
ഗര്‍ഭപാത്രമാകുന്ന പെട്ടിയില്‍ നിന്ന്
ആശുപത്രിയാകുന്ന പെട്ടിയിലേക്ക്
ആശുപത്രിയാകുന്ന പെട്ടിയില്‍ നിന്ന്
വീടകുന്ന പെട്ടിയിലേക്ക്
വീടകുന്ന പെട്ടിയില്‍ നിന്ന്
കാറാകുന്ന പെട്ടിയിലേക്ക്
കാറാകുന്ന പെട്ടിയില്‍ നിന്ന്
ഓഫിസാകുന്ന പെട്ടിയിലേക്ക്
പെട്ടിയില്‍ നിന്ന് പെട്ടിയിലേക്ക്
ഒഴുകി നടക്കവേ,
ഞാനറിയാതെ
ഒരു പെട്ടിയിലേക്കിറങ്ങി!
പിന്നെ ഒരു പെട്ടികുഴിയിലേക്കും!
പെട്ടിയില്‍ നിന്ന് പെട്ടിയിലേക്ക് ........ഒരു പുതിയ കവിത
ReplyDeletevery good sageer
ReplyDeleteജീവിതം എന്ന സത്യത്തെ തികച്ചും വ്യത്യസ്ഥമായൊരു കോണിലൂടെ നോക്കികണ്ടിരിക്കുന്നു..
ReplyDeleteഅഭിനന്ദനങ്ങള്‍...
ആദ്യത്തെ പെട്ടിയിലെത്തിയത് നാമറിയാതെ ..
ReplyDeleteഅവസാനത്തെ പെട്ടിയിലെത്തുന്നത് നാമാഗ്രഹിക്കാതെ...
പെട്ടിയില്‍ നിന്നും പെട്ടിയിലേക്കൊരു പെണ്ടുലമാടുന്നു
ജീവിതം ഇത് ജീവിതം
Good one
ReplyDeletePetti jeevitham .
പെട്ടിയില്‍ നിന്ന് പെട്ടിയിലേക്ക്
ReplyDeleteഒഴുകി നടക്കവേ,
ഞാനറിയാതെ
ഒരു പെട്ടിയിലേക്കിറങ്ങി!
അറിഞ്ഞാലും തടുക്കാനൊക്കില്ലല്ലോ !
പെട്ടിയില്‍ നിന്ന് തുടങ്ങി പെട്ടിയില്‍ തീരും ഈ യാത്ര. ഇടയ്ക്ക് മണ്ണിലേക്കിറങ്ങി നടക്കാന്‍ ഒരോര്‍മ്മപ്പെടുത്തലായി ഈ കവിത.
ReplyDeleteഒരു പെട്ടിയിലുമൊതുങ്ങാത്ത മോഹങ്ങളുമായി പെട്ടികളിലൂടെ യാത്രചെയ്ത് പെട്ടുപോകുന്ന ജീവിതങ്ങള്‍!
ReplyDeleteനല്ല കവിത.
This comment has been removed by the author.
ReplyDelete:)
ReplyDeleteജീവിത്തിന്റെ നൈമിഷികത നന്നായി പ്രതിഫലിക്കുന്ന ഒരു കവിത.
ReplyDeleteഅഭിനന്ദനങ്ങള്‍.
പിന്നെ,(ഒരു വിയോജിപ്പ് രേഖപ്പെടുത്തികൊള്ളട്ടെ)
സ്ഥാപിത-താല്പ്പര്യക്കാര്‍ കെട്ടിപൊക്കി കൊണ്ടുവന്ന പ്രണയദിനത്തിന് നമ്മളും ചുവപ്പ് പരവതാനി വിരിക്കണോ?
ഇതൊന്നു മാത്രം ഒരിക്കലും പൂട്ടാത്ത പെട്ടി ..
ReplyDeleteനല്ല കവിത ഇഷ്ടമായി.
ReplyDeleteപെട്ടിയില്‍ നിന്ന് പുറത്തുകടക്കാനാവാതെ ആധുനിക മനുഷ്യന്‍ ഒരു പെട്ടീയുല്‍ ജീവിക്കുന്നുവെന്ന് മനസിലാക്കിതരുന്നു ഈ കവിത.അഭിനന്ദങ്ങള്‍.നന്ദി
ReplyDeleteഅഭിപ്രായം അറിയിച്ച എല്ലാ കൂട്ടുക്കാര്‍ക്കും നന്ദി.തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ReplyDeleteവളരെ അധികം വരികളിലൂടെ ഇനിയും അനേകം പെട്ടികള്‍ തുറന്നു കാട്ടാം എന്ന് അറിഞ്ഞു കൊണ്ടു തന്നെ പെട്ടികളുടെ വലുപ്പതെക്കാള്‍ പെട്ടിയുടെ ഉള്ളു അറിയിക്കാന്‍ വായനക്കാരെ
ReplyDeleteവ്യക്തമായി ക്ഷണിക്കുന്ന മനോഹരമായ ചിന്ത. ആശംസകള്‍.
ഈ വഴി കാട്ടിതന്ന തണലിനു നന്ദി.ഈ വെള്ളി നക്ഷത്രം ഇനിയും ബുലോകതിലും ഭൂ ലോകത്തിലും പ്രഭ ചൊരിയട്ടെ.
:)
ReplyDelete