അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Saturday, October 10, 2009
കുന്തി ചെയ്ത തെറ്റ്
വേദജ്ഞരുമീദ്വിജരും,
പാണ്ഡവരുമീപുത്രരും,
പാഞ്ചാലരാജനുമീമാത്സ്യരാജനും,
ചേദിരാജനുമൊപ്പമീകൃഷണനും
നിറഞ്ഞ സദസിലല്ലയോ
ധൌമ്യനാകര്‍ണ്ണനെ
കഴിച്ചതാഅഗ്ന്യാഹൂതി!
സൂതനുമല്ലരാധേയനുമല്ലി_
പ്പോളിവന്‍ കൌന്തേയന്‍!
പാര്‍ശ്വത്തിലീപട്ടമഹിഷിയായ്ദ്രൌപതിയും
വെണ്‍ചാമരം വീശിയായുധിഷ്ഠിരനും
വെണ്‍കൊറ്റയായീഭീമസേനനും
ശ്വേതാശ്വരകടിഞ്ഞാണുമായീയര്‍ജ്ജുനനും
പാദപരിചര്യക്കായീഅഭിമന്യുവും.
അനുജ്ഞകള്‍ക്കായിനിന്നിടുന്നു
നകുലസഹദേവരുമീദ്രൌപതീപുത്രരും.
എന്തൊരു സുന്ദരസ്വപനമിതു_
നടന്നിരുന്നേല്‍
കുരുക്ഷേത്രയുദ്ധമെന്നൊരദ്ധ്യായ_
മില്ലാതാകുമായിരുന്നേനെ;
മഹാഭാരതത്തില്‍!
Subscribe to:
Post Comments (Atom)
യുദ്ധങ്ങള്‍ നാശങ്ങളേ ഉണ്ടാക്കാറുള്ളൂ;ഞാന്‍ അഹിംസയെ സ്നേഹിക്കുന്നു!അതിനാല്‍ എന്നെ നിങ്ങള്‍ക്ക് ഹിംസിക്കാം വരൂ...........
ReplyDeleteഒരു കവിതകൂടി നിങ്ങളിലേക്ക് സമര്‍പ്പിക്കുന്നു.
വൗ!!! സഗീര്‍......!
ReplyDeleteനീ നമിപ്പിച്ചു! സര്‍വ്വഗര്‍വ്വും ശമിച്ചു. .
തകർത്തു സഗിറെ,തകർത്ത്.
ReplyDeleteസഗീറിന്റെ സംസ്കൃതത്തിലുള്ള അഭിജ്ഞാന ശാകുന്തളം വരികളിൽ തെളിഞ്ഞ് കാണാൻ സാധിക്കുന്നുണ്ട്..:)
കുന്തി ചെയ്ത തെറ്റ്...
ReplyDeleteചിന്ത കൊള്ളാം....
കര്‍ണ്ണന്‍ കൂടെയില്ലതിരുന്നെന്കില്‍ ഒരിക്കലും ദുര്യോധനന്‍ യുദ്ധോദ്യുകതനാവുമായിരുന്നില്ല...
അപാരഫാഷാസ്വാധീനം തന്നെ,സഗീർ:)
ReplyDeleteഎന്റെ ചങ്ങാതീ,ഈ വഴി തന്നെ താങ്കളുടെ കവിതയ്ക്കു ചേരുന്നില്ല.ഭാഷയുടെ ഇത്തരം അതിവ്യായാമപദ്ധതികൾ ഇനിയെങ്കിലും ഉപേക്ഷിക്കുകയാണു താങ്കൾക്കു നല്ലത് എന്നാണെന്റെ അഭിപ്രായം.
ആശംസകൾ.
very good
ReplyDeleteസഗീര്‍, ഈ കവിതാപ്രതലോപരിതലത്തില്‍ നവീനമായി വന്നസ്ഥനാണു ഞാന്‍. അര്‍വ്വാചീനമായ ഈ മഹാഭാരതപ്രപഞ്ചകല്പനയീല്‍ മി.കൃഷ്ണന്‍ താങ്കളെ ഹിംസയുടെ പ്രവാഹോര്‍ജ്ജങ്ങളുടെ പ്രാക്തനങ്ങളായ പ്രഫുല്ലതകളില്‍ നിന്ന് പ്രരക്ഷിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
ReplyDeleteമലയാളഭാഷയെ ഉപേക്ഷിച്ചോ സഗീര്‍?
