എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, April 14, 2010

കവടിയും ഭൂമികുലുക്കവുംകവടിയും പലകയുമായി
വീടിനു കുറ്റിയടിക്കാന്‍
നടന്നിരുന്ന ആചാരി
കോണ്‍ തിരിക്കുന്ന
സൂത്രവാക്യമായ
റൂട്ടോഫ് എ സ്ക്വൊയര്‍
പ്ലസ് ബി സ്ക്വൊയര്‍
ഈക്വൊല്‍ സി ()
പഠിച്ചപ്പോഴാണ്
എഞ്ചിനിയറായത്!

പിന്നീട്
നഗരപ്രാന്തത്തിലൊരു
ഫ്ലാറ്റിന്റെ സമുച്ചയവും പണിതു.

ഇപ്പോള്‍
ചാലക്കുടിപ്പുഴയില്‍ മുങ്ങികുളിച്ച്,
ഗുരുവായൂരപ്പനേയും തൊഴാം!

ഒപ്പം ഭൂമികുലുക്കത്തെ
പേടിക്കാതെയും ജീവിക്കാം!

18 comments:

 1. ചൈനയിലെ ഭൂമികുലുക്കത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട്,ബൂലോക കവിതാസ്വാദകര്‍ക്കായി ഒരു കവിത കൂടി സമര്‍പ്പിക്കുന്നു.

  ReplyDelete
 2. കൊള്ളാം സഹീര്‍ ഇഷ്ട്ടായി ,...............ഞാനും ആ ദുരന്ത ഭൂമിയില്‍ പിടഞ്ഞു മരിച്ചവരെ സ്മരിക്കുന്നു

  ReplyDelete
 3. Oru nimisham kondu nashtamakunna jeevanu vendiya nammal onninum samayamillathe odunnathu......enkilum odathirikkan patto manushyanu.

  ReplyDelete
 4. ഒരു ഭാഗത്ത് മന്‍ഷ്യന്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കുന്നു മറുഭാഗത്ത് പ്രകൃതിയാകട്ടെ, ഭൂകമ്പം സുനാമി തുടങ്ങിയ സൂചനകളിലൂടെ ജീവിതത്തിന്റെ ക്ഷണികത നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. എനിക്കെന്തോ ആസുരമായ ഈ പുരോഗതിയില്‍ ഭയമാണ് തോന്നുന്നത്. പ്രകൃതിയുടെ ലാളിത്യത്തിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വെറുതെ ഞാന്‍ കൊതിച്ചു പോകുന്നു.

  ആശംസകളോടെ,

  ReplyDelete
 5. ജുനൈദ്,നമ്മള്‍ പ്രതികരിക്കാതിരുന്നാല്‍ ഇവിടെ ഈ ചൂഷണങ്ങള്‍ തുടരുകയേയുള്ളൂ!

  ഇസ്മായില്‍,ആ ചിരിയില്‍ എല്ലാം ഒതുക്കിയല്ലേ? ഈ ഫ്ലാറ്റുകാരുടെ വാക്കുഅള്‍ കേട്ടാല്‍ എങ്ങിനെ എഴുതാതിരിക്കും,ഭൂമികുലുങ്ങിയാലും കുലുങ്ങാത്ത ഫ്ലാറ്റും ഒപ്പം ചാലക്കുടിപ്പുഴയിലെ മുങ്ങികുളിയും!ഗുരുവായൂരപ്പനെ തൊഴുന്ന കാര്യം വിട്ടേക്കാം (അതിനുവേണ്ടി ഫ്ലാറ്റുവാങ്ങള്‍ ഒത്തിരി കഷടം തന്നെ)

  ReplyDelete
 6. അനില്‍,ഈ കവിത എഴുതാന്‍ പ്രേരകമാക്കിയെന്നതൊഴിച്ചാല്‍ ചൈനയിലെ ഭൂമികുലുക്കം ഒട്ടും തന്നെയില്ല ഈ കവിതയില്‍!മനുഷ്യജീവന്‍ പൊലിഞ്ഞാലും തഴച്ചു വളരട്ടെ നമ്മുടെ ഫ്ലാറ്റു സമുച്ചയങ്ങള്‍!!!

