"അന്നത്തിനായൊരുന്നാളേ-
തോയൊരുയാചകനൊ-
രണനല്‍കിയില്ലേ ഞാന്‍!''
അഗ്നികുണ്ഡത്തിലെ
ക്ഷീരം വറ്റിയ മുലകള്‍
കരയുന്നു.
ദൈവം കൊഴിഞ്ഞ
പല്ലുകളിലേക്കിറക്കി
കൊടുത്തു ആ ഒരണ!
അണയില്‍ പിടിച്ചാതിമിരം
മുകളിലോട്ടു കയറവേ;
ഊന്നുവടി താങ്ങിയ
കാലുകളിലതാ
വെറെ രണ്ടുപേര്‍!
"അങ്ങിനെ ഞാനായിട്ടു
നിങ്ങളങ്ങിനെ സുഖിക്കേണ്ട''
സഫലമാകാത്ത മോഹം
അവരോടുചൊല്ലി.
നഷ്ടമായ അണ തിരിച്ചു
കിട്ടിയ യാചകന്‍ ദൈവത്തിനു
സ്തുതി ചൊല്ലി!
അതെ സ്ഥിരം സബ്ജക്റ്റ്!(ആര്‍ബിയുടെ ഭാഷയില്‍)പക്ഷെ നിങ്ങള്‍ വായനക്കാര്‍ തീരുമാനിക്കുക.അല്ലാതെ എന്തു പറയാനാല്ലേ?
ReplyDeleteകവിത 'ഇഷ്ട'മായി
ReplyDeleteവായിച്ച്ചിരുന്നില്ലേല്‍ 'നഷ്ട'മായിപ്പോയേനെ..
പലതും എന്റെ മരത്തലയില്‍ കേറിയില്ല
'കഷ്ടം'എന്നല്ലാതെ എന്ത് പറയാന്‍!!
enikkonnum manassilaayilla...
ReplyDeleteonnooodi vaayichappo mula ennu manassilaayi
agnikugundam ennathum,..
enthaa udheshichath,....???
റിയാസ്,മുലയും,അഗ്നികുണ്ഡവും മനസിലായല്ലോ?ഞാന്‍ സംതൃപ്തനായി.പിന്നെ ഈ കവിതയില്‍ പറയുന്ന മറ്റുകാര്യങ്ങള്‍ എല്ലാം ഒരു കിളവിയുടെ പര്യായങ്ങള്‍ മാത്രം!ഉദാ:-ക്ഷീരം വറ്റിയ മുലകള്‍, കൊഴിഞ്ഞപല്ലുകള്‍, തിമിരം, ഊന്നുവടി താങ്ങിയ
ReplyDeleteകാലുകള്‍ തുടങ്ങിയവ. ഇനി ഇതില്‍ അടങ്ങിയ കഥയും പറഞ്ഞേക്കാം!ഒരു കിളവി മരണാന്തരം നരകത്തിലെത്തുന്നു.അവര്‍ ദൈവത്തോട് ഞാന്‍ പണ്ടെങ്ങോ ആര്‍ക്കോ നല്‍കിയ ഒരു അണയെ കുറിച്ചു പറയുന്നു.അതുകേട്ട ദൈവം ആ അണയില്‍ പിടിച്ചു അവര്‍ രക്ഷപ്പെടട്ടെ എന്നു നിനച്ച് നല്‍കിയ അണയില്‍ പിടിച്ചവര്‍ രക്ഷപെടുന്ന സമയത്ത് അവരുടെ കാലില്‍ രണ്ടു പേര്‍ തൂങ്ങി. ഞാന്‍ രക്ഷപ്പെട്ടിലെങ്കിലും വേണ്ട അവര്‍ അങ്ങിനെ രക്ഷപ്പെട്ടുകൂടാ!ഇതാണ് സഫലമാകാത്ത മോഹം.നാണയം ദൈവം ആപഴയ യാചകനുതിരികെ നല്‍കുമ്പോള്‍ തീര്‍ച്ചയായും അയാള്‍ ദൈവത്തിനു
സ്തുതി ചൊല്ലും.ഇത്രയും മതിയാകും എന്നു കരുതട്ടെ പ്രിയ കൂട്ടുകാരാ!....കഷ്ട്ടം!ഒപ്പം നഷ്ടവും.
തണല്‍,കമേന്റിലെ കവിത 'ഇഷ്ട'മായി
ReplyDeleteവായിച്ച്ചിരുന്നില്ലേല്‍ 'നഷ്ട'മായിപ്പോയേനെ..