ReplyDeleteകുന്തിയുടെ ജാരസന്തതികള്‍ ഇല്ലാതിരുന്നെങ്കില്‍
ReplyDeleteമഹാഭാരതം തന്നെ ഇല്ലാതെ ഭാരതം
രക്ഷപ്പെട്ടേനെ !!!
പാണ്ഡുവിനെ ചതിച്ച തേവ്ടിശ്ശി.
മീദ്വിജരും,മീപുത്രരും,മീമാത്സ്യരാജനും,മീകൃഷണനും,ലീപട്ടമഹിഷി,യായുധിഷ്ഠിരനും,യായീഭീമസേനനും,മായീയര്‍ജ്ജുനനും,ക്കായീഅഭിമന്യുവും,മീദ്രൌപതീ....!!!!!!!!!!
ReplyDeleteഎന്തൊരു ഫീകര സ്വപനമിതു_
നടന്നിരുന്നേല്‍!!!!!!!!
മുത്തു സഗീറെ,
ഒരുകൊല്ലം മുന്‍പ് വല്യമ്മായി പറഞ്ഞിട്ടുതിരുത്താത്ത 'മീ' ബാധ നിന്നെ ജന്മജന്മാന്തരങ്ങളോളം വിടില്ലെന്നു തോന്നുന്നു. മീകൃഷ്ണന്റെ കൂട്ടത്തില്‍ വേറെയും കുറേ മീങ്കാരെയും മറ്റു പലജനുസ്സുകളേയും കണ്ടതുകൊണ്ടു പറഞ്ഞതാ ഷെമിക്കണേ.
മഹാഭാരതത്തെ രക്ഷിച്ചു കവിതയെ രക്ഷിക്കാന്‍ ഒരു യുദ്ധം വേണ്ടിവരുമോ?
ReplyDeleteപോരുതിക്കോളൂ......... ആശംസകള്‍
കൊള്ളാം. മോശമാക്കിയിട്ടില്ല :-)
ReplyDeleteമീ ചേര്‍ക്കണ്ടായിരുന്നു എന്ന് അഭിപ്രായമുണ്ട് മി. സഗീര്‍.
ഒന്ന് കൂടി. അല്പം വെള്ളെഴുത്തായതിനാല്‍ 'കുണ്ടി ചെയ്ത തെറ്റ്' എന്നാണു ആദ്യം വായിച്ചത്. heading വലിയ അക്ഷരമാക്കാന്‍ ശ്രദ്ധിക്കുമല്ലോ.
ReplyDeleteസമ്മതുച്ചിരിക്കുന്നു ഭായ്.
ReplyDeleteഇതുവരെ വായിച്ചതില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.
sakala kalaaaaa vallabhaneeeeeyyyyy
ReplyDeletegambeeeram.....
ഭാര്യ അടുത്തുള്ളതുകൊണ്ടാണെന്ന് തോന്നുന്നു സഗീര്‍ കവിതകള്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ്.
ReplyDeleteHey Mahabharathame...!
ReplyDeleteManoharam, Ashamsakal...!!!
സഗീര്‍ നല്ല കവിത:)
ReplyDelete, കാവലാന്‍ ആ മുത്തെ എന്നുള്ള വിളി നല്ലോം ബോധിച്ചു ;)
ആശയം കൊള്ളാം...പക്ഷെ യുദ്ധം നടക്കാന്‍ കര്‍ണ്ണന്‍ വേണമെന്നില്ല ...പകരക്കാരായി ആരെങ്കിലും കണ്ടേനെ ..അമേരിക്ക സദ്ദാമിനെ അടിച്ച കൂട്ട് ...അവിടെ രാസായുധം വേണമെന്നില്ല ...ഒരു തോന്നല്‍ മാത്രം മതി ...കഷ്ടകാലത്തിനു ഈ തോന്നലുകള്‍ ഇങ്ങനെ ലോകത്ത് എല്ലാ കാലത്തും ഉണ്ടായിക്കൊണ്ടും ഇരിക്കുന്നു ... എഴുത്ത് തുടരുക സുഹൃത്തേ .... പ്രിയ ജെസീനസഗീര്‍ ,അടുത്തിരുന്നു പാവപ്പെട്ടവന്‍റെ ഭാവനയെ ആട്ടി ഓടിക്കല്ലേ പെങ്ങളെ ...പാവം എഴുതിക്കൊട്ടെന്നു ....ന്താ ....
