ?
താങ്കളായിരുന്നല്ലേ ബ്ലോഗിലെ പോലീസ്, കണ്ടതില്‍ സന്തോഷം :)
സമൂഹത്തിന്റെ പരിച്ഛേദമായ ബ്ലോഗില്‍ ഒരു പി.സി. കുട്ടമ്പിള്ളയും അവശ്യം തന്നെ
പണ്ടു വിളിച്ച "പോലീസു ഞങ്ങക്കു പുല്ലാണേ"എന്ന മുദ്രവാക്യവുമായി ഏതെങ്കിലും വര്‍മ്മ വരുമോ എന്നാ പേടി :)
“ഇവിടെ വീയെം സിയ ഞാന്‍ ഇത്രയും പേര്‍ ചര്‍ച്ച സജീവമായി നിര്‍ത്തുന്നു എന്ന് ബ്ലോത്രം
ReplyDeleteആസനത്തില്‍ ആലുകുരുക്കുന്ന അസ്കിത ഉള്ളവര്‍ ബ്ലോത്രവുമായി ബന്ധപ്പെട്ടാല്‍ അതു വളര്‍ത്താനും അതിന്റെ ചുവട്ടില്‍ ബിസിനസ് തുടങ്ങാനും ഉള്ള എല്ലാ സൌകര്യവും കിട്ടും എന്ന് മനസ്സിലാവുന്നു. കൂടുതല്‍ ആല്‍ത്തറകള്‍ ഉണ്ടാവട്ടെ.“
ഗുപ്താ,
തന്നോട് പലവട്ടം പറഞ്ഞതാണ് തന്റെ ചൊറിച്ചില്‍ മാറ്റിത്തരാന്‍ താല്പര്യമില്ല എന്ന്. ഒരുത്തന്റേം കുടുംബവകയോ, സ്ത്രീധനമായി തന്നത് കിയതൊ അല്ല ബ്ലോത്രം. അവിടെ പലതും കൊടുക്കം. അതിപ്പോ ആസനത്തിനു ചുവട്ടില്‍ മുളച്ച ആലിന്റെ കാര്യമായാലും. അതില്‍ വല്ല ഏനക്കേടും ഉണ്ടെങ്കില്‍ ആ ആലിന്റെ കാറ്റ് കൊള്ളാന്‍ താന്‍ വരണമെന്നില്ല. മനസ്സിലായോ? മാന്യമായേ തന്നോട് ഇതുവരെ സംസാരിച്ചിട്ടുള്ളു, ഇനി അത് വിട്ടാല്‍ പിന്നെ എനിക്ക് മാന്യതയൊന്നും നോക്കേണ്ട കര്യമില്ല.
ഞാന്‍ എന്റെ വ്യക്തമായ ഐഡന്റിറ്റി കാണിച്ച് തന്നെയാണ് പറയുന്നത്. തന്നെപ്പോലെ ഗൂഗിള്‍ തരുന്ന സ്വാതന്ത്ര്യമാണ് ഒളിച്ചിരിക്കാനെന്നും പറഞ്ഞ് ഒളിച്ചിരുന്ന് ചെളി എറിയുന്നില്ല. മനസ്സിലായോടാ? പകല്‍മാന്യന്മാരായി തലയില്‍ മുണ്ടിട്ട് രാത്രീല് മറ്റേപണിക്ക് പോകുന്നവന്റെ സ്വഭാവം എടുക്കരുത്.
പിന്നെ ആരാന്റെ ആസനത്തില്‍ ആല് കിളിര്‍ത്താല്‍ നീയെന്തിനാടാ ഗുപ്താ മണക്കാന്‍ വരുന്നത്? നിനക്കതിന്റെ കാറ്റേറ്റാലേ ഉറക്കം വരൂ എന്നുണ്ടോ എന്നാല്‍ ഇനിയും വന്ന് മണക്ക്. ബ്ലോത്രത്തില്‍ ചിലപ്പൊള്‍ നിന്നേപ്പോലെ ആരുടേയും ആസനത്തില്‍ കിളിര്‍ക്കുന്ന ആലിന് ചുറ്റും തറകെട്ടും, ആ തറയില്‍ കേറി പൂരപ്പാട്ട് പാടും. അതൊക്കെ എന്റെ ഇഷ്ടം. മനസ്സിലായോ?
