എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, February 17, 2010

ബുര്‍ജ് ഖലീഫകല്ലുകള്‍ ചേര്‍ത്തുവെച്ചൊരു

ചുവരുണ്ടാക്കി

ചുവരുകള്‍ ചേര്‍ത്തുവെച്ചൊരു

ഗോപുരമുണ്ടാക്കി

ഗോപുരനെറുകയില്‍ നിന്നു

താഴോട്ട് നോക്കവേ

ഞാനും ഭൂമിയുമായെന്തു ദൂരം!

എന്നിട്ടും ഞാനതിന്‍ അന്തേവാസി!!.

20 comments:

 1. ഈ കല്ലുകള്‍ക്ക് , ചുവരുകള്‍ക്ക് , അതില്‍ വീണലിഞ്ഞ വിയര്‍പ്പുതുള്ളികള്‍ക്ക് ഏതേതു നാടിന്റെ, ഭാഷയുടെ , സംസ്കാരത്തിന്റെ , മോഹങ്ങളുടെ , മോഹഭംഗങ്ങളുടെ സമ്മിശ്ര ഗന്ധങ്ങള്‍ ..

  ReplyDelete
 2. ഏതിനന്തേവാസിയെന്നാ..? ഭൂമിക്കോ ബര്‍ജുദിബായ്ക്കോ....

  എന്ത് കിട്ടിയാലും അപ്പൊ എടുത്തങ്ങ് കവിതയുണ്ടാക്കൂവാനുള്ള സഗീറിന്റെ കഴിവ്...ങൂം... സമ്മതിച്ചേ

  ReplyDelete
 3. നല്ല കവിത ഇഷ്ടമായി.

  ReplyDelete
 4. സുനിൽ പെരുമ്പാവൂരിന്റെ കമന്റിൽ കവിത.. കവിതയിൽ അതിനുള്ള കമന്റ്..

  ReplyDelete
 5. sageer,, manassilaayilla

  burju khaleefa???????

  @
  sunil perumbaavooor,,, nannaayi,,

  ReplyDelete
 6. ഈ കവിത ഉള്ളിലുയര്‍ത്തിയ ചില ചോദ്യങ്ങള്‍.


  ബുര്‍ജ് ദുബായിക്ക് ഉപയോഗിച്ച താബൂക്ക് കട്ടകളെ കല്ലെന്ന് വിളികാവോ... ഉപ്പോളം വരുമോ ഉപ്പിലിട്ടത്.കരുത്തോടെ നില നിര്‍ത്തുന്ന ഉരുക്ക് ഫലകങ്ങളെ കവി എന്തേ മറന്ന് കളഞ്ഞത്... അകത്ത് നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന വിശാലമായ ആകാശവും മരുഭൂമിയുടെ സൌന്ദര്യവും കവിയെ സ്വാധീനിക്കാതിരുന്നത്. അതിന്റെ തൊട്ടപ്പുറത്തെ ബ്രിഡ്ജിനടുത്തെ പെപ്സി കമ്പനി നടത്തുന്ന ആഗോള ജല ചൂഷണത്തെ കുറിച്ച് കവി മറന്ന് പോയോ. കണ്ണെത്തും ദൂരത്ത് കാണുന്ന സത് വയിലെ പാതി പൊളിച്ച വില്ലകള്‍ കവിയുടെ ഉള്ളം പൊള്ളിക്കേണ്ടതല്ലേ. തൊട്ട് താഴേ ശൈഖ് സായിദ് റോഡിലെ ട്രാഫിക്കില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ ചൂട് എന്തേ കവി മനസ്സ് ഏറ്റെടുക്കുന്നില്ല.

  എന്നിട്ടും ഭൂമിയുമായുള്ള ദൂരമളക്കുന്നതില്‍ നിന്ന് കവി സ്വാര്‍ത്ഥനാണെന്ന് മനസ്സിലാവുന്നു.