ReplyDeleteഹോ!മഹത്തരം,ഉദാത്തം,ഗംഭീരം.കുറച്ചു കഷ്ടപ്പെട്ടു കാണും മഹാകവി ഈ വിശിഷ്ട രചനയ്ക്ക്.കവിതയല്ലാത്തതെല്ലാമുണ്ടിതില്‍.എന്താണാവോ ഈ അഗ്ന്യാഹൂതി? അഗ്ന്യാഹുതിയാണു ശരി.ശ്വേതാശ്വരം എന്തെന്ന് മനസ്സിലായില്ല.വക്ഷസാംബുരം പോലത്തെ ഐറ്റം വല്ലതുമായിരിക്കും.കാവലാന്‍ പറഞ്ഞതു പോലെ മീദ്വിജരും,മീപുത്രരും,മീമാത്സ്യരാജനും,മീകൃഷണനും അങ്ങനെ കുറേ മീന്‍കാരും...ഹോ!ഇതൊക്കെയെഴുതി പ്രസിദ്ധീകരിക്കാനുള്ള അങ്ങയുടെ തൊലിക്കട്ടിക്ക് എന്റെ പ്രണാമം. സഗീര്‍ എന്തു കൊണ്ട് കവിതയെഴുതരുതെന്നതിന് ഒരൊറ്റ ഉദാഹരണം മതി.
ReplyDelete‘നിറഞ്ഞ സദസിലല്ലയോ
ധൌമ്യനാകര്‍ണ്ണനെ
കഴിച്ചതാഅഗ്ന്യാഹൂതി!‘ പ്രതിഭ ഏഴയലത്തു കൂടി പോകാത്തവന്‍ കവിതയെഴുതിയാല്‍ ഇങ്ങനിരിക്കും.മലയാള ഭാഷയുടെ ദുരന്തം.
ഈ സംസ്കൃത കവിതയെ ഉദാത്തം എന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും, തരക്കേടില്ല എന്നു വിശേഷിപ്പിക്കാം. പണ്ടു ആകാശവാണിയില്‍ സംസ്കൃ^തവാര്‍ത്തകളുടെ ഒരു നിത്യ ശ്രോതാവായിരുന്നതുമുതല്‍, എന്തോ ഈ ഭാഷയോടെനിക്ക് നികത്താനാവാത്ത ഒരു ബന്ധമുണ്ട്. കവിത മനസ്സിലായതും ഒരു പക്ഷേ ഈ സംസ്കൃത ജ്ഞാനം മൂലമാവാം.
ReplyDeleteപിന്നെ, കുരുക്ഷേത്രമില്ലായിരുന്നെങ്കില്‍ മഹാഭാരതമുണ്ടാവുമായിരുന്നില്ല എന്നു സൂചിപ്പിച്ചത്, ചാവക്കാടില്ലെങ്കില്‍ സഗീറുണ്ടാകുമായിരുന്നില്ല എന്നൊക്കെ പറയുമ്പോലെ, റാഡിക്കലായുള്ള റ്റെറ്മിനോളജികളുടെ ഒരു ഇന്റെറിം പരിപ്പു ഫ്രിക്ഷന്റെ ബഹിര്‍സ്ഫുരണമാണെന്നേ ഞാന്‍ പറയൂ. ചേലാങ്കചുറ്റോരങ്കണമതില്‍, കോമളാങ്ക്യാമങ്കന എന്നതിനെ മമതാ കുല്‍ക്കര്‍ണ്ണിയോടോ, നയന്താരയോടോ ഉപമിക്കുന്നതിലെ ഒരു ഐറണിയും, ഫിലോസഫിക്കല്‍ ഇന്‍ഡെഫനിറ്റീലിയവുമാണത്. ആത്യന്തികതയുടെ പരാജയമാണതെന്നാനു ഉപനിഷത്തുക്കള്‍ സൂചിപ്പിക്കുന്നത്. സഗീറിനു ഒരു പക്ഷേ ചേരുന്നത് ഈ ശൈലിയായിരിക്കാം എനിവേ, ഭാവുകങ്ങള്‍!
ബൈ ദ ഭൈ ഭായ് ബ്ലോഗില്‍ 4 വര്‍ഷമായല്ലേ.. കര്‍ത്താവെ!!
ചവച്ചു അരച്ച് അരച്ച് തിന്നു ..ന്നാലും ചില വരികള്‍ അത്ര അങ്ങട്ട് ദഹിച്ചില്ല ...അത്രയ്ക്ക് ഉണ്ടേ ഭാഷാ പ്രയോഗം ..:D
ReplyDelete