എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, April 18, 2010

പത്മവ്യൂഹം



മാറിലേക്ക് കാശ്
തിരുകിവെക്കുന്ന
കോയിന്‍ ബോക്സ്
കണക്ഷനവന്‍
സീവ്യൂ ഹോട്ടലിലെ
റിസെപ്‌‌ഷനിലുപേക്ഷിച്ചു.

ആവശ്യമുള്ളതൊക്കെ
ആവശ്യപ്പെടുന്ന
പ്രീപെയ്ഡ്
കണക്ഷനവന്‍
മറൈന്‍ഡ്രൈവിലെ
പാലത്തിലുപേക്ഷിച്ചു.

ആവശ്യമുള്ളതുമില്ലാത്തതും
ആവശ്യപ്പെടുന്ന
പോസ്റ്റ്പെയ്ഡ്
കണക്ഷനവന്‍
ബോള്‍ഗാട്ടിപാലസിലെ
മുളംകാട്ടിലുപേക്ഷിച്ചു.

ആവശ്യമുള്ളതുപോലും
ആവശ്യപ്പെടാത്ത
ലൈഫ്‌ലോങ്ങ്
കണക്ഷനവന്‍
സുഭാഷ് പാര്‍ക്കിലെ
ബെഞ്ചിലുപേക്ഷിച്ചു.

അവനെയുപേക്ഷിക്കാതെ,
ആ ലൈഫ്‌ലോങ്ങ്
കണക്ഷനപ്പോഴും
ആ ബെഞ്ചില്‍
അവന്റെ കോള്‍
വെയ്റ്റുചെയ്യുകയായിരുന്നു!

28 comments:

  1. ഒരിക്കലും രക്ഷപ്പെടാനാവാത്ത ഒരു കുരുക്കഴിക്കാനായി എത്രപെടാപാടുകള്‍ !

    ReplyDelete
  2. 2 ഉം 3 ഉം 4 ൽ കണ്ടെത്താൻ കഴിയട്ടെ

    ReplyDelete
  3. ആ നാലാമത്തെ കണക്ഷന്‍ വളരെ അപൂര്‍വമായേ കാണൂ മാഷേ... അതിനെ ഉപേക്ഷിക്കാന്‍ അധികം ആര്‍ക്കും മനസ്സ് വരില്ല.

    ReplyDelete
  4. ആവശ്യമുള്ളതു പോലും ആവശ്യപ്പെടാത്ത ലൈഫ്‌ ലോങ്ങ്‌ കണക്ഷൻ.
    കൊള്ളാം.

    ReplyDelete
  5. നല്ല സൌഹൃദം കണ്ടെത്താതെ പോയത് അവന്റെ കുഴപ്പമാണ്,സ്വപ്നലോകത്ത് നിന്ന് പ്രണയിച്ചതിലാകാണം കാമുകി എന്തും ആവിശ്യപ്പെടുന്നത്.അവസാനം ഉപേക്ഷിച്ചിട്ടും കാത്തിരിക്കുന്ന ഭാര്യ.. ഒറ്റവാക്കില്‍ ഇങ്ങനെ പറയാം "അവന്‍ആളുശരിയല്ല"

    ReplyDelete
  6. ഉപേക്ഷിച്ചതാവില്ല ... നിര്‍വാഹമില്ലാതെ വിസ്മരിച്ചതായി നടിക്കുന്നതാവാം,
    ഉപേക്ഷിക്കാനാവുമോ ജീവിതത്തോടൊപ്പം നടന്നവരെ

    ReplyDelete
  7. പക്ഷെ ഒന്നറിയാം എന്തിനും ഒരു കണക്ഷന്‍ വേണം എന്നാലെ ഉപേക്ഷിക്കാനും സ്വീകരിക്കാനും കഴിയു ആല്ലേ....?ആശംസകള്‍

    ReplyDelete
  8. ഹന്‍ലലത്ത്,പുഞ്ചിരിയില്‍ ഞാന്‍ കാണുന്നു ആ ഗൂഢസ്മന്ദം!
    ബഷീര്‍,ഞാനും പ്രാര്‍ത്ഥിക്കാം
    ജുനൈദ്,എവിടെയോ എന്തോ ഉപേക്ഷിച്ചുവല്ലേ?
    ഇസ്മായില്‍,അതാണ് ഞാനും അര്‍ത്ഥമാക്കിയ ‘ലൈഫ്ലോങ്ങ്’
    കലാവല്ലഭന്‍,ഇതിലും നന്നായി ഭാര്യയെ വിശേഷിപ്പിക്കാനാവില്ല!
    ഹരി,“അവനാളുശരിയല്ല“ എന്ന അഭിപ്രായത്തോട് യോജിക്കാം കാരണം അവന്‍ ഉപേക്ഷിച്ചിട്ടും അവനെ കാത്തിരിക്കുന്ന അവന്റെ ഭാര്യ തന്നെ അതിനുള്ള ഉത്തമ ഉദാഹരണമല്ലേ?
    സുനില്‍,വിസ്മരിക്കലും ഒരുത്തരത്തിലുള്ള ഉപേക്ഷിക്കല്ലല്ലേ?
    പവപ്പെട്ടവന്‍,അതെ എല്ലാറ്റിനും ഒരു ‘കണക്ഷന്‍‘ വേണം

    ReplyDelete
  9. ഇനിയും എത്രയോ.. പുതിയ പുതിയ ഓഫറുകള്‍ വരാനിരിക്കുന്നു...!!