  ഓടോ : സാമ്പത്തിക മാന്ദ്യം ചിലപ്പോഴൊക്കെ ഇങ്ങനെയാ ...

  ReplyDelete
 7. നരകത്തിന്റെ ശില്പി
  ================

  കല്ലുകള്‍ ചേര്‍ത്തുവെച്ചൊരു
  ചുവരുണ്ടാക്കി

  ചുവരുകള്‍ ചേര്‍ത്തുവെച്ചൊരു
  കൂരയുണ്ടാക്കി

  കൂരകള്‍ ചേര്‍ത്തുവെച്ചൊരു
  ഗ്രാമമുണ്ടാക്കി

  ഗ്രാമം വളര്‍ന്നൊരു നഗരമായി

  നഗരം ജനങ്ങളാല്‍ തിങ്ങി

  പിന്നീടതൊരു നരകമായി!.
  ----------------------------

  ഈ കവിതയും സഗീറിന്റെത് തന്നെയാണല്ലോ. എന്തേ സ്വന്തം കവിതകള്‍ക്ക് പാരഡി എഴുതി തുടങ്ങിയോ? :)
  എനിക്കിഷ്ടമായത് ഓര്ജിനലാണ്.

  @സുനില്‍: കമന്റു കോളത്തിലാണോ കവിതയെഴുത്ത്! :)

  ReplyDelete
 8. സുനില്‍:ഈ കല്ലുകള്‍ക്ക് , ചുവരുകള്‍ക്ക് , അതില്‍ വീണലിഞ്ഞ വിയര്‍പ്പുതുള്ളികള്‍ക്ക് ഏതേതു നാടിന്റെ, ഭാഷയുടെ , സംസ്കാരത്തിന്റെ , മോഹങ്ങളുടെ , മോഹഭംഗങ്ങളുടെ സമ്മിശ്ര ഗന്ധങ്ങള്‍....... എല്ലാം ചേര്‍ന്നതല്ലേ നമ്മള്‍!

  ReplyDelete
 9. നജീം:ആദ്യം നമ്മള്‍ പിന്നെ ബുര്‍ജ് ഖലീഫ.

  ReplyDelete
 10. റിയാസ്:ആദ്യം പറഞ്ഞു കേട്ട പേര്‍ ബുര്‍ജ് ദുബായ് എന്നായിരുന്നു.ഉത്ഘാടനവേളയില്‍ അതിന്റെ പേര്‍ ബുര്‍ജ് ഖലീഫ എന്നാണ് എഴുതി കണ്ടത്.

  ReplyDelete
 11. ഇത്തിരിവെട്ടം:ബുര്‍ജ് ദുബായിക്ക് ഉപയോഗിച്ച താബൂക്ക് കട്ടകളെ കല്ലെന്ന് വിളികാവോ... ഉപ്പോളം വരുമോ ഉപ്പിലിട്ടത്.കരുത്തോടെ നില നിര്‍ത്തുന്ന ഉരുക്ക് ഫലകങ്ങളെ കവി എന്തേ മറന്ന് കളഞ്ഞത്... അകത്ത് നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന വിശാലമായ ആകാശവും മരുഭൂമിയുടെ സൌന്ദര്യവും കവിയെ സ്വാധീനിക്കാതിരുന്നത്. അതിന്റെ തൊട്ടപ്പുറത്തെ ബ്രിഡ്ജിനടുത്തെ പെപ്സി കമ്പനി നടത്തുന്ന ആഗോള ജല ചൂഷണത്തെ കുറിച്ച് കവി മറന്ന് പോയോ. കണ്ണെത്തും ദൂരത്ത് കാണുന്ന സത് വയിലെ പാതി പൊളിച്ച വില്ലകള്‍ കവിയുടെ ഉള്ളം പൊള്ളിക്കേണ്ടതല്ലേ. തൊട്ട് താഴേ ശൈഖ് സായിദ് റോഡിലെ ട്രാഫിക്കില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ ചൂട് എന്തേ കവി മനസ്സ് ഏറ്റെടുക്കുന്നില്ല.ഇതൊന്നും മറന്നതും കാണാതെയുമല്ല.മറ്റൊരവസരത്തില്‍ മറ്റൊരു വിഷയത്തില്‍ എഴുതാം.പിന്നെ ഭൂമിയുമായുള്ള ദൂരമളക്കുന്നതില്‍ നിന്ന് കവി സ്വാര്‍ത്ഥനായതിനാലല്ല!മറിച്ച് നിസ്‌ഹായനായതിന്നാലാണ്.

