അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Friday, June 11, 2010
റൌണ്ടിലെ സിഗ്നലുകള്‍
മ്യൂസിയം റൌണ്ടില്‍ ,
ചുവപ്പേറ്റ്
നിശ്ചലമായ
മീറ്ററിളകുന്നതും
കാത്ത് ക്ഷമ നശിച്ച,
കാലുകള്‍ ചുവപ്പ്
പ്രകാശിപ്പിച്ചു
കൊണ്ടിരിക്കുന്നു!.
പിന്നീട് തെളിഞ്ഞ,
പച്ചയിലൂടെ
പായുന്ന
സമയങ്ങളുടെ
നീണ്ടനിര,
ചുവപ്പുതെളിയുന്നതും
കാത്തുനില്‍ക്കുന്ന
വഴിയാത്രക്കാരുടെ
ആയുസിനെ കൊന്നു-
കൊണ്ടിരിക്കുന്നു!.
ഇതിനിടയില്‍ ,
ക്രോസ്പാസില്ലാത്ത
റോഡുമുറിച്ചു കടക്കാന്‍
വാഹനങ്ങളുടെ
ഒഴിവുകാത്തുനില്‍ക്കുമ്പോള്‍
സൂര്യകിരണം ഉച്ചിക്കു പിന്നിലടിച്ചു
ഞാന്‍ റോഡിലേക്ക് വീണു!
ഞൊടിയിടയില്‍ എന്നെ
ചതച്ചരച്ചു കടന്നുപോയ
വാഹനങ്ങളുടെ
കണക്കെടുക്കുമ്പോഴായിരുന്നു,
അതെന്റെ നിഴലായിരുന്നുവെന്നു
ഞാന്‍ അറിഞ്ഞത്!
Subscribe to:
Post Comments (Atom)
പ്രവാസജീവിതത്തിന്റെ പച്ചയായ നേര്‍കാഴ്ച്ചയിലേക്ക് ഒരെത്തിനോട്ടം
ReplyDelete"അതെന്റെ നിഴലായിരുന്നുവെന്നു
ReplyDeleteഞാന്‍ അറിഞ്ഞത്! "
കഴിഞ്ഞുപോയ കാലമൊക്കെയും നിഴൽ പോലെയാല്ലേ ?
നല്ല കവിത
ReplyDeleteനിഴലിന്റെ നെഞ്ചിലൂടെ ഒരു വാഹനവും കയറില്ല...
ReplyDeleteകൊള്ളാം ....
കലാവല്ല്‌ഭന്‍ ,പാര്‍വ്വതി ഒപ്പം ഷാജിക്കും നന്ദി.ഇനിയും വരിക ഈ വഴിയില്‍ .
ReplyDeleteനല്ല കവിത
ReplyDeleteനഗരജീവിത വിമര്‍ശത്തിന്റെ പുരോഗമനപക്ഷ നിരീക്ഷണം.
ReplyDeleteസഗീറിന്റെ മറ്റുപല കവിതകളിലും കാണാത്ത ഒതുക്കം.
അഭിനന്ദനങ്ങള്‍..,
:)
ReplyDeleteപാവം നിഴല്‍ :(
ReplyDeleteആരാലും ആശ്വസിപ്പിക്കപ്പെടാനില്ലാതെ എത്ര കാലമായിങ്ങനെ 'ഹമ്മറുകള്‍' കയറിയിറങ്ങാന്‍ വിധിക്കപ്പെട്ട് കഴിയുന്നു.സമീര്‍ പറഞ്ഞ പോലെ സഗീര്‍ക്കാന്‍റെ മറ്റു സൃഷ്ടികളില്‍ കാണാത്ത ഒതുക്കം.
കൊള്ളാം....നന്നായി
ReplyDeleteഞാന്‍ ദാ ഇവിടെ
pora suhrathe.. 1st and 3rd para is not matching.. but u concluded well.
ReplyDelete" ഞൊടിയിടയില്‍ എന്നെ
ReplyDeleteചതച്ചരച്ചു കടന്നുപോയ
വാഹനങ്ങളുടെ
കണക്കെടുക്കുമ്പോഴായിരുന്നു,
അതെന്റെ നിഴലായിരുന്നുവെന്നു
ഞാന്‍ അറിഞ്ഞത്!"
മനോഹരം ഈ വരികള്‍ ...
"...എങ്കിലും സ്വന്തം നിഴലും
കൂട്ടായി എത്ര നേരം ?
നിഴല്‍ പോലും സന്ധ്യവരെ;
ശേഷം ഞാന്‍ ഏകയായി
ഇരുട്ടില്‍ തപ്പി തടഞ്ഞു
വെട്ടത്തെ പ്രതീക്ഷിച്ച്,
എന്‍ നിഴലിനെ കാത്ത്..."
http://aadhilas-heartbeats.blogspot.com/2010/05/blog-post_6382.html
നന്നായിട്ടുണ്ട്
ReplyDeleteവളരെ ഇഷ്ടമായി
നന്നായിരിക്കുന്നു ... :)
ReplyDelete