എനിക്കിവിടെ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കേറ്റും വാങ്ങീപ്പോയി ചില്ലിട്ട് വെക്കാനൊന്നും ആഗ്രഹമില്ല, അതു കൊണ്ട് പൊന്നു മോന്‍ പോ, പോയി സഗീറിനേ പോലുള്ള പാവങ്ങളുടെ നെഞ്ചത്ത് കേറി കളിക്ക്.
ആസനത്തില്‍ കിളിര്‍ത്ത ആലിന്റെ മണവും, തണലും ആസ്വദിച്ച് തീര്‍ന്നില്ലെങ്കില്‍ ഇനീം വാ..
:)
പണ്ട് പി.സി കുട്ടമ്പിള്ളയെ കണ്ടപ്പോള്‍ താങ്കള്‍ 'പോലീസ് ഞങ്ങക്ക് പുല്ലാണേ' എന്ന് മുദ്രവാക്യം വിളിച്ചുകാണും ഇത് 'ഇടിക്കുള പൗലോസാണ് മോനെ', :)
ReplyDeleteയെന്തര് പത്രം ഗുപ്തരേ? ബ്ലോത്രാ? ലിങ്ക് താന്നേയ്...
ReplyDeleteഹോ ഗള്ളനും പോലീസും ‘കളിക്ക്ണത്’ കണ്ടിട്ട് നാളെത്രായിരിക്കുന്നൂ... ഞാള് വിളിച്ച മുദ്രാവാക്യത്തില്‍ പുല്ലിനു പകരം വേറെ വാക്കേര്ന്ന്. അര്‍ത്ഥം ഏകദേശം സമം.
രാമചന്ദ്രാ എന്നോട് സംസാരിക്കുമ്പോള്‍ മാന്യതയുടെ പുറങ്കുപ്പായം വേണ്ട. അതിന്റെ ആവശ്യമേയില്ല. എതിരാളി തറയാവുന്നതാണ് എന്റെ സന്തോഷങ്ങളില്‍ ഒന്ന്.
ReplyDeleteആസനത്തില്‍ ആലുകുരുക്കുക അതിന്റെ ചുവട്ടില്‍ കച്ചവടം നടത്തുക എന്നതൊക്കെ സാധാരണ സംസാരത്തിലുള്ള ശൈലിയാണ്. വിമര്‍ശനവും കളിയാക്കലും മാത്രമുള്ള ഒരു പോസ്റ്റ് ലിങ്ക് ചെയ്ത് വിജയാഘോഷം നടത്തുമ്പോള്‍ ഏത് ആവറേജ് മലയാളിയുടെയും മനസ്സില്‍ കടന്നുവരുന്ന ചൊല്ല്. തനിക്ക് അത് ലിറ്ററലായേ മനസ്സിലായുള്ളൂ എന്നത് മലയാളം വായിച്ച് ശീലിച്ചിട്ടില്ലാത്തതിന്റെ പ്രശ്നമാണ്. അതുകൊണ്ടാണ് മുഹമ്മദ് സഗീര്‍ മലയാളത്തിന്റെ ആശയും അവേശവുമായ കവി എന്നമട്ടിലൊക്കെ തനിക്ക് ബ്ലോത്രിക്കാന്‍ പറ്റുന്നതും.
ബാക്കി താന്‍ പറഞ്ഞ നാറ്റമൊക്കെ ഞാന്‍ പറഞ്ഞ വാക്കിലുള്ളതല്ല. തന്റെ തന്നെ മനസ്സിലുള്ളതാണ്. താന്‍ തന്നെ അനുഭവിച്ചാല്‍ മതി.