പലതും എന്റെ മരത്തലയില്‍ കേറിയില്ല
'കഷ്ടം'എന്നല്ലാതെ എന്ത് പറയാന്‍!!ഈ
കുട്ടികവിത കലക്കി
സോനാ,അങ്ങിനെയൊന്നും വിളിക്കാന്‍ മാത്രം ഇതിലൊന്നുമില്ലെന്ന് ഞാന്‍ റിയാസിനു നല്‍കിയ മറുപടി വായിച്ചാല്‍ അറിയാം
ReplyDeleteസഗീറെ കലക്കന്‍ ! :O
ReplyDeleteസത്യം പറയട്ടെ ഒന്നും മനസ്സിലായില്ല.. സഗീറിന്റെ കമന്റ് വായിച്ചു എന്നാ ഒന്നൂടെ വായിച്ചാല്‍ ചിലപ്പോ മനസ്സിലായാലോ എന്നോര്‍ത്ത് വീണ്ടും വായിച്ചു.. എന്നിട്ടും തഥൈവ...
ReplyDeleteഅതില്‍ നിന്നും ഒരു കാര്യം മനസ്സിലായി...
ആധുനിക കവികളുടെ ഗണത്തിലേക്ക് ഒരു സഗീറ് കൂടി.. വാക്കുകള്‍ക്കൊണ്ട് അമ്മാനമാടുന്ന അത്യന്താധുനികന്‍... :)
കീപ്പിറ്റപ്പേ...
നജീം,ഈ കവിതയില്‍ പറയുന്ന മറ്റുകാര്യങ്ങള്‍ എല്ലാം ഒരു കിളവിയുടെ പര്യായങ്ങള്‍ മാത്രം!ഉദാ:-ക്ഷീരം വറ്റിയ മുലകള്‍, കൊഴിഞ്ഞപല്ലുകള്‍, തിമിരം, ഊന്നുവടി താങ്ങിയ
ReplyDeleteകാലുകള്‍ തുടങ്ങിയവ. ഇനി ഇതില്‍ അടങ്ങിയ കഥയും പറഞ്ഞേക്കാം!ഒരു കിളവി മരണാന്തരം നരകത്തിലെത്തുന്നു.അവര്‍ ദൈവത്തോട് ഞാന്‍ പണ്ടെങ്ങോ ആര്‍ക്കോ നല്‍കിയ ഒരു അണയെ കുറിച്ചു പറയുന്നു.അതുകേട്ട ദൈവം ആ അണയില്‍ പിടിച്ചു അവര്‍ രക്ഷപ്പെടട്ടെ എന്നു നിനച്ച് നല്‍കിയ അണയില്‍ പിടിച്ചവര്‍ രക്ഷപെടുന്ന സമയത്ത് അവരുടെ കാലില്‍ രണ്ടു പേര്‍ തൂങ്ങി. ഞാന്‍ രക്ഷപ്പെട്ടിലെങ്കിലും വേണ്ട അവര്‍ അങ്ങിനെ രക്ഷപ്പെട്ടുകൂടാ!ഇതാണ് സഫലമാകാത്ത മോഹം.നാണയം ദൈവം ആപഴയ യാചകനുതിരികെ നല്‍കുമ്പോള്‍ തീര്‍ച്ചയായും അയാള്‍ ദൈവത്തിനു സ്തുതി ചൊല്ലും.
ആധുനിക കവികളുടെ ഗണത്തിലേക്ക് ഒരു സഗീറ് കൂടി.. വാക്കുകള്‍ക്കൊണ്ട് അമ്മാനമാടുന്ന അത്യന്താധുനികന്‍ എന്നൊന്നും പറഞ്ഞ് എന്നെ പുളകം കൊളിക്കല്ലേ!
കൊള്ളാം അണ്ണാ അണ്ണന്‍റെ കവിതകള്‍ എന്നെപ്പോലെ ബ്ളോഗിങ്ങില്‍ പുതിയവര്‍ക്ക് പ്രചോദനമാണ്‍
ReplyDeleteഹരിമതിലകം
ഹൊ എന്നാലും ഇത്രയും വേണായിരുന്നോ?? ഒരു കിളവിയെ!!!
ReplyDeleteനന്ദന കവിത ശരിക്കും മനസ്സിലാക്കി വായിച്ചുവോ എന്നു ഞാന്‍ സംശയിക്കുന്നു.അതോ വെറുതെ എന്തോ പറയാനായി എന്തോ എഴുതിയതോ?ഞാന്‍ പറഞ്ഞത് ആ കിളവിയുടെ ഹൃദയവിശാലത എത്ര മാത്രം എന്നു മനസിലാക്കിയോ എന്നു ഞാന്‍ സംശയിക്കുന്നുവെന്നാണ്!ഇത്തരക്കാരെ ഇങ്ങനെ ഉപമിച്ചില്ലയെങ്കിലാ കുഴപ്പം.എന്തായാലും നന്ദി,ഇനിയും ഈ വഴി വരുമെന്നു കരുതുന്നു.
ReplyDeleteകവലാനും,ഹരിക്കും നന്ദി ഒപ്പം ഈ വഴി ഇനിയും വരുമെന്നു കരുതുന്നു.
ReplyDeleteആചാര്യന്റെ നിരൂപണം
ReplyDelete