    ReplyDelete
  10. @ഏ.ആര്‍. നജീംതീര്‍ച്ചയായും വരാനുണ്ട് പുതിയ ഓഫറുകള്‍ പക്ഷെ ഈ ഭാര്യ എന്നു പറയുന്നതു ഒന്ന് വേറെ തന്നെയാണ്!

    ReplyDelete
  11. സഗീര്‍ ഭായ്,
    കവിതയുടെ അവതരണത്തില്‍ പുതുമ തോന്നി. ചില പ്രയോഗങ്ങള്‍ (ആവശ്യമുള്ളത് പോലും ആവശ്യപ്പെടാത്ത..) കൗതുകകരമായി. പക്ഷെ, ഉപയോഗിച്ച ബിംബങ്ങളുടെ ഉദ്ദേശം അക്കമിട്ടു നിരത്തിയതോടെ വായനക്കാരുടെ ആസ്വാദന തലത്തെ കെട്ടിയിട്ടു കളഞ്ഞു. മാത്രമല്ല, കോട്ടയം നസീര്‍ കോമഡിയില്‍ ഇതേ പ്രയോഗങ്ങള്‍ നമ്മള്‍ കണ്ടതുമാണല്ലോ.

    ReplyDelete
  12. @ശ്രദ്ധേയന്‍ | shradheyanസത്യനിഷ്ഠമായി കവിതയെ വിലയിരുത്തിയതിനായി ആദ്യം നന്ദി,ഈ കവിത എഴുതി കഴിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം കാണിച്ചത് എന്റെ നല്ല പാതിയെ ആയിരുന്നു,അപ്പോള്‍ അവളും ഈ അഭിപ്രായം പറഞ്ഞതാണ്! ഈ പ്രയോഗങ്ങള്‍ വായനക്കാരുലേക്ക് എത്രകണ്ട് ഇറങ്ങി ചെല്ലുമെന്ന വിശ്വാസകുറവിലാണ് ഈ പ്രയോഗങ്ങള്‍ അക്കമിട്ട് നിരത്തിയത്!ഇപ്പോള്‍ തോന്നുന്നു അത് തെറ്റായിരുന്നു വെന്ന്,അതിന്നാല്‍ അക്കങ്ങളും,അര്‍ത്ഥങ്ങളും പിന്‍‌വലിക്കുന്നു.കോട്ടയം നസീറിന്റെ കോമഡി കണ്ടതുമുതല്‍ എന്റെ മനസില്‍ വന്ന ഒരി തീം തന്നെയായിരുന്നു ഇത്.വായനക്കാരുടെ ആസ്വാദനത്തെ കെട്ടിയിട്ടതിനു ക്ഷമ.ഇനിയും ഇതുപോലെയുള്ള അഭിപ്രായങ്ങള്‍ പറയുമെന്ന വിശ്വാസത്തില്‍........

    ReplyDelete
  13. കോയിന്‍ ബോക്സ്‌ ആണ് ബെസ്റ്റ്. കണക്ഷന്‍ നിര്‍ബന്ധമില്ലല്ലോ...? ആരാന്റെ കണക്ഷനില്‍ കേറി ഇടക്കിടക്ക് വിളിക്കാം...

    ReplyDelete
  14. ജീവിതമാകുന്ന കണക്ഷനും ഇല്ലാതാകില്ലെ...

    ReplyDelete
  15. ആവശ്യമുള്ളത് പോലും ആവശ്യപ്പെടാത്ത ലൈഫ് ലോങ്ങ്‌ കണെക്ഷന്‍ ഉപേക്ഷിച്ചവന്‍
    അവന്‍ ദുഷ്ട്ടനോ......നീചണോ.......അതോ മനുശ്യത്വമില്ലതവനൊ........?
    നന്നായിട്ടുണ്ട്...........അഭിനന്ദനങ്ങള്‍......

    ReplyDelete
  16. ഇവിടെ എത്തിപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം ഞാനും ഒരു ചാവക്കാടന്‍ പരിസരവാസിയാന്നേ ഇപ്പോള്‍ ഖത്തറില്‍ ദോഹയില്‍ തന്നെ , അഭിപ്രായങ്ങള്‍ വായനക്കുശേഷം മുറ പോലെ ഇടാം...