  ReplyDelete
 12. ശ്രദ്ധേയന്‍:അത് എന്റെതു തന്നെയാണ്.അതിലെ ആദ്യവരികള്‍ ഞാന്‍ ഈ കവിതയില്‍ ആവര്‍ത്തിച്ചുവെന്നുമാത്രം അല്ലാതെ പാരഡിയൊന്നുമല്ല.

  ReplyDelete
 13. തിരൂര്‍ക്കാരന്‍:ചോദ്യചിഹ്നം കൊണ്ട് ഉദേശിച്ചതെന്താണെന്നു മനസിലായില്ല!

  ReplyDelete
 14. കവിത വായിച്ച് അഭിപ്രായം എഴുതിയ നല്ല വായനക്കാര്‍ക്ക് എന്റെ നന്ദി പ്രകാശിപ്പിക്കുന്നു.ഇനിയും ഈ വഴിയില്‍ വരികയും എനിക്ക് വേണ്ട പ്രചോതനങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ,ഒരിക്കല്‍ കൂടി നന്ദി

  ReplyDelete
 15. dear sageer,,
  charli chaplin kalikkukayallennu thonnunnu,
  Dubayil, athum burju khaleefayude 2km doorath irikkunna enikk aa peril samsayamundaavilla ennu thaaangalkku bodhyam undaavumennu chinthichupoyi..  ee kavithayum burju khaleefayum thammil bandham onnum kaanan pattunnilla...


  oru building ennathilupari UAE yude prathyekich Dubai yude abhimaana sthambhamaayittaanu ellaavarum ithine vilayiruthi porunnath, financial crisis pidichu kulukkiyappozhum media kal ath paramaavathi aaghozhichappozhum HH SHK Mohd nte changooottamaanu ee burj Khaleefa ye verittu nirthunnath,,,  athilellaamupari, Kavitha aavrthikkappettuvo enna doubt um illathirunnilla
  as shradheyan said...

  sageerinu ennum ore vishayangalaanu..


  onnukil shuklavarsham... allengil entho oru narakamo maranamo...
  athre ullooo

  ReplyDelete
 16. പ്രിയ റിയാസ്,ഞാന്‍ ഒരു വാക്ക് യുദ്ധത്തിനായുള്ള തയ്യാറെടുപ്പിലല്ല!കവിതയുടെ തലേകെട്ടും,ചിത്രവും,കവിതയും പരസ്പരം ചേര്‍ച്ചയുണ്ടോ ഇല്ലയോ എന്നത് വായനക്കാരെ എങ്ങിനെ ഈ കവിത സംവദിക്കുന്നു എന്നതനുസരിച്ചായിരിക്കും.എനിക്ക് അതില്‍ ഒരു പൊരുത്തകേടും തോന്നിയില്ല!ഇനി ആവര്‍ത്തനം,അതിനു ഞാന്‍ ശ്രദ്ധേയനോട് പറഞ്ഞു കഴിഞ്ഞതാണ്.ഇനി ഒരേ വിഷയങ്ങള്‍ അത് ഈ കവിതാബ്ലോഗിലൂടെ നഗ്നമായി നിങ്ങളുടെ മുന്നിലൂടെ സഞ്ചരിക്കുകയാണല്ലോ?

  ReplyDelete