എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, October 11, 2009

ശരിയും തെറ്റും



ഉഴുതുമറിച്ചവര്‍
വിത്തെറിഞ്ഞവര്‍
ഭൂമിയില്‍
വിളവുകൊയ്തയി_
വരാണാകര്‍ഷകര്‍!

ജന്മിത്വ വംശഗാഥകള്‍
കേട്ടു മടുത്തിവര്‍
പണ്ടായുധം എടുത്തു!

ഇന്നത്തെ ബലിയാടുകളിവര്‍.

ഇന്നെല്ലാം തെറ്റെന്നേറ്റു
ചൊല്ലുന്നിവര്‍.

ഇന്നലത്തെ ശരി
ഇന്നത്തെ തെറ്റ്!

ഇന്നത്തെ തെറ്റ്
നാളത്തെ ശരി!

10 comments:

  1. ഹരിജനങ്ങളെ ഒരു നെല്ലിന്‌ ഒരു പെണ്ണും രണ്ട്‌ നെല്ലിന്‌ ഒരാണും ജന്‍മി സമ്പന്ന വര്‍ഗ്ഗം വാങ്ങിയിരുന്ന കാലം. ആദിവാസികളെയും, പിന്നോക്ക ജനവിഭാഗത്തെയും എന്നും സ്‌നേഹിക്കുകയും അവരുടെ ക്ഷേമത്തിന്‌ വേണ്ടി സ്വതന്ത്ര്യ ലബ്‌ധിക്ക്‌ മുമ്പ്‌തന്നെ പോരാടിയ നിസ്വാര്‍ത്ഥരും ധര്‍മ്മിഷ്‌ഠരുമായിരുന്നു കമ്മ്യൂണിസ്റ്റ്‌ പോരാളികള്‍.

    ആദിവാസി ജനവിഭാഗത്തെ ജന്മി മാടമ്പി സംഘങ്ങള്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കുണ്ടാത്തവരുംമായി സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക്‌ തള്ളി അറവ്‌ ശാലയിലേക്ക്‌ കൊണ്ടു പോകുന്ന മൃഗത്തെ പോലെ വില്‍പന ചരക്കായി മാറ്റിയ കാലത്ത്‌ ഹരിജനങ്ങളൊടൊത്ത്‌ പന്തിഭോജനം നടത്തുകയും അതിന്റെ പേരില്‍ അവരുടെ സമുദായം ഭ്രഷ്‌ട്‌ കല്‌പിച്ചു അകറ്റി നിര്‍ത്തിയെങ്കിലും വിപ്ലവകാരികള്‍ ഇതെല്ലാം അവഗണിച്ചു. എന്നാല്‍ ഇന്നോ?

    ഇന്ന് അവരുടെ പാര്‍ട്ടി പറയുന്നു അതെല്ലാം തെറ്റായിരുന്നുവെന്ന്!അതെല്ലാം കേട്ട് ഒന്നും ഉരിയാടാതെ ഇന്നും ചില അറവുമാടുകള്‍ ഈ ആലയത്തില്‍ കഴിയുന്നു ബലിയാടുകളിയിട്ട് അവര്‍ക്കായി ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു.

    ReplyDelete
  2. കമന്റുകളേ,
    നിങ്ങള്‍ പോലും അന്യന്റെ സ്വന്തമല്ലോ?

    "അന്യന്റെ മുതലിനെ കാംക്ഷിയ്ക്കരുത്...
    കൊലപാതകം നിങ്ങള്‍ ചെയ്യരുത്" സാംബശിവന്റെ കഥാപ്രസംഗത്തിലെ വരികളാ ഓര്‍മ്മവരുന്നത്.

    കവിയുടെ പൈലറ്റ് കമന്റിന്റെ സ്വന്തം തട്ടകം ദേണ്ടെ ഇവിടെ തന്നെയല്ലേ?

    ReplyDelete
  3. ഈ അഞ്ചലിന്റെ ഒരു കാര്യം..!

    "വിളവുകൊയ്തയി_
    വരാണാകര്‍ഷകര്‍!"- ഞാന്‍ വിചാരിച്ചു ഏതോ വരാണസിയിലെ എന്തോ കാര്യമാണ്‌ സഗീര്‍ അവതരിപ്പിക്കുന്നതെന്ന്..

    പ്രിയ സഗീര്‍ പണ്ടാരത്തില്‍..
    നീരസങ്ങള്‍ ഇങ്ങനെ കഷ്ടപ്പെട്ട് സമ്പാദിക്കരുത്..!

    ReplyDelete
  4. സഗീറും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നന്നാക്കാനിറങ്ങിയതാ?

