എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, January 31, 2010

കളിയും കാര്യവും



ആകസ്മികമായി
ബാധിച്ച
എച്ച്1 എന്‍1 പോലെ
ഒരു ജ്വരമായിരുന്നു
എനിക്ക് ടെന്നീസ്.

മിനിസ്ക്രീനിലെ
മിനിസ്കേര്‍ട്ട്
ഷോട്ടുകളില്‍
കോരിത്തരിച്ചും
മിഴികൂര്‍പ്പിച്ചുമിരുന്നത്
കളിയില്‍ ഇന്ത്യ
ജയിച്ചു കയറുന്നത്
കാണാനായിരുന്നല്ലോ!

സാനിയയുടെ
കുതിപ്പുകളില്‍
ശ്വാസം പിടിച്ചും
പന്തിളക്കങ്ങളില്‍
താളം പിടിച്ചും
പുലരുവോളമുറക്കമിളച്ചു!

പിറ്റേന്നുപുലര്‍ച്ചെ,
പത്രതാളുകള്‍ പരതുമ്പോഴാണ്
കാര്യം മനസിലായത്
പ്രകടനം നന്നായതുകൊണ്ടുമാത്രം
കളി ജയിക്കില്ലെന്ന്!.

ഈ കവിത ഫെബ്രുവരി ലക്കത്തിലെ പാഥേയത്തിലും വായിക്കാം

15 comments:

  1. ഒരു കവിത പോസ്റ്റുന്നു,അഭിപ്രായം അറീക്കുമല്ലോ?

    ReplyDelete
  2. ആ സത്യം മനസ്സിലാക്കാന്‍ സഗീറിനു പിറ്റേന്നത്തെ പത്രം വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നോ..?

    ഒരു നഗ്നമായ സത്യം മാത്രമല്ലേ അത്..?

    നന്നായി..

    ReplyDelete
  3. entho saniyaye enikku istamalla...pakshe kavithayude udesham nannayi...

    ReplyDelete
  4. ഉറക്കം കെടുത്തിയ ഒരു ആവേശം പക്ഷെ എന്ത് ചെയ്യാം

    ReplyDelete
  5. പന്തിളക്കങ്ങളില്‍.. കണ്ണുകള്‍ ദ്രുതഗതിയില്‍ ചലിക്കുമ്പോള്‍ ..
    എന്താണേതാണ് പന്തു , ഇതിലേതു കളിയേത് കാര്യമെന്നു പോലും
    ഒരു വേള പ്രജ്ഞയില്‍ വേര്‍തിരിക്കാനാവാത്ത ചില
    മിന്നലാട്ടങ്ങലോരുക്കുമിക്കളിയെ എനിക്കെന്തിഷ്ടമാണെന്നോ..

    ReplyDelete
  6. ഹ ഹ.....കളി കണ്ടാലല്ലേ മനസ്സിലാവൂ...ഇല്ലെല്‍ പിറ്റെ ദിവസത്തെ പത്രം വരെ കാക്കേണ്ടി വരും.... നന്നായി..... :‌‌-)

    ReplyDelete
  7. ടെന്നീസില്‍ സാനിയാ
    നമുക്കിഷ്ടം മേനിയാ
    ഇതെല്ലാമൊരു മാനിയാ

    ReplyDelete
  8. സത്യം പറയട്ടെ സഗീര്‍, സാനിയയുടെ ഡ്രസ്സിനെ പറ്റി ചില കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നത് മതപരമായ എതിര്‍പ്പ് എന്ന നിലയില്‍ അവഗണിക്കാം, പക്ഷെ ഉടുപ്പിന് ഇറക്കം അല്പം കൂടിയുണ്ടായിരുന്നെങ്കില്‍ കളിയില്‍ മാത്രം ശ്രദ്ധിക്കാമല്ലൊ എന്ന് എനിക്ക് പോലും തോന്നിയിരുന്നു. അങ്ങനെ എത്രയോ പേരുടെ തോന്നലുകള്‍ ഈ കവിതയില്‍ ഘനീഭവിച്ചിട്ടുണ്ട് അറിഞ്ഞോ അറിയാതെയോ. എന്തായാലും കവിത കലക്കി. സൂപ്പര്‍!

    ReplyDelete
  9. Sania muthal puthan samoohathile sthri ratnangal vare marru marrakkanum muttinu thazheyulla vasthram dharikkanum marrakkumbol kaliyum kaliyile karyavum anyamavunnu.. mugham nashapedunna sthrithwam! sthri innu poornamayum commercialize cheyyapettu kondirikkunna oru 'Product' aayimattapedunnu.. mahaneeya sthrithwthinte swathanthrya bodhavum, aathmabodhavum nammudey charithrangalilum puranangalilum undu... avaranu utharavaditva bodhmulla oru samoohathinu marga darshikallavunnathu... mamsa nibadhamalla ragam ennu padiya maha kavikku vandanam...karyamavenda kallikal nammal eniyum tholkkathirikkatte..

    ReplyDelete
  10. കളിയില്‍ അല്പം കാര്യം

    ReplyDelete
  11. നല്ല കവിത ഇഷ്ടമായി.

    ReplyDelete
  12. അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുക്കാര്‍ക്കും നന്ദി.തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  13. Manyathayude mugammoodiyaninhu nadakkunna samskara soonyanaya vrithiketta manushyante dushta cheythukalkkethil orupadavalakatte sageerinte thoolitIm.......wish u all the best

    ReplyDelete
  14. നന്ദി റൈഹാന നസീര്‍,ഇനിയും ഈ വഴി വരിക

    ReplyDelete