ഉടനെ വീണ്ടും കാണാം :)
*****
സഗീറേ പൊന്നുകുമാരാ രാമചന്ദ്രന്റെ മറുപടി നീ പബ്ലിഷ് ചെയ്ത സ്ഥിതിക്ക് ഇത് പബ്ലിഷ് ചെയ്യാന്‍ നിനക്കൊരു ബാധ്യതയുണ്ട്. ചെയ്തില്ലേല്‍ ഞാന്‍ വേറേ ചെയ്തോളാം. :)
ഗുപ്താ,
ReplyDeleteപത്രാധിപരുടെ ഫാഷ കേട്ടല്ലോ...
ഈ കവിയും ഈ പത്രാധിപരുമില്ലാത്ത ഒരു ബൂലോഗം ഉണ്ടാക്കിയിട്ടേ നിങ്ങളൊക്കെ അടങ്ങുള്ളോ മനുഷ്യാ ഹേ!
യെന്തരടേയ് ഇവടെ നടക്കുന്നത്?
ReplyDelete-ഒരു വഴിപോക്കന്‍ (തല്ലല്ലേ)
നന്നായി സഗീറേ, ഭയങ്കരം :)
ReplyDeleteഎന്തുവാണ് ഇവിടെ നടക്കുന്നത്?സഗീറിന്റെ പോസ്റ്റുകളില്‍ ഉള്ളത് പോലെയുള്ള സ്ഥിരം അടികള്‍ വീണ്ടും തുടങ്ങിയല്ലോ......പിന്നെ ഒരു കാര്യം...............
ReplyDelete"സഗീറിനെ വിമര്‍ശിക്കുന്നവരെല്ലാം അനോണികള്‍ ആണെന്നാണ് സഗീറും ബ്ലോത്രം പത്രത്തില്‍ സഗീര്‍ സ്തുതി എഴുതുന്നവരും പറയുന്നത്. "
ഇതിനെക്കുറിച്ച് രണ്ടു പറയാനുണ്ട്........ഞാനും രാമചന്ദ്രനും കൂടിയാണ് ഇപ്പൊ ബ്ലോത്രം നടത്തുന്നത്....സഗീറിനു ബൂലോകത്ത് നാല് വര്‍ഷം തികഞ്ഞപ്പോള്‍ അത് ലീഡ് ന്യൂസ് ആക്കിയതും ഞാനാണ്...അദ്ധേഹത്തിനു ആശംസകള്‍ നേരാനുള്ള സംവിധാനവും ബ്ലോത്രത്തില്‍ ഇപ്പൊ ഉണ്ട്.......ഇത് ഞങ്ങളുടെ കടമയാണ്...നമ്മുടെ ഇടയില്‍ ഒരാള്‍ ഒരു സ്തുത്യര്‍ഹമായ സേവനം കാഴ്ച വെക്കുമ്പോള്‍ അത് പുറത്തു കാണിക്കേണ്ടത് ആവശ്യമാണ്..അത് ഞങ്ങള്‍ ഇവിടെയും ചെയ്തു..പിന്നെ ഇന്ന് ബ്ലോത്രം ഇറക്കിയപ്പോളും വാര്‍ത്ത സഗീറിനെ കുറിചാരുന്നു ...അതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല .....അല്ലാതെ സഗീറിനു സ്തുതി പാടാന്‍ വേണ്ടിയല്ല ബ്ലോത്രം ഇറക്കുന്നത്....രാമചന്ദ്രന്‍ പറഞ്ഞപോലെ സൗകര്യം ഉള്ളവന്‍ വന്നു വായിച്ചാല്‍ മതി...ഞങ്ങള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല.........ബ്ലോത്രവും അതില്‍ എഴുതുന്നവരും എല്ലാം നിഷ്പക്ഷമായ നിലപാടാണ് എടുത്തിരിക്കുന്നത്...എന്നിട്ടും നിങ്ങള്‍ആരോപണം ഉന്നയിക്കുന്നതില്‍ ദുഖം ഉണ്ട്.....
