എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, March 14, 2010

യാത്രാമൊഴി



ഗിരീഷ് പുത്തഞ്ചേരിക്ക് യാത്രാമൊഴി നേര്‍ന്നുകൊണ്ട് ഞാന്‍ പാഥേയം മാര്‍ച്ച് ലക്കത്തില്‍ എഴുതിയ കവിത

വീണ്ടുമൊരു സൂര്യകിരണമസ്തമിച്ചുപോയ്‌;
കാവ്യകുലപതി ഇനിയോര്‍മ്മകള്‍ മാത്രം.
ദീപ്തമാം ഓര്‍മ്മകള്‍ മാത്രം.

ആ കാവ്യാനുരാഗത്തിനറുതിയായ്‌;
അലിവിന്‍ ദീപം പൊലിഞ്ഞു
അസ്തമിച്ചുപോയാ പദവിസ്വനം.
എല്ലാം ഇരുളില്‍ അലിഞ്ഞു!

ഇല്ല, ഇനിയാ കാ‍വ്യമെന്ന
സത്യം, മറന്നു ഒരു വേള.

മൂകമാം അന്തരീക്ഷത്തില്‍
വീണുടഞ്ഞ സൂര്യകിരീടത്തിനോടു-
വിടചൊല്ലി, പ്രേക്ഷകരും.
ചാരമായ്‌ മണ്ണിലലിഞ്ഞ കാവ്യത്തോടു-
വിടചൊല്ലി, പിറന്നനാടും.

വരിക വീണ്ടുമൊരു ജന്മമുണ്ടെങ്കിലീ
ഭൂമിയില്‍ , കാവ്യ വസന്തം
തീര്‍ക്കാനൊരു സൂര്യതേജസായ്.

കാത്തിരിയ്ക്കാം,
അങ്ങേക്കായ്‌ ഈ മര്‍ത്യര്‍ .

9 comments:

  1. നന്നായിരിക്കുന്നു...

    ആശംസകൾ...

    ReplyDelete
  2. വായിച്ചു. അകാലത്തിൽ പൊലിഞ്ഞ ഗാനരചയിതാവിന് ആദരാഞ്ജലികൾ.

    ReplyDelete
  3. ഒരു കൊച്ചു വയലാർ തന്നെയായിരുന്നു പുത്തഞ്ചേരി. ഈയുള്ളവന് വളരെ ഇഷ്ടമുള്ള പലകഗാനങ്ങളും അദ്ദേഹം എഴുതിയതാണെന്ന് മനസ്സിലായത് പക്ഷെ, ആ രചയിതവിന്റെ മരണശേഷമാണ്!

    ReplyDelete
  4. ഒരു മഹാനുഭാവന്... ഇത് മതിയോ? .

    ReplyDelete
  5. മനോഹരമായിരിക്കുന്നു കവിത ഹൃദയസ്പര്‍ശിയാണു ഓരോവരികളും സഗീര്‍ ഭായ് എഴുതിയ കവിതകളില്‍ എനിക്കേറ്റവും ഹൃദ്യമായി തോന്നിയത് ഇതാണ് ആശംസകള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് പോവുക

    ReplyDelete
  6. നന്നായിരിക്കുന്നു...
    ആശംസകള്‍..!!

    ReplyDelete
  7. വി.കെ
    ലതി
    സജീം
    സോണ
    സമീര്‍
    ഹരി
    മുല്ലപ്പൂ എല്ലാവര്‍ക്കും നന്ദി,ഇനിയും ഈ വഴി വരിക

    ReplyDelete