    ReplyDelete
  17. അപ്പുക്കിളി,അതെ,ലൈഫ്‌ലോങ്ങായാല്‍ ഇതൊന്നും നടക്കില്ല,അതെല്ലേ ഇപ്പോഴും പ്രണയത്തിന്റെ ശിക്ഷ സ്വീകരിച്ച് ബലിമരമായി കഴിയുന്നത്.

    ഉമ്മുഅമ്മാന്‍,അതില്ലാതാകില്ല,ലൈഫ്‌ലോങ്ങ് ഇപ്പോഴും കാത്തിരിപ്പുണ്ടല്ലോ?ചിലപ്പോള്‍ അയാള്‍ക്ക് ഒരു മിസ്സ്കോള്‍ അടിക്കാന്‍ തോന്നിയാല്ലോ?

    സലീം,ഏതെന്നു തീരുമാനിക്കാറായിട്ടില്ല,ചിലപ്പോള്‍ അയാള്‍ക്ക് ഒരു മിസ്സ്കോള്‍ അടിക്കാന്‍ തോന്നിയാല്ലോ?

    സിദ്ധീക്ക്,സന്തോഷം,അതുംദോഹാവാസി!അടുത്ത ബ്ലോഗ് മീറ്റില്‍ എന്തായായും കാണണം.അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.നന്ദി.

    ReplyDelete
  18. സിദ്ധിക്ക് തോഴിയൂരിനെ പോലെ ഞാനും ഇവിടെ എത്തിപ്പെട്ടത്തില്‍ സന്തോഷിക്കുന്നു......ഇനിയും ഒരുപാട് വായിക്കാനുണ്ട് ഇവിടെ.....എല്ലാം സമയം പോലെ വായിക്കും.....ഇനിയും നല്ല വായനകള്‍ താങ്കളില്‍ നിന്നും പ്രദീക്ഷിക്കുന്നു......ശ്രേദ്ധെയനെ പോലുള്ള കവിത ആസ്വതിക്കാനും വിലയിരുത്താനും കഴിവുള്ളവര്‍........ഈ ബ്ലോഗിന്‍റെ .......അല്ലെങ്കില്‍ സഗീര്‍ പണ്ടാരത്തിലിന്റെ .വിജയം തന്നെ..........

    ReplyDelete
  19. താങ്കളുടെ അടുത്ത കവിത കൂടി വായിക്കട്ടെ, എന്നിട്ട് നിരൂപിക്കാം..ആശംസകള്‍!

    ReplyDelete
  20. കവിത ഒരു പുതുമതോന്നി ആശംസകള്‍
    ഇനി വരുന്നു portable നമ്പര്‍ കാത്തിരികുക
    അതിന്റെ ഒരു കവിത ഉണ്ടാവില്ലേ സഗീര്‍ സര്‍

    ReplyDelete
  21. ആ ലൈഫ് ലോംഗ് കണക്ഷന്‍ കൊള്ളാം നല്ല പ്രയോഗം

    ReplyDelete
  22. upeshikkapedunna connectionukal kollam...but chilva orikkalum upeshikkan pedan pattathvayanu enna tericharivum nallathaii..but aa kankshan pranayamaanu enkil athu oru sheikshayakunnathu enganiyanu???

    ReplyDelete
  23. സലീം,ഷാജി,റഫീഖ്,സുമോദ്,സുജീഷ്,അജിത്,അനില്‍ ആദ്യം നന്ദി അറീക്കട്ടെ!ഇനിയും ഈ വഴി വരുമെന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പ്രിയ സുഹൃത്ത്.

    ReplyDelete
  24. മുഴുവൻ വായിച്ചിട്ടില്ല
    വായിച്ചതൊക്കെ നന്നായിരിക്കുന്നു.
    നിങ്ങളെ പരിചയപ്പെടുത്തുന്ന
    ആ കുറിപ്പിലെ വിമർ‘ഷ’നം
    എന്ന് രണ്ടിടത്ത് തെറ്റായി കണ്ടു
    അതുടനെ തിരുത്തണം.
    'വിമര്‍ശനം ' ശരി.

    ReplyDelete
  25. 'അവനെയുപേക്ഷിക്കാതെ,
    ആ ലൈഫ്‌ലോങ്ങ്
    കണക്ഷനപ്പോഴും
    ആ ബെഞ്ചില്‍
    അവന്റെ കോള്‍
    വെയ്റ്റുചെയ്യുകയായിരുന്നു!'

    നല്ല വരികള്‍..
    കവിത
    വാചാലം..

    ഭാവുകങ്ങള്‍..

    ReplyDelete
  26. മമ്മുട്ടി,മുഖ്ത്താര്‍ ഇവര്‍ക്ക് ആദ്യം നന്ദി അറീക്കട്ടെ!എല്ലാ നല്ല സുഹൃത്തുകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.ഇനിയും ഈ വഴി വരികയും എനിക്കുവേണ്ട ഊര്‍ജ്ജം തരികയും ചെയ്യുമെന്ന പ്രതീക്ഷയില്‍ സുഹൃത്ത്

    ReplyDelete