“
ReplyDeleteപത്രാധിപരുടെ ഫാഷ കേട്ടല്ലോ..“
സിയാ, താങ്കളോട് ഞാനില്ല. എന്നെ ആവശ്യല്യാതെ ഇങ്ങോട്ട് വലിച്ചിട്ടതാണ്. ഗുപ്തനിത് ഇവിടെ നിന്ന് തുടങ്ങിയതല്ല. അന്ന് നല്ല “ഫാഷ” സംസാരിച്ചതാ. ഇതിപ്പോ അത് പോരാന്ന് വെച്ചാലെന്ത് ചെയ്യും? എന്റെ “ഫാഷ” ഇതായിപ്പോയി.
അത് കൊണ്ട് സിയ, താങ്കളോട് ഞാന്‍ തര്‍ക്കത്തിനില്ല. താങ്കള്‍ക്ക് തീരുമാനിക്കാം എന്താ വേണ്ടതെന്ന്.
നീയെന്തിനാടാ ഗുപ്താ ആ പാവം സഗീറിനെ പേടിപ്പിക്കുന്നത്?
ReplyDeleteനിനക്കെന്തിന്റെ ചൊറിച്ചിലാടാ ഗുപ്താ? നിന്റെ നെഞ്ചത്തോട്ട് കേറിയൊന്നും ബ്ലോഗാന്‍ വന്നിട്ടില്ലല്ലോ? ബ്ലോത്രത്തില്‍ എനിക്കിഷ്ടമുള്ളത് എഴുതും. നിന്നെയോന്നും പറ്റി വേണ്ടാത്തതൊന്നുമെഴുതിയിട്ടില്ലല്ലോ? സഗീര്‍ എഴുതണത് ചവറാണെങ്കില്‍ നീയെന്തിനാടാ ഗുപ്താ വായിക്കണത്? ബ്ലോത്രത്തിന് അത്രക്ക് നിലവാരമേയുള്ളൂന്ന് നീ കൂട്ടിക്കോ. നീ വായിക്കണ്ട.
“എന്നോട് സംസാരിക്കുമ്പോള്‍ മാന്യതയുടെ പുറങ്കുപ്പായം വേണ്ട. അതിന്റെ ആവശ്യമേയില്ല. എതിരാളി തറയാവുന്നതാണ് എന്റെ സുഖങ്ങളില്‍ ഒന്ന്.“
ഈ പുറങ്കുപ്പായം പണ്ടേ ഇട്ടിട്ടില്ല പിന്നല്ലേ ഇപ്പോ. ഞാന്‍ മാന്യനല്ലെങ്കിലും നീ മാന്യനാനെന്ന് തോന്നിയത് കൊണ്ടാ മുമ്പ് ഇത്തിരി മാന്യമായി സംസാരിക്കാന്‍ ശ്രമിച്ചത്. നിന്റെ ഒളിച്ചിരുന്നുള്ള ഈ ചളിയേറുണ്ടല്ലോ, നീ ധൈര്യമുണ്ടേല്‍ ആരാന്ന് തെളിച്ച് പറഞ്ഞ് വന്ന് പറയ്. മാന്യന്മാര്‍ എതിരാളിയായി കിട്ടുന്നതാണ് എന്നേ പോലെ തറകള്‍ക്ക് നല്ലത്. ധൈര്യള്ള ആണുങ്ങളോട് മുട്ടണതാ എനിക്കിഷ്ടം, അല്ലാതെ അതാണെന്ന് ലേബലൊട്ടിച്ച് നടക്കുന്നവരെ ഗുപ്താ ന്നേ വിളിക്കാന്‍ പറ്റൂ.
