അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Tuesday, May 11, 2010
മലയാള കവിത
കവിത്രയത്തിന്റെ
വല്‍മീകം ഭേദിച്ച്
വന്ന വാക്കെന്ന വാക്ക്
മലയാള കവിതയിലെ
അര്‍ത്ഥത്തെ പ്രണയിച്ചു!
നിരൂപകരുടെ
കാര്‍മ്മികത്വത്തിലവര്‍
വിവാഹിതരായി.
കവിതാവീട്ടില്‍
അത്യാധുനീക-
കുഞ്ഞുങ്ങളാല്‍ നിറഞ്ഞു!
വാക്കിനിഷ്ടമുള്ള കുഞ്ഞിനെ
അര്‍ത്ഥത്തിനിഷ്ടമില്ലാത്തതിനാലും;
അര്‍ത്ഥത്തിനിഷ്ടമുള്ള കുഞ്ഞിനെ
വാക്കിനിഷ്ടമില്ലാത്തതിനാലും;
വാക്കും അര്‍ത്ഥവും
വിവാഹമോചനം നേടി.
അച്ചനും അമ്മയുമില്ലാത്ത
കുറേ കുഞ്ഞുങ്ങള്‍
മലയാള കവിതയില്‍
താന്തോന്നികളായി,
വളര്‍ന്നു കൊണ്ടിരിക്കുന്നിപ്പോഴും!.
മലയാളം കവിത എന്ന ബ്ലോഗിലും ഈ കവിത വായിക്കാം
ഈ കവിത ഗൾഫ് മലയാളി സൻഡേ സ്പെഷലിലും വായിക്കാം
Subscribe to:
Post Comments (Atom)
ഈ ഞാനടക്കം
ReplyDeleteഇത് വായിച്ചപ്പം അത് തോന്നി ...
ReplyDeleteഅച്ചനും അമ്മയുമില്ലാത്ത
ReplyDeleteകുറേ കുഞ്ഞുങ്ങള്‍
മലയാള കവിതയില്‍
താന്തോന്നികളായി,
വളര്‍ന്നു കൊണ്ടിരിക്കുന്നിപ്പോഴും!.
സത്യം സാഗറെ
അതെ, ഇന്നത്തെ ചില കവിതകള്‍ വായിച്ചാല്‍ ആര്‍ക്കും തോന്നിപ്പോകുന്നതാ ഇതൊക്കെ...
ReplyDeleteഅച്ചനും അമ്മയുമില്ലാത്ത
ReplyDeleteകുറേ കുഞ്ഞുങ്ങള്‍
മലയാള കവിതയില്‍
താന്തോന്നികളായി,
വളര്‍ന്നു കൊണ്ടിരിക്കുന്നിപ്പോഴും!
---------------------------
സത്യം...........
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഒന്നെഴുതിയാലോ.........എന്ന്...,പക്ഷെ ഈ ഭയം കാരണം ഞാന്‍ ഇന്നേവരെ ഒന്നും എഴുതിയില്ല.....
"അച്ചനും അമ്മയുമില്ലാത്ത
ReplyDeleteകുറേ കുഞ്ഞുങ്ങള്‍
മലയാള കവിതയില്‍
താന്തോന്നികളായി,
വളര്‍ന്നു കൊണ്ടിരിക്കുന്നിപ്പോഴും!"
കൊണ്ട് ...ഈ കല്ലേറ് ശരിക്കും കൊണ്ട് ...കവിതകളെ എപ്പോഴോ പ്രണയിച്ചു പോയി ..പക്ഷെ കവിയാവാന്‍ കഴിഞ്ഞില്ല ...പക്ഷെ എഴുതാതിരിക്കാനും കഴിഞ്ഞില്ല ..എഴുതിപോയി ...ക്ഷമിക്കു ഈ താന്തോന്നി കുഞ്ഞിനോട് ..
ഇവിടെ എത്തിയ എല്ലാ നല്ല സുഹൃത്തുകള്‍ക്കും നന്ദി.ഇനിയും ഈ വഴി വരികയും എനിക്കുവേണ്ട ഊര്‍ജ്ജം തരികയും ചെയ്യുമെന്ന പ്രതീക്ഷയില്‍ സുഹൃത്ത്
ReplyDeleteഈ വിവാഹ ജീവിതം തുടരെണ്ടിയിരുന്നു.. എങ്കില്‍ ഇനിയും അത്യന്താധുനികര്‍ ഒരുപാടുണ്ടായേനെ.
ReplyDeleteഇതൊരു മാറ്റത്തിന്റെ കാലമാണ്. മാറട്ടെ ജീവിതം..
നന്നായി എഴുതിയിരിക്കുന്നു.. കവിക്ക് ഭാവുകങ്ങള്‍..
for http://www.malayalampoems.com/
Vidya
poemsbyvidya@gmail.com