    ReplyDelete
  5. കാലവര്‍ഷം കഴിഞ്ഞു ഇനി വസന്തം!
    സഗീര്‍ കവിതകള്‍ പൊട്ടി വിടരുന്ന കാലം.സഗീറെ നിന്റെ ആ രാധ കരി വര്‍ കണ്ണുനട്ടു കാത്തിരിക്കുന്നു, നിരാശപ്പെടുത്തരുത്.അസ്ഥിക്കഥയും കുന്തിക്കഥയും അസ്സലായിരുന്നു ഇതത്ര പോര,കഴിഞ്ഞ കൊല്ലത്തെ ഒരു ഗുമ്മുകിട്ടുന്നില്ല.

    ആരാധകരിവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്!!! കമന്റിട്ടവര്‍ ചുമ്മാനിന്നു ചുറ്റിക്കറങ്ങാതെ സ്ഥലം കാലിയാക്കേണ്ടതാണ്.

    ReplyDelete
  6. ശരികളും തെറ്റുകളും പരസ്പരം തിരിച്ചറിയും വരെ ഇങ്ങനെ തുടരുമായിരിക്കും....
    ഇത് കമ്യൂണിസ്റ്റ്‌ അപചയ കാലമാണെന്ന് തോന്നുന്നു..
    സമാനമായ ഒരു പോസ്റ്റ്‌,ഒരു കഥ ഞാനും എഴുതിയിട്ടുണ്ട്..വായിക്കണം..
    ചങ്ങലകളുടെ തത്വശാസ്ത്രം

    ReplyDelete
  7. അക്ഷരത്തെറ്റുകള്‍ പോലും സ്വന്തമല്ല എന്നുപറയൂ അഞ്ചല്‍ക്കാരാ.. തീണ്ടിക്കുണ്ടാത്തവരും ..ഈശ്വരാ കഷ്ടിച്ചു രക്ഷപെട്ടു :)

    ReplyDelete
  8. കുറച്ചെ ഉള്ളൂവെങ്കിലും ശക്ത്മായ വരികൾ..അല്ലെങ്കിലും നഞ്ഞെന്തിനു നാനാഴി...
    ലാൽ സലാം!!!

    ReplyDelete
  9. "ഇന്നലത്തെ ശരി
    ഇന്നത്തെ തെറ്റ്!

    ഇന്നത്തെ തെറ്റ്
    നാളത്തെ ശരി! "
    ഈ ബ്ലോഗ്ഗെഴുത്ത്‌ പോലും നാളത്തെ "തെറ്റും ,ശരിയും "ആകാം .....ഒരാളുടെ തെറ്റ് മറ്റൊരാള്‍ക്ക്‌ ശരിയും ആകാം ...കൊള്ളാം . പിന്നെ ഒരു കാര്യം സഗീറും "സിന്ടിക്കേട്" ആണോന്നൊരു സന്തേഹം ഭൂതത്തിനുണ്ട്...കാര്യം ഒക്കെ ശരി നമ്മുടെ സെക്രട്ടറി ഈ കവിത കാണേണ്ട ...

    ReplyDelete
  10. കമന്റുകള്‍ പോലും കോപ്പി പെയ്‌സ്റ്റ്!(പച്ച മലയാളത്തില്‍ ‘മോഷണം’).വല്ലാത്തൊരവതാരം തന്നെ സഗീര്‍ നീ. തുടക്കം കണ്ടപ്പോള്‍ എന്തോ മഹാ സംഭവമാണെന്നു വിചാരിച്ചു.സഗീറിയന്‍ ശൈലിയില്‍,സഗീറിനു മാത്രം കഴിയുന്ന ശൈലിയിലുള്ള ഒടുക്കം കണ്ടപ്പോള്‍ എല്ലാ വിചാരവും സ്വാഹ!
    ഇന്നലത്തെ ശരി
    ഇന്നത്തെ തെറ്റ്!

    ഇന്നത്തെ തെറ്റ്
    നാളത്തെ ശരി! ഹ ഹ ഹ ഹാ....
    ഇങ്ങനെഴുതാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്കും കഴിയും. എന്റെ അഭിപ്രായത്തില്‍ സഗീറിന്റെ ഭാര്യ ഇതിലും ഭേദമായി എഴുതുമെന്നു തോന്നുന്നു.ഭാര്യയെക്കൊണ്ടെഴുതിച്ചിട്ടെങ്കിലും തരക്കേടില്ലാത്ത ഒന്ന് പ്രസിദ്ധീകരിച്ചു കൂടേ ചങ്ങാതീ?

    ReplyDelete