“ബാക്കി താന്‍ എഴുതിയ നാറ്റം ഒക്കെ ..അത് എന്റെ വാക്കിലല്ല തന്റെ വ്യാഖ്യാനത്തില്‍ ഉണ്ടായതാണ്. ആസനത്തിന് നാറ്റമുണ്ടെന്ന് നല്ല ഉറപ്പാണെങ്കില്‍ വല്ലപ്പോഴും കഴുകുകയും കുളിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. എനിക്ക് വേണ്ടി വേണ്ട. ഞാന്‍ ആ വഴിയിലേ വരുന്നില്ല. അടുത്തു കൂടി നില്‍ക്കുന്നവര്‍ക്ക് ശുദ്ധവായുകിട്ടും.“
ഞാനെഴുതിയത് നാറ്റം തന്നെ എന്റെ വ്യാഖ്യാനത്തില്‍ മാത്രല്ല, പ്രവര്‍ത്തീലും ഉണ്ടാവും. ആസനത്തിന് കുറച്ചധികം നാറ്റമുണ്ട്. നിന്നേ പോലെ എപ്പഴും വൃത്തിയായി സൂക്ഷിച്ച് നടക്കേണ്ട ജോലിയല്ല എനിക്ക്. കഴുകാനും കുളിക്കാനും ഒന്നും നിക്കണില്ല ഗുപ്താ, തണ്ണേ പോലെ മാന്യന്മാരോട് എതിരിടാന്‍ അതാ നല്ലത്. അടുത്ത് ആരും നില്‍ക്കണത് എനിക്കിഷ്ടല്യ് ഗുപ്താ, ഒറ്റക്കാ നല്ലത്, തന്നേ പോലെ പുറത്ത് അത്തറും അകത്ത് നാറ്റവും ആയി നടക്കുന്നവര്‍ കൂട്ട് ഉണ്ടാവുന്നതിനേക്കാള്‍ മൊത്തം നാറുന്നവര്‍ കൂട്ട് ആയിട്ട് ഉണ്ടാവുന്നതാ.
അതായിപ്പോയി ഗുപ്താ..
(സഗീറേ അവസാനം വിളിച്ച സോറിക്ക് ക്ഷമചോദിക്കുന്നു)
സോറിക്കല്ലാട്ടാ സഗീറെ, ക്ഷമ ചോദിച്ചത്.
ReplyDeleteതെറ്റിപ്പോയേ....
ഇതാ മലയാളോം ഇംഗ്രീസും പഠിക്കാത്തേന്റെ കൊഴപ്പം. :) ഗുപ്തനത് അന്നേ പറഞ്ഞതാ.
അതായിപ്പോയി “ഗുപ്താ..“
ഈ തെറി എഴുതിയതിനാണ് ക്ഷമ ചോദിച്ചത്.
സഗീര്‍,
ReplyDeleteവിമര്‍ശനങ്ങള്‍ പലതും വരും. കണ്ടു തളരരുത്. അടുത്ത കവിത എഴുതുക. കാത്തിരിക്കുന്നു.
പ്രിയ സഗീര്‍ അറിയുന്നതിന്,
ReplyDeleteഎന്താണ് കവിതയെന്ന് മനസ്സിലാക്കാത്ത ചില അരസികന്മാരാണ് ഇവിടെ കമന്റിട്ട് ബഹളം വെക്കുന്നത്. കാലത്തിന്റെ കനലുകളില്‍ എരിയുന്ന കാഞ്ഞിരക്കായക്കുള്ളില്‍ നിന്നും തോറ്റിയെടുത്ത കയ്‌പ്പുകളുമായ് സംവദിക്കുന്ന മുത്തുമണികളാണ് സഗീറിന്റെ കവിതകള്‍. ഒരു വെള്ളിനക്ഷത്രമായ്,ഈ ഭൂമിയിലെ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ, ഒട്ടുമിക്ക കാര്യങ്ങളിലൂടെ കടന്നു പോവുകമാത്രമാണ് കവി. ചിലപ്പോള്‍ ഇവയിലേതെങ്കിലും വിഷയങ്ങള്‍ വായനക്കാരെ ബാധിച്ചേക്കാം പക്ഷേ, ഒന്നും കവി മന:പൂര്‍വം ചെയ്യുന്നതാവാന്‍ സാധ്യതയില്ല. അതുകൊണ്ട് തെറ്റുകള്‍ നാം സവിനയം ക്ഷമിക്കുകയാണ് വേണ്ടത്. ആസ്വാദകരുടെ സമ്മതപ്രകാരം മാത്രമേ കവിക്ക് തന്റെ ഈ നടപ്പു തുടരാന്‍ കഴിയൂ. ഇതൊക്കെ മനസ്സിലാക്കാന്‍ കഴിവില്ലാത്ത വിഡ്ഡികളാണ് ഇവിടെ കമന്റിട്ടു ചളമാക്കുന്നത്. വിമര്‍ശകശരങ്ങളേറ്റ് കവിതയെഴുത്ത് അവസാനിപ്പിച്ച ഒരു ദു:ഖിതന്‍ എന്ന നിലയ്ക് സഗീറിന്റെ അവസ്ഥ എനിക്കു മനസ്സിലാകും.