  രഹന,ഒരു നിമിഷം കൊണ്ടു നാശമാകുന്ന ജീവനു വേണ്ടി നമ്മള്‍ ഒന്നിനും സമയമില്ലാതെ ഓടുന്നു,എങ്കിലും ഓടാതിരിക്കാന്‍ പറ്റുമോ മനുഷ്യനെന്ന് എന്ന ആ ചോദ്യം നമ്മള്‍ ഓരോരുത്തരും പലവട്ടം നമ്മോട് തന്നെ ചോദിച്ചിട്ടുണ്ട്!എന്നിട്ടും ഓടുന്നു......

  ReplyDelete
 7. സുകുമാര്‍ജി,പ്രകൃതിയുടെ ലാളിത്യം എന്നത് നഷടമായിട്ടു കുറേ കാലമായി! അതിന്നാല്‍ ഇനി വെറുതെയും കൊതിക്കരുത്!!!ഈ ഫ്ലാറ്റുക്കാരുറ്റെ വാക്കുകള്‍ കേട്ടാല്‍ എങ്ങിനെ എഴുതാതിരിക്കും മാഷെ,ഭൂമുകുലുങ്ങിയാലും കുലുങ്ങാത്ത ഫ്ലാറ്റുകളും ഒപ്പം മണല്‍ മാഫിയകള്‍ സജീവമായ ഈ സമയത്ത് ചാലക്കുടിപ്പുഴയിലെ മുങ്ങി കുളിയും കൂടാതെ നമ്മുടെ ഇഷ്ട്ട ദൈവത്തെ തൊഴാനായി ഒരു ഫ്ലാറ്റും വാങ്ങണമെന്നു പറഞ്ഞാല്ലോ? ഒത്തിരി കഷടമല്ലേ?

  ReplyDelete
 8. സത്യം പറയട്ടെ... കവിത വായിച്ചു കഴിഞ്ഞിട്ടും അത്രക്ക് അങ്ങ് മനസിലായില്ലായിരുന്നു ...
  സഗീറിന്റെ കമന്റ് കണ്ടപ്പോഴാ സംഭവം മനസ്സിലായത്..
  കൊള്ളാട്ടോ...

  നല്ലൊരു വിഷയം അവസരോചിതമായ സമയത്ത് ..

  ReplyDelete
 9. സമകാലിക സംഭവത്തോട് പ്രതികരിക്കുന്നൊരു നല്ല കവിത. തദവസരത്തില്‍ പ്രസിദ്ധീകരിച്ചതിനും നന്ദി!

  ReplyDelete
 10. ആനുകാലിക കവിത അല്ലെ സഗീര്‍ സര്‍
  കൊള്ളാം

  www.yuvasakthichaniyankadavu.co.cc

  ReplyDelete
 11. മാനവരാശിയുടെ അവസാനം ഏറെ അകലെയല്ല അതിലേക്കുള്ള പ്രയാണത്തില്‍ കേള്‍ക്കാന്‍ പാടില്ലാത്തതു കേള്‍ക്കുകയും കാണാന്‍ പാടില്ലാത്തതു കാണുകയും ചെയ്യും.പുഴയും വയലേലകളുമെല്ലാം കൂറ്റന്‍ കോണ്‍ക്രീറ്റ് സമുച്ചയങ്ങള്‍ക്കു വഴിമാറുന്നു.എന്നിട്ടും നാഴികക്കു നാല്പതു വട്ടം പറയുന്നു ദൈവത്തിന്‍റെ സ്വന്തം നാടു പോലും.

  സഗീര്‍ ഭായ് നന്നായിരുക്കുന്നു അഭിനന്ദനങ്ങള്‍

  ReplyDelete
 12. jeevikkan ulla tatarapadil varum kalangal ,varum talamura ...ethokki nammal marakkunnu...

  ReplyDelete
 13. നജീം
  സോണ
  വാഴക്കോടന്‍
  സുമോദ്
  ഹരി
  അജിത് എല്ലാവര്‍ക്കും നന്ദി,ഇനിയും ഈ വഴി വരിക.

  ReplyDelete
 14. നമ്മുടേത്‌ മറു പുറങ്ങള്‍ കാണാത്ത പ്രതികരണങ്ങള്‍ ....എങ്കിലും നമ്മള്‍ നമുക്ക് വേണ്ടി പ്രതികരിക്കണം

  ReplyDelete