പത്തൊമ്പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മഴക്കാലത്ത് നാലാംക്ലാസില്‍ പഠിക്കുന്ന സമയം,വീടിനുപുറത്തു പെയ്ത മഴയുടെ, നല്ല ഇടിയും,മിന്നലും ഒപ്പം കുളിര്‍ കാറ്റും നല്‍കിയ എന്തോ ഒരു അനുഭൂതി എവിടെ നിന്നോ സഗീറിന്റെ മനസിലേക്കു പടര്‍ന്നുകയറിയതാണ് പിന്നീട് കവിതകളായ് പരിണമിച്ചതെന്ന് അദ്ദേഹം തന്നെ നമ്മോട് പറഞ്ഞിട്ടുണ്ടല്ലോ? പിന്നെന്തിനാണ് അഞ്ചല്‍ക്കാരനും സിയയും ഒക്കെ അദ്ദേഹത്തിന്റെ കവിതകളെ മോഷണമെന്ന് വിളിക്കുന്നത്?
ആത്മസംതൃപ്തിയുടെ അന്തരാളങ്ങളില്‍ ചക്ഷുശ്രവണഗളസ്തമാം ദര്‍ദുരം പോലെ പെയ്തൊഴിയുന്ന മാനസികവിഭ്രാന്തിയുടെ പ്രവാസചരിതങ്ങളാണല്ലോ സഗീര്‍ കവിതകള്‍. അവയിലെ വിഷയവൈവിധ്യങ്ങളും അലങ്കാരപ്രയോഗത്തിലെ ക്രയവിക്രയപാണ്ഡിത്യവും തിരിച്ചറിയാതെ വെറും കൂപമണ്ഢൂകങ്ങളോ കര്‍ദ്ദമശിരസ്സുക്കളോ മാത്രമായി ബൂലോകം അധ:പതിക്കുന്നതു കണ്ടുകൊണ്ട് സഗീര്‍ ചിരിക്കുന്നുണ്ടാവണം.
സസ്നേഹം,
ബിജു കോട്ടപ്പുറം.
പ്രിയ സഗീർ,
ReplyDeleteഓരോ വിമർശനങ്ങളും നിന്നിലെ
എഴുത്തുകാരനെ കൂടുതൽ ദൃഡപ്പെടുത്തട്ടെ..!
സ്വയം മഹാകവിയെന്ന് അഹങ്കരിക്കാതെ, അനുഭവങ്ങളെ തീക്ഷ്ണതയേറിയ കവിതകളായി നീ വിമർശകർക്കു കൊടുത്തു വായടയ്ക്കൂ..
വിമ ർശകർ തീർച്ചയായും നിന്റെ
അഭ്യുദയകാംഷികൾ തന്നെയാണ്.
നിനക്കെന്നും നല്ല കവിതയെഴുതാൻ കഴിയട്ടെ..!
:)
ReplyDeleteഉറ്റവര്‍ + ഇവര്‍ + ഉടയവരും = ഉറ്റവരിവരുടയവരും.
ReplyDeleteമനസ്സിലാകാത്തതൊന്നും തെറ്റാണെന്ന് പറഞ്ഞുകളയരുതേ.
സഗീറിന്റെ കവിത അത്ര മോശമൊന്നുമല്ല. അതില്‍ വസ്തുതകളുണ്ട്. സഗീര്‍ തുടരൂ.